Vegetables Price Hike: പച്ചക്കറി ഒരു കിലോ 400 രൂപ, മുന്നിൽ ഇവരെല്ലാം: പൊള്ളിച്ച് അടുക്കള
Vegetables Price Hike in Kerala: വിപണിയിൽ പല ഇനങ്ങളുടെയും വില നൂറിനോടടുക്കുകയാണ്. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാർ കൂടിയതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം.

മണ്ഡലകാലമെത്തിയതോടെ പൊള്ളിച്ച് സംസ്ഥാനത്തെ പച്ചക്കറി വില. വിപണിയിൽ പല ഇനങ്ങളുടെയും വില നൂറിനോടടുക്കുകയാണ്. മണ്ഡലകാലം തുടങ്ങിയതോടെ പച്ചക്കറിക്ക് ആവശ്യക്കാർ കൂടിയതാണ് വില വർദ്ധനവിന്റെ പ്രധാന കാരണം. (Image Credit: Getty Images)

കൂടാതെ, കേരളത്തിലേക്ക് പച്ചക്കറി കയറ്റുമതി ചെയ്യുന്ന അയൽസംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥയും വില്ലനായി. വിൽപനയ്ക്കായി പല ഇനങ്ങളും കിട്ടാനില്ലെന്നും ശബരിമല സീസൺ ആയതിനാൽ ഉടനെയൊന്നും വില കുറയാൻ സാധ്യതയില്ലെന്നും വ്യാപാരികൾ പറയുന്നു. (Image Credit: Getty Images)

വില കുതിപ്പിൽ മുരിങ്ങക്കായ ആണ് മുന്നിൽ. മുരിങ്ങക്കായ ചില്ലറവില കിലോഗ്രാമിനു 380–400 രൂപ വരെയായി. രണ്ടാഴ്ച മുമ്പ് കിലോയ്ക്ക് 80-100 രൂപയായിരുന്നു വില. അവിടെനിന്നാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലെ കുതിപ്പ്. തക്കാളി, കാരറ്റ്, കോവയ്ക്ക, വെണ്ടയ്ക്ക, വള്ളിപ്പയർ തുടങ്ങി ഇനങ്ങളുടെ വിലയും കൂടി. (Image Credit: Getty Images)

തക്കാളിക്ക് ചില്ലറവില 80 – 90 രൂപ വരെയായി ഉയർന്നു. കാരറ്റ് കിലോഗ്രാമിന് 80 രൂപ, വള്ളിപ്പയർ–80 – 88, കോവയ്ക്ക– 70 – 80, വെണ്ടയ്ക്ക– 68– 76 എന്നിങ്ങനെയാണ് ചില്ലറ വ്യാപാര കേന്ദ്രങ്ങളിലെ വില. (Image Credit: Getty Images)

അതേ സമയം, തമിഴ്നാട്ടിൽ കനത്തമഴ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് തമിഴ്നാട്ടിലും പുതുച്ചേരിയും ഡിസംബര്‍ ഒന്‍പത് വരെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. (Image Credit: Getty Images)