AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vijay Jananayagan: അജിത്ത് തനിക്കാര്? വിജയിക്കാൻ ശത്രുക്കളും വേണം, സിനിമ വിടാനുള്ള കാരണത്തെക്കുറിച്ച് വിജയ്

Vijay Jananayagan: പരിപാടി ഇതിനോടകം തന്നെ മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കഴിഞ്ഞു....

Ashli C
Ashli C | Published: 28 Dec 2025 | 12:04 PM
തന്റെ കരിയറിലെ അവസാന ചിത്രമായ ജനനായകന്റെ ഓഡിയോ ലോഞ്ച് ഉത്സവമാക്കി മാറ്റി നടൻ വിജയ്. കഴിഞ്ഞദിവസം മലേഷ്യയിൽ വച്ചായിരുന്നു ജനനായകന്റെ ഓഡിയോ ലോഞ്ച്. പരിപാടി ഇതിനോടകം തന്നെ മലേഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിക്കഴിഞ്ഞു. (PHOTO: ACTOR VIJAY TEAM)

1 / 7
മലേഷ്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പരിപാടി എന്ന നേട്ടമാണ് വിജയുടെ ജനനായകൻ നേടിയത്. ആരാധകരോട് സംവദിക്കുന്നതിനിടയിൽ വിജയ് അജിത്തിനെ തന്റെ കൂട്ടുകാരൻ അതായത് നൻപൻ എന്നാണ് വിശേഷിപ്പിച്ചത്.(PHOTO: ACTOR VIJAY TEAM)

2 / 7
ശ്രീലങ്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തമിഴ് വംശജരുള്ള വിദേശ രാജ്യം മലേഷ്യയാണ്. ഇതിനെക്കുറിച്ചും വേദിയിൽ വിജയ് സംസാരിച്ചു. തനിക്ക് ഏറ്റവും പ്രധാനം ആരാധകരാണെന്നും ആരാധകർക്ക് വേണ്ടിയാണ് താൻ നിലകൊള്ളുന്നത് എന്നും വിജയ്. (PHOTO: ACTOR VIJAY TEAM)

3 / 7
ഇനിയും ഒരു 30- 33 കൊല്ലത്തോളം താൻ അവർക്ക് വേണ്ടി നിലകൊള്ളും. സിനിമയിൽ നിന്നും മാറി നിൽക്കുന്നതും ആരാധകർക്ക് വേണ്ടിയാണെന്ന് വിജയ് പറഞ്ഞു. തനിക്ക് വേണ്ടി നിലകൊണ്ട ആരാധകർക്ക് വേണ്ടി താൻ ഇനിയും നിൽക്കും. (PHOTO: ACTOR VIJAY TEAM)

4 / 7
അങ്ങനെ താൻ ഈ കടപ്പാടിന്റെ കടം വീട്ടും എന്നും വിജയ് ആരാധകർക്ക് ഉറപ്പു നൽകി. ജീവിതത്തിൽ വിജയിക്കണമെങ്കിൽ എപ്പോഴും സുഹൃത്തുക്കൾ തന്നെ വേണമെന്നില്ല എന്നും ശക്തനായ ശത്രു ഉണ്ടായാൽ മതി എന്നും വിജയ്. (PHOTO: ACTOR VIJAY TEAM)

5 / 7
ശക്തനായ ഒരു ശത്രു ഉണ്ടെങ്കിൽ മാത്രമേ നമുക്ക് എതിരാളികൾ ഉണ്ടെങ്കിൽ മാത്രമേ നമ്മളും ശക്തരാവുകയുള്ളൂ. ആരെയും ബുദ്ധിമുട്ടുകയും വേദനിപ്പിക്കുകയും ചെയ്യരുത് എന്നും വിജയ് പറഞ്ഞു. അതേസമയം ഇന്ത്യയിലുടനീളവും ലോകമെമ്പാടുമുള്ള ആരാധകർക്ക് നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിനാൽ, ജന നായകന്റെ ഓഡിയോ ലോഞ്ച് ജനുവരി 9 ന് തീയറ്റർ റിലീസിന് മുന്നോടിയായി ZEE തമിഴിൽ സംപ്രേഷണം ചെയ്യുകയും (PHOTO: ACTOR VIJAY TEAM)

6 / 7
ZEE5 തമിഴിൽ സ്ട്രീം ചെയ്യുകയും ചെയ്യും. എച്ച് വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിച്ചിരിക്കുന്ന ജന നായകൻ എന്ന ചിത്രത്തിൽ വിജയ്, പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.(PHOTO: ACTOR VIJAY TEAM)

7 / 7