28 ദിവസ ആനുകൂല്യം, വില 35 രൂപ; പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് വൊഡാഫോൺ ഐഡിയ | Vodafone Idea launches new Rs 35 prepaid plan with OTT subscriptions for 28 days Malayalam news - Malayalam Tv9

28 ദിവസ ആനുകൂല്യം, വില 35 രൂപ; പുതിയ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ച് വൊഡാഫോൺ ഐഡിയ

Published: 

13 Nov 2026 | 01:50 PM

VI launches Rs 35 prepaid plan: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയായ വൊഡാഫോൺ ഐഡിയ 35 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി. ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. അ‌തായത് വാലിഡിറ്റി, കോളിങ്, എസ്എംഎസ് പോലുള്ള ആനുകൂല്യങ്ങൾ ഈ 35 രൂപ വിഐ പ്ലാനിൽ ഇല്ല.

1 / 5
പ്രധാനമായും ഒടിടി സബ്സ്ക്രിപ്ഷൻ പ്രേമികളെ ലക്ഷ്യമിട്ടാണ് വിഐ ഈ 35 രൂപ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. ഡാറ്റ പ്ലാൻ എന്ന നിലയിൽ 1ജിബി ഡാറ്റ ഈ പ്ലാനിന്റെ ആനുകൂല്യത്തിൽ ഉൾപ്പെടുന്നു. 7 ദിവസമാണ് ഈ ഡാറ്റയുടെ വാലിഡിറ്റി. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി ഒടിടി സബ്സ്ക്രിപ്ഷനും എത്തുന്നു. (Image credit: Getty Images)

2 / 5
 ഈ വിഐ പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് വിഐ മൂവീസ് & TV ആപ്ലിക്കേഷനിൽ ലഭ്യമായ പ്രീമിയം OTT പ്ലാറ്റ്‌ഫോമുകളിൽ നിന്ന് രണ്ടെണ്ണം തിരഞ്ഞെടുക്കാം. ഹിന്ദി, ഇംഗ്ലീഷ്, പ്രാദേശിക ഭാഷകളിലുള്ളവ ഉൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകൾ ഈ ആപ്പിലുണ്ട്. സോണി ലിവ് (Sony Liv), ജിയോ ഹോട്ട്‌സ്റ്റാർ (Jio Hotstar), ഷെമാരു (Shemaroo), കെ-ഡ്രാമകൾക്കായി പ്ലേഫ്ലിക്സ് (Playflix) തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.

3 / 5
 ഈ ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇഷ്ടമുള്ള രണ്ടെണ്ണം ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം. 28 ദിവസ വാലിഡിറ്റിയിൽ ഈ ഒടിടി സബ്സ്ക്രിപ്ഷനുകൾ 35 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് ലഭ്യമാകും. എന്നാൽ, ഈ പ്രീമിയം സ്ട്രീമിംഗ് സൗകര്യം മൊബൈലിൽ മാത്രമേ ലഭ്യമാകൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

4 / 5
 35 രൂപയുടെ വിഐ പ്ലാൻ ഒരു റീചാർജ് പ്ലാൻ അല്ല, മറിച്ച് നിലവിലുള്ള പ്ലാനിനൊപ്പം ചേർക്കാവുന്ന ഒരു 'ആഡ്-ഓൺ' മാത്രമാണ്. അതിനാൽ, ഇത് ഉപയോഗിക്കുന്നതിന് ഉപയോക്താവിന് വാലിഡിറ്റിയുള്ള ഒരു ആക്ടീവ് പ്ലാനിന്റെ പിന്തുണ വേണം. പ്രത്യേക സബ്സ്ക്രിപ്ഷൻ എടുക്കാ​തെ ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ താൽപര്യപ്പെടുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ഈ വിഐ പ്ലാൻ ഉപകാരപ്പെടും.

5 / 5
 വിഐയുടെ 35 രൂപ പ്ലാനിൽ ലഭ്യമായ OTT പ്ലാറ്റ്‌ഫോമുകളുടെ എണ്ണം പരിമിതമാണെങ്കിലും നിസാര തുകയേ ഇതിന് മുടക്കേണ്ടി വരുന്നുള്ളൂ എന്നതാണ് ശ്രദ്ധേയം, ഒപ്പം 1ജിബി ഡാറ്റ കിട്ടുകയും ചെയ്യും. കൂടുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ സബ്സ്ക്രിപ്ഷൻ വേണമെങ്കിൽ ലഭ്യമായ മറ്റ് പ്ലാനുകൾ തെരഞ്ഞെടുക്കേണ്ടതുണ്ട്. കേരളം ഉൾപ്പെടെയുള്ള സർക്കിളുകളിൽ വിഐ 35 രൂപ പ്ലാൻ ലഭ്യമാണ്.

Loading...
Unable to load recommendations.
Follow Us
5 മിനിറ്റിൽ തയ്യാറാക്കാവുന്ന അവക്കാഡോ ചോക്ലേറ്റ് പുഡ്ഡിംഗ് റെസിപ്പി ഇതാ!
അതിരാവിലെ മഞ്ഞൾ വെള്ളം കുടിച്ചാൽ! അറിയാം ​ഗുണങ്ങൾ
ഹോണ്ട ലിവോ, 1 ലക്ഷത്തിൽ താഴെ വിലയുള്ള ബൈക്ക്
കൊളസ്ട്രോൾ കുറയ്ക്കാം, കുടവയർ ഒതുക്കാം; വെള്ള കടലയുടെ അപൂർവ്വ ഗുണങ്ങളിതാ!
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്
കരടിയെ പിന്തുടർന്ന് കടുവ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു