Sabarimala Accident: ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ടു; കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്ക്
Sabarimala Pilgrims Vehicle Accident: മലപ്പുറം തിരൂർ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട പെരുന്നാട് വയറൻമരുതിയിൽ വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം. വയറൻമരുതിയിലുള്ള എസ്എൻഡിപി ശാഖാ കെട്ടിടത്തിന്റെ ശുചിമുറിയുടെ മുകളിലേക്കാണ് മറിഞ്ഞത്. അപകടം നടക്കുമ്പോൾ 16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന വാൻ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. മലപ്പുറം തിരൂർ സ്വദേശികളായ തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. പത്തനംതിട്ട പെരുന്നാട് വയറൻമരുതിയിൽ വൈകുന്നേരം 3.45 ഓടെയായിരുന്നു സംഭവം. വയറൻമരുതിയിലുള്ള എസ്എൻഡിപി ശാഖാ കെട്ടിടത്തിന്റെ ശുചിമുറിയുടെ മുകളിലേക്കാണ് മറിഞ്ഞത്.
അപകടം നടന്നയുടൻ നാട്ടുകാരും പോലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തു. പരിക്കേറ്റവർക്ക് അടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അപകടത്തിൽ വാഹനത്തിനും കെട്ടിടഭാഗത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യാത്രയ്ക്കിടെ അൽപനേരം വിശ്രമിച്ചശേഷം വാഹനം മുന്നോട്ടെടുത്തപ്പോഴാണ് അപകടം നടന്നത്.
ALSO READ: എന്തുകൊണ്ട് 23,000 പേർ മലകയറിയില്ല? ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഇടിവ്; അന്വേഷണം
യാത്ര തുടങ്ങി 200 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും വാഹനത്തിൻ്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് റോഡരികിലെ ബാരിക്കേഡ് ഇടിച്ചു തകർത്ത ശേഷം കെട്ടിടത്തോട് ചേർന്നുള്ള ശുചിമുറിയുടെ മുകളിലേക്ക് മറിയുകയായിരുന്നു. അപകടം നടക്കുമ്പോൾ 16 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം കെട്ടിടത്തിൽ ആരും ഉണ്ടായിരുന്നില്ല. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം.
ശബരിമല തീർഥാടക വാഹനം അപകടത്തിൽപ്പെട്ട്; ഒമ്പത് പേർക്ക് പരിക്ക്
കൂത്താട്ടുകുളം- പാലാ റോഡിൽ മാരുതി ജംഗ്ഷന് സമീപം ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ടിരുന്നു. വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒമ്പത് പേർക്കാണ് ഒരേസമയം പരിക്കേറ്റത്. ശബരിമല ദർശനം കഴിഞ്ഞ് പാലക്കാട് കൊല്ലംകോടിലേക്ക് മടങ്ങവെയായിരുന്നു അപകടം. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.
മാരുതി ജംഗ്ഷന് സമീപം എത്തിയപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കൂത്താട്ടുകുളം പോലിസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
അപകടസമയത്ത് വാഹനത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആകെ 19 പേരാണ് അപകടം നടക്കുമ്പോൾ ഉണ്ടായിരുന്നത്. പരിക്കേറ്റ കൊല്ലംകോട് സ്വദേശികളായ അത്മജ് (9), ശ്രീഹരി (7), സുരേഷ് (45), ദേവാനി (74), ബാലകൃഷ്ണൻ (78), കാർത്തികേയൻ (42), സി ബാലകൃഷ്ണൻ (73), ശശിധരൻ (69), രാജൻ (74) എന്നിവരെ ഉടൻതന്നെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമായിരുന്നില്ല.
English Summary:
A van carrying Sabarimala pilgrims returning to Tirur, Malappuram lost control and overturned onto an SNDP building structure at Vayarammaruthi near Perunad in Pathanamthitta.