Innova Hycross Facelift: വില 19.59 ലക്ഷം മുതൽ, 22.5 കിലോമീറ്റർ മൈലേജ്! ഇന്നോവ ഹൈക്രോസ് ഫേസ്ലിഫ്റ്റ് എത്തി | Toyota Innova Hycross Facelift Arrives in India: Check Price, Mileage and Key Updates Malayalam news - Malayalam Tv9

Innova Hycross Facelift: വില 19.59 ലക്ഷം മുതൽ, 22.5 കിലോമീറ്റർ മൈലേജ്! ഇന്നോവ ഹൈക്രോസ് ഫേസ്ലിഫ്റ്റ് എത്തി

Published: 

25 Nov 2026 | 10:02 PM

അങ്ങനെ ഇന്ത്യൻ വാഹനപ്രേമികൾ കാത്തിരുന്ന മറ്റൊരു വാഹന ലോഞ്ച് കൂടി സംഭവിച്ചിരിക്കുന്നു. ഇന്നോവ ഹൈക്രോസ് (Innova Hycross) ഫേസ് ലിഫ്റ്റ് മോഡലിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ടൊയോട്ട. 19.59 ലക്ഷമാണ് വാഹത്തിന്റെ എക്സ്-ഷോറൂം പ്രാരംഭ വില വരുന്നത്. ഫ്ലെക്സ്-ഫ്യൂവൽ ഉപയോഗിക്കാൻ കഴിയുന്ന 'സ്ട്രോങ്ങ് ഹൈബ്രിഡ്' പവർട്രെയിനാണ് ഈ മോഡലിൽ വരുന്നത്.

1 / 5
E85 എഥനോൾ ഇന്ധനത്തിൽ  പ്രവർത്തിക്കാൻ ശേഷിയുള്ള ചുരുക്കം ചില വാഹനങ്ങളിൽ ഒന്നായി ഫ്ലെക്സ്-ഫ്യൂവൽ  ഹൈബ്രിഡ് ഇന്നോവ ഹൈക്രോസ് മാറുന്നു. മാരുതി സുസുക്കി വാഗൺആർ (WagonR) ആണ് ഇതിന് മുമ്പ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടെ E85 സപ്പോർട്ടിം​ഗ് ഫ്യുവൽ. (Image Credit Source Toyota Website)

2 / 5
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫേസ്‌ലിഫ്റ്റ്:വേരിയന്റ് തിരിച്ചുള്ള വിലകൾ ഇങ്ങനെയാണ് വരുന്നത് G-19.99 ലക്ഷം, GX - 19.59 ലക്ഷം,VX- 28.79, ZX- 31.99 എന്നിങ്ങനെയാണ് വാഹനത്തിന്റെ എക്സ് ഷോറും വില ആരംഭിക്കുന്നത്. ഓരോ പ്രദേശവും അനുസരിച്ച് വാഹനത്തിന്റെ നിരക്കിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം.

3 / 5
ടൊയോട്ട ഇന്നോവ ഹൈക്രോസ് ഫേസ്‌ലിഫ്റ്റിന്റെ ഡിസൈനിൽ സ്റ്റൈലിംഗിൽ വരുത്തിയ ഭൂരിഭാഗം മാറ്റങ്ങളും വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തുമാണ് സംഭവിച്ചിരിക്കുന്നത്. മുൻവശത്ത്, ടൊയോട്ട ടൈസറിലേതിന് സമാനമായ DRL സിഗ്നേച്ചറുകളോട് കൂടിയ പുതിയ LED പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ നൽകിയിരിക്കുന്നു.  ടൊയോട്ട ഹൈലക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട, ഡയമണ്ട് ആകൃതിയിലുള്ള എയർ ഇൻലെറ്റുകളോട് കൂടിയ ഗ്രില്ലും നൽകിയിട്ടുണ്ട്.

4 / 5
 ക്യാബിനിൽ ഇപ്പോൾ വലുപ്പമേറിയ 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ സിസ്റ്റമാണ് കൊടുത്തിരിക്കുന്നത്. കൂടാതെ, ഡ്യുവൽ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, മെമ്മറി ഫംഗ്‌ഷനും വെന്റിലേഷനും ഉള്ള 8-വേ പവർ അഡ്ജസ്റ്റബിൾ സീറ്റുകൾ, പവേർഡ് ഓട്ടോമൻ സീറ്റുകൾ, പനോരമിക് സൺറൂഫ്, സബ്‌വൂഫറുകളോട് കൂടിയ 9-സ്പീക്കർ ജെബിഎൽ (JBL) സൗണ്ട് സിസ്റ്റം തുടങ്ങിയ ഫീച്ചേഴ്സാണ് എടുത്ത് പറയേണ്ടത്.

5 / 5
E85 ഇന്ധനവുമായി പ്രവർത്തിക്കാൻ കഴിയുന്ന 'ഫ്ലെക്സ്-ഫ്യൂവൽ സ്ട്രോങ്ങ് ഹൈബ്രിഡ്' എൻജിനാണ് ഇതിലുള്ളത്. ടൊയോട്ടയുടെ ഹൈബ്രിഡ് സംവിധാനവും ഇ-സിവിടി (e-CVT) ട്രാൻസ്മിഷനും ചേർന്ന 2.0 ലിറ്റർ എൻജിനാണ് വാഹനത്തിൽ‌ ഉപയോഗിച്ചിരിക്കുന്നത്.  22.58 kmpl ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
ആദ്യ ഇരുപതില്‍ രോഹന്‍ മാത്രം; ആഞ്ഞുപിടിച്ചാല്‍ അസ്ഹറുദ്ദീനുമെത്തും; സഞ്ജു ചിത്രത്തില്‍ പോലുമില്ല
Nyla Usha: ‘സിനിമയിൽ നിന്ന് വിളിച്ചുചോദിക്കുന്ന ഏക സുഹൃത്ത്, ജയസൂര്യയുമായുള്ള സൗഹൃദവും ‘മായൻ’ സെറ്റിലെ വിശേഷങ്ങളും പങ്കുവെച്ച് നൈല ഉഷ
Kitchen Hacks: സവാള ഏത് ഭാഗത്ത് നിന്ന് അരിഞ്ഞു തുടങ്ങണം? കണ്ണുനീർ വരില്ല, സമയവും ലാഭിക്കാം
Kitchen Tips: ​ഇനി ഗോതമ്പ് പൊടി കേടാകില്ല; കട്ടകെട്ടാതെയും പ്രാണികൾ വരാതെയും സൂക്ഷിക്കാൻ കിടിലൻ ടിപ്സ്
Astrology Predictions: രാഹുവും കേതുവും സംക്രമിക്കുന്നു! ഇന്നുമുതൽ 3 രാശികളുടെ ജീവിതത്തിൽ അപ്രതീക്ഷിത പ്രശ്നങ്ങളും ദുരിതവും
Today’s Horoscope Malayalam: മനസ്സിൽ അനാവശ്യമായ ഭയം കടന്നുകൂടും; 12 രാശികളുടെ സമ്പൂർണ്ണ ഫലം
പഞ്ചസാര പാത്രത്തിൽ ഇനി ഉറുമ്പ് കയറില്ല! 6 എളുപ്പവഴികൾ
പനിയും ജലദോഷവും അകറ്റാം; പ്രതിരോധശേഷി കൂട്ടുന്ന 7 സൂപ്പർ ഫുഡുകൾ!
കാൽസ്യവും ഇരുമ്പും കോരിയെടുക്കാം! ചീര പച്ചടി മാത്രം മതി
നാരങ്ങ നീരിൽ തേൻ ചേർത്ത് കഴിച്ചാൽ! ​ഗുണമറിഞ്ഞാൽ ഞെട്ടും
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ