6.36-ഇഞ്ച് ഡിസ്പ്ലേ, X500 പ്രോ മാക്സിലെ അ‌തേ പെർഫോമൻസ് കരുത്ത്! വിവോ X500 പ്രോ ഇന്ത്യയിലെത്തി | Vivo X500 Pro launched in India with 6510mAh battery; price, features, availability, and more Malayalam news - Malayalam Tv9

6.36-ഇഞ്ച് ഡിസ്പ്ലേ, X500 പ്രോ മാക്സിലെ അ‌തേ പെർഫോമൻസ് കരുത്ത്! വിവോ X500 പ്രോ ഇന്ത്യയിലെത്തി

Published: 

26 Nov 2026 | 07:13 PM

Vivo X500 Pro with 6510mAh battery launched in India: വിവോ X500 സീരീസിന്റെ ഭാഗമായി വിവോ X500 പ്രോ മോഡൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സ്റ്റാന്റേർഡ് വിവോ X500 മോഡലിനും ടോപ് മോഡലായ വിവോ X500 പ്രോ മാക്സിനും ഒപ്പമാണ് X500 പ്രോ എത്തിയിരിക്കുന്നത്. പ്രോ മാക്സ് മോഡലിൽ ഉപയോഗിച്ചിരിക്കുന്ന അ‌തേ പ്രോസസർ തന്നെയാണ് ഈ പ്രോ മോഡലിനും കരുത്ത് പകരുന്നത്.

1 / 7
 ഇന്ത്യയിൽ എത്തിയ വിവോ X500 പ്രോ, വിവോ X500 പ്രോ മാക്സ് മോഡലുകൾ വ്യത്യാസപ്പെടുന്നത് പ്രധാനമായും ഡിസ്പ്ലേ വലിപ്പം, ടെലിഫോട്ടോ ക്യാമറ, ബാറ്ററി ശേഷി എന്നിവയുടെ കാര്യത്തിലാണ്. പ്രോ മാക്സ് വാങ്ങാൻ കഴിയാത്തവർക്ക് ഒട്ടും നിരാശയില്ലാതെ തന്നെ വാങ്ങാവുന്ന മോഡലായി തന്നെയാണ് X500 പ്രോ എത്തിയിരിക്കുന്നത്. (Image credit: Vivo)

2 / 7
 വിവോ X500 പ്രോ ഫീച്ചറുകൾ: 6.36-ഇഞ്ച് (2750 x 1260 പിക്സലുകൾ) 1.5K AMOLED ഡിസ്‌പ്ലേ. HDR10+, Dolby Vision, 1-144Hz റിഫ്രഷ് റേറ്റ്, 8T LTPO ടെക്നോളജി, 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ ആണ് നൽകിയിരിക്കുന്നത്.

3 / 7
  ഒക്ടാ-കോർ ഡിമെൻസിറ്റി 9600 പ്രോ 2nm പ്രോസസർ ആണ് വിവോ X500 പ്രോയുടെ കരുത്ത്. ഇതേ ​ചിപ്സെറ്റ് തന്നെയാണ് പ്രോ മാക്സ് മോഡലിലും ഉള്ളത്. മാലി G2-Ultra-NX GPU, 12GB LPDDR5X അ‌ൾട്ര റാം, UFS 4.1 സ്റ്റോറേജ് എന്നിവയും ഉണ്ട്. ആൻഡ്രോയിഡ് 17 അ‌ടിസ്ഥാനമാക്കിയുള്ള Origin OS 7 -ൽ ആണ് പ്രവർത്തനം.

4 / 7
 50MP മെയിൻ ക്യാമറ (1/1.28″ സെൻസർ, f/1.57 അപ്പേർച്ചർ, OIS), 50MP അൾട്രാ-വൈഡ്-ആംഗിൾ ക്യാമറ (f/2.0 അപ്പേർച്ചർ), 50MP Sony LYT610 ZEISS APO പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ (1/1.95″ സെൻസർ, f/2.52 അപ്പേർച്ചർ, OIS, 3.5x ഒപ്റ്റിക്കൽ സൂം, ടെലിഫോട്ടോ മാക്രോ). Zeiss കോട്ടിംഗ്, ZEISS ഒപ്‌റ്റിക്‌സ്, VS1 & V3+ ഇമേജിംഗ് ചിപ്പ്, 50MP ഫ്രണ്ട് ക്യാമറ എന്നിവ അ‌ടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം.

5 / 7
6510mAh ബാറ്ററിയാണ് X500 പ്രോയിൽ ഉള്ളത്. ഇത് 90W അൾട്രാ-ഫാസ്റ്റ് ഫ്ലാഷ് ചാർജിംഗ്, 40W വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് പിന്തുണ​കളോടെ എത്തുന്നു. IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

6 / 7
 വില: വിവോ X500 പ്രോ 12GB + 256GB –1,49,999 രൂപ, 12GB + 256GB– 1,64,999 രൂപ. വിവോ ZEISS ടെലിഫോട്ടോ എക്സ്റ്റെൻഡർ ജെൻ 2 200mm– 15,999 രൂപ, വിവോ ഫോൺ സ്ട്രാപ്പ്: 2,699 രൂപ. മാഗ്നറ്റിക് കേസ്: 1,499 രൂപ. അപെക്സ് ഓറഞ്ച്, എറ്റേണൽ ബ്ലാക്ക് കളറുകളിലാണ് X500 പ്രോ എത്തിയിരിക്കുന്നത്.

7 / 7
 വിവോ ഇന്ത്യ ഓൺലൈൻ സ്റ്റോർ, ഫ്ലിപ്പ്കാർട്ട്, ആമസോൺ എന്നിവ വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും ഇവ വാങ്ങാം. പ്രീ-ബുക്കിംഗ് ഇന്ന് ആരംഭിച്ചു. വിൽപ്പന ഡിസംബർ 3 മുതൽ. 10 ശതമാനം ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് ഉൾപ്പെടെ ആകർഷകമായ നിരവധി ലോഞ്ച് ഓഫറുകൾ ഈ മോഡലുകൾക്ക് ലഭ്യമാണ്.

Loading...
Unable to load recommendations.
Follow Us
പ്രഷർ കുക്കറിൽ എണ്ണയില്ലാതെ പപ്പടം വറുത്തെടുക്കുന്നത് എങ്ങനെ
ഗ്രീൻ ടിയോ ബ്ലാക്ക് ടിയോ മികച്ചത്? അറിയാം വ്യത്യാസങ്ങൾ
സ്വർണവില തിരിച്ചുകയറി; ഇനി ശ്രദ്ധിക്കേണ്ട നിലവാരങ്ങൾ
കറുത്ത എള്ളോ വെളുത്ത എള്ളോ ശരീരത്തിന് ഏറ്റവും ഗുണകരം?
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ