AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay Deverakonda: ‘കുഴപ്പമൊന്നുമില്ല, ബിരിയാണിയും ഉറക്കവുംകൊണ്ട് മാറും’; കാറപകടത്തില്‍ പ്രതികരിച്ച് വിജയ് ദേവരകൊണ്ട

Vijay Deverakonda Shares Accident Update: തനിക്ക് തലവേദനയുണ്ട്. പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറുമെന്നും വാര്‍ത്തകള്‍ കേട്ട് വിഷമിക്കരുതെന്നും ‌ വിജയ് ദേവരകൊണ്ട കുറിപ്പിൽ പറഞ്ഞു.

Sarika KP
Sarika KP | Updated On: 07 Oct 2025 | 10:08 AM
നടൻ വിജയ് ദേവരകൊണ്ട സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ ദിവസമായിരുന്നു അപകടത്തിൽപ്പെട്ടത്. തെലങ്കാനയിലെ ജോഗുലാംബ ഗഡ്‌വാൾ ജില്ലയിലെ ഉണ്ടവല്ലിക്ക് സമീപമാണ് അപകടം നടന്നത്. ഇപ്പോഴിതാ അപകത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടതിനെ കുറിച്ച് പ്രതികരിച്ച് താരം. (Image Credits: Instagram)

1 / 5
 കാറിനൊരിടി കിട്ടിയെങ്കിലും തങ്ങള്‍ സുരക്ഷിതരാണെന്നാണ് നടൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്.സുഖമായിരിക്കുന്നുവെന്നും കുഴപ്പമൊന്നുമില്ലെന്നും താരം പറയുന്നു.  സ്‌ട്രെങ്ത് വര്‍ക്കൗട്ടും ചെയ്തു, വീട്ടില്‍ തിരിച്ചെത്തിയതേയുള്ളൂ.

2 / 5
തനിക്ക് തലവേദനയുണ്ട്. പക്ഷേ, ഒരു ബിരിയാണിയും ഉറക്കവുംകൊണ്ട് അതുമാറുമെന്നും വാര്‍ത്തകള്‍ കേട്ട് വിഷമിക്കരുതെന്നും ‌ വിജയ് ദേവരകൊണ്ട കുറിപ്പിൽ പറഞ്ഞു.സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയിലാണ് അപകടം നടന്നത്.

3 / 5
 നടന്റെ വാഹനത്തില്‍ പിന്നില്‍നിന്നെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആ​ഘാതത്തിൽ വിജയിയുടെ കാറിന് ചെറിയ കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ ആർക്കും പരിക്കേറ്റിരുന്നില്ല. അപകടത്തിന് ശേഷം, വിജയ് തന്റെ സുഹൃത്തിന്റെ കാറിൽ ഹൈദരാബാദിലേക്ക് പോയി.

4 / 5
അതേസമയം, വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദാനയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്ത ഫെബ്രുവരിയിലാകും വിവാഹമെന്നാണ് അഭ്യൂഹം. എന്നാൽ ഇക്കാര്യത്തെ കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

5 / 5