AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Varun Chakravarthy: ആ അഞ്ച് വിക്കറ്റ് നേട്ടം വരുണിനെ എത്തിച്ചത് റെക്കോഡ് പട്ടികയില്‍

Varun Chakravarthy Record: വരുണ്‍ ചക്രവര്‍ത്തിയുടെ അഞ്ച് വിക്കറ്റ് മികവിലാണ് ഇന്ത്യന്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് കീഴടക്കിയത്. വരുണ്‍ ചക്രവര്‍ത്തിയാണ്‌ കളിയിലെ താരം. വില്‍ യങ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി എന്നിവരെയാണ് വരുണ്‍ പുറത്താക്കിയത്

Jayadevan AM
Jayadevan AM | Updated On: 03 Mar 2025 | 12:00 PM
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമായി വരുണ്‍ ചക്രവര്‍ത്തി. ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണിത് (Image Credits: PTI)

1 / 5
ഏകദിനത്തില്‍ വരുണിന്റെ രണ്ടാമത്തെ മാത്രം മത്സരമായിരുന്നു ഇത്. 2014ല്‍ ബംഗ്ലാദേശിനെതിരെ തന്റെ മൂന്നാം ഏകിനത്തില്‍ ആറു വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബിന്നിയെ മറികടന്നാണ് വരുണ്‍ ഈ നേട്ടം സ്വന്തമാക്കിത് (Image Credits: PTI)

2 / 5
 രണ്ട് ഏകദിന മത്സരങ്ങളില്‍ നിന്നായി ആറു വിക്കറ്റുകളാണ് വരുണ്‍ സ്വന്തമാക്കിയത്‌. ഫെബ്രുവരി ഒമ്പതിന് ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിനത്തിലെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ താരം ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു (Image Credits: PTI)

3 / 5
 വരുണിന്റെ അഞ്ച് വിക്കറ്റ് മികവിലാണ് ഇന്ത്യന്‍ ന്യൂസിലന്‍ഡിനെ 44 റണ്‍സിന് കീഴടക്കിയത്. വരുണാണ് കളിയിലെ താരം (Image Credits: PTI)

4 / 5
വില്‍ യങ് (22), ഗ്ലെന്‍ ഫിലിപ്‌സ് (12), മൈക്കല്‍ ബ്രേസ്വെല്‍ (2), മിച്ചല്‍ സാന്റ്‌നര്‍ (28), മാറ്റ് ഹെന്റി (2) എന്നിവരെയാണ് വരുണ്‍ പുറത്താക്കിയത്. നാളെ നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും (Image Credits: PTI)

5 / 5