'അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല'; ഹസ്തദാനവിവാദത്തിൽ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് | U19 WC 2026 Bangladesh Cricket Board Responds To The Handshake Row With India Says It Was Unintentional Malayalam news - Malayalam Tv9

U19 World Cup 2026: ‘അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല’; ഹസ്തദാനവിവാദത്തിൽ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

Updated On: 

18 Jan 2026 | 01:58 PM

U19 WC 2026 Handshake Row: അണ്ടർ 19 ലോകകപ്പിലെ ഹസ്തദാന വിവാദത്തിൽ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. വാർത്താകുറിപ്പിലൂടെയാണ് പ്രതികരണം.

1 / 5
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയ്ക്ക് ഹസ്തദാനം നൽകാത്തതിൽ പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ലെന്നും ആ സമയത്തെ അശ്രദ്ധയാണ് കാരണമായതെന്നും ബിസിബി വാർത്താ കുറിപ്പിലൂടെ പ്രതികരിച്ചു. (Image Credits - Social Media)

2 / 5
ടി20 ലോകകപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയായിരുന്നു അണ്ടർ 19 ലോകകപ്പിലെ ഹസ്തദാനവിവാദം. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്റാറുമാണ് ടോസിനായി എത്തിയത്. ഇരുവരും തമ്മിൽ ഹസ്തദാനം നടത്തിയിരുന്നില്ല.

3 / 5
ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന രാഷ്ട്രീയ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാവാം ഇതെന്നായിരുന്നു നിരീക്ഷണം. എന്നാൽ, അങ്ങനെയല്ലെന്നും അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ലെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പറഞ്ഞു. വിശദമായ വാർത്താകുറിപ്പാണ് ബിസിബി പുറത്തുവിട്ടത്.

4 / 5
അസുഖം കാരണമാണ് ക്യാപ്റ്റനായ അസീസുൽ ഹക്കീം ടോസിനെത്താതിരുന്നത് എന്ന് ബിസിബി പറഞ്ഞു. ആ സമയത്തെ അശ്രദ്ധ മാത്രമാണ് ഹസ്തദാനം നൽകാതിരുന്നതിന് കാരണം. എതിരാളികളോട് ഒരു തരത്തിലുള്ള അവഗണയും അപമര്യാദയും പ്രകടിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല.

5 / 5
ഇക്കാര്യം ഗൗരവമായാണ് ബോർഡ് കണക്കാക്കുന്നത്. സ്പോർട്സ്മാൻഷിപ്പും ക്രിക്കറ്റിൻ്റെ മൂല്യവും ഉയർത്തിപ്പിടിക്കാനും എതിർ ടീമുകളുമായി സൗഹൃദവും പരസ്പര ബഹുമാനവും പുലർത്താനും പുലർത്താനും താരങ്ങൾക്ക് പ്രതിബദ്ധതയുണ്ടെന്നും ബിസിബി വാർത്താകുറിപ്പിൽ പറഞ്ഞു.

Follow Us
Related Photo Gallery
ഫോട്ടോയെടുക്കാം, നല്ല ഈടും ഉണ്ട്! ടെക്നോ കാമൺ 50 അ‌ൾട്ര 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു
Shadashtak Yog 2026: മിഥുനം ഉൾപ്പെടെ നാല് രാശികൾക്ക് 30 ദിവസം കഷ്ടപ്പാടും ദുരിതവും! സൂര്യനും രാഹുവും തമ്മിൽ അശുഭ സംയോജനം
BTS at FIFA World Cup 2026: ആർമി റെഡിയല്ലേ! ഫിഫ ഫൈനലിൽ ബിടിഎസ് തരംഗം; ഇന്ത്യയിൽ എപ്പോൾ, എവിടെ കാണാം?
India’s First Hydrogen Train: നീളത്തിൻ്റെ കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമത്; ചില്ലറക്കാരനല്ല ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ട്രെയിൻ!
Renault Duster Adventure: റെനോള്‍ട്ട് രണ്ടും കല്‍പ്പിച്ച്! ഡസ്റ്ററിൻ്റെ അഡ്വഞ്ചര്‍ എഡിഷനും അവതരിപ്പിച്ചു
New OTT Releases : മലയാളി പ്രക്ഷേകർക്ക് നിരാശ! ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നത് ഒരു ചിത്രം മാത്രം
മൈ​ഗ്രേനിൻ്റെ വേദന അതിവേ​ഗം കുറയ്ക്കാം, ഇതാ വഴി
ചെടികളിലെ മുഞ്ഞ, വെള്ളീച്ച കീടങ്ങളെ എങ്ങനെ ഒഴിവാക്കാം
ജേതാക്കള്‍ക്ക് ഫിഫ നല്‍കുന്നത് കിരീടവും പണവും മാത്രമല്ല
മുട്ട കഴുകിയാണോ ഫ്രിഡ്ജിൽ വെക്കുന്നത്? തെറ്റോ ശരിയോ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല