Upcoming Malayalam OTT Releases : ബെത്ലഹേം കുടുംബ യൂണിറ്റ് വന്നു; ഒക്ടോബറിൽ ഒടിടിയിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ | Upcoming Malayalam OTT Releases In October 2026 From Khalifa To Pradhama Drishtya Kuttakkar Malayalam news - Malayalam Tv9

Upcoming Malayalam OTT Releases : ബെത്ലഹേം കുടുംബ യൂണിറ്റ് വന്നു; ഒക്ടോബറിൽ ഒടിടിയിൽ എത്തുന്ന മറ്റ് ചിത്രങ്ങൾ

Published: 

06 Oct 2026 | 12:21 AM

October 2026 Malayalam Upcoming OTT Releases : ഈ പട്ടികയിൽ ആദ്യം ഉൾപ്പെട്ടിരിക്കുന്നത് ബെത്ലഹേം കുടുംബ യൂണിറ്റാണ്. ചിത്രം ഒക്ടോബർ രണ്ടാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ബെത്ലഹേം കുടുംബ യൂണിറ്റിന് പുറമെ ഈ മാസം ഒടിടിയിൽ എത്തുന്ന മറ്റ് പ്രധാന ചിത്രങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

1 / 6
ഒക്ടോബർ മാസത്തിൽ നിരവധി ചിത്രങ്ങളാണ് ഒടിടി റിലീസിനായി കാത്തിരിക്കുന്നത്. ഇൻഡസ്ട്രി ഹിറ്റ് അടിച്ച ബെത്ലഹേം കുടുംബ യൂണിറ്റ് തന്നെയാണ് ഒക്ടോബറിലെ പ്രധാന റിലീസിൽ ആദ്യം ഒടിടിയിൽ എത്തിയത്. നിവിൻ പോളിയും മമിത ബൈജവും പ്രധാന വേഷത്തിലെത്തിയ ചിത്രം ഒക്ടോബർ രണ്ടാം തീയതി മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങി.  ബെത്ലഹേം കുടുംബ യൂണിറ്റിന് പുറമെ ഈ മാസം ഒടിടിയിൽ എത്തുന്ന മറ്റ് മലയാളം ചിത്രങ്ങൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. (Image Credits : Social Media)

2 / 6
ഒക്ടോബർ ആദ്യ വാരങ്ങളിൽ തന്നെ രണ്ട് ചിത്രങ്ങളാണ് ഒടിടിയിലേക്കെത്തുന്നത്. അതിൽ ഒന്ന് പൃഥ്വിരാജ് നായകനായി എത്തിയ മാസ് ആക്ഷൻ ചിത്രം ഖലീഫയാണ്. ബെത്ലഹേം കുടുംബ യൂണിറ്റിനൊപ്പം ഓണം റിലീസായി എത്തിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോ ആണ്. ചിത്രം ഒക്ടോബർ ഒമ്പതാം തീയതി മുതൽ പ്രൈം വീഡിയോയിലും ലയൺസ്ഗേറ്റ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യുന്നതാണ്.

3 / 6
ഒക്ടോബർ ഒമ്പതാം തീയതി ഒടിടിയിൽ എത്തുന്ന മറ്റൊരു മലയാളം ചിത്രം പാർവതി തിരുവോത്തിൻ്റെ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. മികച്ച അഭിപ്രായം നേടി ബോക്സ്ഓഫീസിൽ നിന്നും 25 കോടിയിൽ അധികം കളക്ഷൻ നേടിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സാണ്. ഒക്ടോബർ ഒമ്പതാം തീയതി മുതൽ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ നെറ്റ്ഫ്ലിക്സിലൂടെ സംപ്രേഷണം ചെയ്യുന്നതാണ്.

4 / 6
മലയാളം ബോക്സഓഫീസിൽ നിന്നും മികച്ച പ്രതികരണം നേടിയെടുത്ത തമിഴ് ചിത്രം സൂരിയുടെ മൻഡാഡിയും ഈ ആഴ്ചയിൽ ഒടിടിയിൽ എത്തുന്നതാണ്. നെറ്റ്ഫ്ലിക്സിലൂടെ ഒക്ടോബർ എട്ടാം തീയതി മുതൽ മൻഡാഡി സംപ്രേഷണം ചെയ്യുന്നതാണ്.

5 / 6
ഈ മാസം ഒടിടിയിൽ എത്തുന്ന മറ്റൊരു ശ്രദ്ധേയമായ ചിത്രമാണ് മെഡിക്കൽ മിറാക്കിൾ. സംഗീത് പ്രതാപും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത് മനോരമ മാക്സാണ്. ചിത്രം ഒക്ടോബർ 15-ാം തീയതി മുതൽ മനോരമ മാക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

6 / 6
ഇവയ്ക്ക് പുറമെ ദിലീപിൻ്റെ ചിത്രം ബാന്ദ്രയും ഈ മാസം ഒടിടിയിലെത്തിയേക്കും. തിയറ്ററിൽ റിലീസായി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ബാന്ദ്രയുടെ ഒടിടി അവകാശം വിറ്റു പോയിരിക്കുന്നത്. സീ5 ആണ് ബാന്ദ്രയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്. അതേസമയം റിലീസ് തീയതി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Loading...
Unable to load recommendations.
Follow Us
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
നെയ്യോ വെളിച്ചെണ്ണയോ? ആരോഗ്യത്തിന് ഏതാണ് ബെസ്റ്റ്?
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്