Upcoming OTT Releases : ഇനി മൂന്ന് ചിത്രങ്ങൾ കൂടി; നവംബർ അവസാനം ഒടിടിയിൽ എത്തുന്ന സിനിമകൾ
Malayalam Upcoming OTT Releases In November : ഈ ആഴ്ച ഒരു മലയാളം ചിത്രം മാത്രമാണ് ഒടിടിയിൽ എത്തുന്നത്. ബാക്കി രണ്ട് ചിത്രങ്ങൾ നവംബർ അവസാനത്തോടെ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഇവയ്ക്കെല്ലാം പുറമെ അടുത്തിടെ റിലീസ് ചെയ്ത മെൽക്കൗ പോണ്ടിച്ചേരിയും ഈ മാസം തന്നെ ഒടിടിയിൽ എത്തിയേക്കും

ഈ ആഴ്ചത്തെ ഒടിടി റിലീസുകളുടെ പട്ടികയിൽ ഇടം നേടിട്ടുള്ള ഒരു മലയാളം മാത്രമാണ്. അനുപ് മേനോൻ പ്രധാന വേഷത്തിലെത്തിയ ചിരം എന്ന സിനിമയാണ് ഒടിടി റിലീസുകളിലെ ഏക മലയാളം ചിത്രം. സൺ നെക്സ്റ്റിലൂടെ ഇന്ന് അർധ രാത്രി (നവംബർ 20) മുതൽ സംപ്രേഷണം ചെയ്യുന്നതാണ്. (Image Credit Source : Social Media)

ഈ മാസം എത്തുന്ന പ്രധാന ഒടിടി റിലീസുകളിൽ ഒന്നാണ് L&O ലോ ആൻഡ് ഓർഡർ. മമ്മൂട്ടി കാമിയോ വേഷത്തിൽ കാരക്കമുറി ഷൺമുഖനായി വീണ്ടും അവതരിച്ച ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയിരിക്കുന്നത് മാനോരമ മാക്സാണ്. ചിത്രം അടുത്താഴ്ച മനോരമ മാക്സിൽ സംപ്രേഷണം ചെയ്തേക്കും

ഈ മാസത്തെ മറ്റൊരു പ്രധാന ഒടിടി റിലീസാണ് റോണി ഡേവിഡ് പ്രധാന വേഷത്തിലെത്തിയ കോർട്ട് ഡ്രാമ സത്യമേവ. ചിത്രം സീ5ലൂടെ നവംബർ 27-ാം തീയതി മുതൽ നേരിട്ട് സംപ്രേഷണം ചെയ്യും.

മലയാളികൾ ഒടിടി കാത്തിരിക്കുന്ന മറ്റൊരു ബോളിവുഡ് ചിത്രമാണ് ദൃശ്യം 3യുടെ ഹിന്ദി പതിപ്പായ ദൃശ്യം 3 കൺക്ലൂഷൻ. ചിത്രം നവംബർ 27-ാം തീയതി മുതൽ നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്യുന്നതാണ്.

ഈ മാസം തന്നെ ഒടിടിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മലയാളം ചിത്രവും കൂടിയുണ്ട്. കഴിഞ്ഞ ആഴ്ചയിൽ തിയറ്ററിൽ എത്തി വൻ പരാജയമായി പോയ അർജുൻ അശോകൻ ചിത്രം മെൽക്കൗ പോണ്ടിച്ചേരി ആണ് ഈ മാസം ഒടിടിയിൽ എത്താൻ സാധ്യത കൽപ്പിക്കുന്ന മറ്റൊരു മലയാള സിനിമ. ജിയോ ഹോട്ട്സ്റ്റാറാണ് മെൽക്കൗ പോണ്ടിച്ചേരി സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത്.

നവംബർ മാസത്തിൽ ഒടിടി വരുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മലയാളം ചിത്രമാണ് സൈജു കുറുപ്പിൻ്റെ ആരം. സെപ്റ്റംബർ 25ന് തിയറ്ററിൽ എത്തിയ ചിത്രത്തിൻ്റെ ഒടിടി അവകാശം സ്വന്തമാക്കിട്ടുള്ളത് സോണി ലിവ് ആണ്. ചിത്രം ഈ മാസം അവസാനത്തോടെ ഒടിടിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.