AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Uzhunnu Vada Recipe: ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ; ക്രിസ്പി ചാടക്കടി റെഡി

Crunchy Uzhunnu Vada Recipe: തനി നാടൻ ചായക്കടകളിലെ ഉഴുന്നുവടയുടെ ആ പ്രത്യേക ക്രിസ്പിനസ്സിന് പിന്നിലെ പ്രധാന രഹസ്യം അരിപ്പൊടി അല്ലെങ്കിൽ റവ ആണെന്ന് പലർക്കും അറിയില്ല. ഉഴുന്ന് മാവിലുള്ള അധിക ഈർപ്പം വലിച്ചെടുക്കാനും, വട എണ്ണ കുടിക്കാതെ പുറമേ നല്ല ഗോൾഡൻ ബ്രൗൺ നിറത്തിൽ മൊരിഞ്ഞുകിട്ടാനും ഈ രണ്ട് ചേരുവകളും വളരെയധികം സഹായിക്കുന്നു. ഈ ഒരൊറ്റ ചേരുവ കൂടി ചേർത്ത് വറുത്തെടുത്താൽ ഹോട്ടലുകളിലെ അതേ രുചിയിലും ക്രിസ്പിനസ്സിലും ഉഴുന്നുവട വീട്ടിൽ തന്നെ തയ്യാറാക്കാം.

Neethu Vijayan
Neethu Vijayan | Published: 13 Nov 2026 | 01:08 PM
ചായക്കടകളിൽ കിട്ടുന്നതുപോലെ പുറമേ നല്ല മൊരിഞ്ഞതും ഉള്ളിൽ നല്ല മൃദുവായതുമായ ഉഴുന്നുവട വീട്ടിൽ തയ്യാറാക്കാൻ ശ്രമിക്കുമ്പോൾ പലപ്പോഴും മാവ് എണ്ണ കുടിക്കുകയോ വട കല്ലുപോലെ ഉറച്ചുപോകുകയോ ചെയ്യാറുണ്ട്. എന്നാൽ ഉഴുന്ന് അരച്ച മാവിലേക്ക് വറുത്ത അരിപ്പൊടി  അല്ലെങ്കിൽ റവ എന്ന ഈ ഒരൊറ്റ ചേരുവ കൂടി ചേർത്ത് വറുത്തെടുത്താൽ ഹോട്ടലുകളിലെ അതേ രുചിയിലും ക്രിസ്പിനസ്സിലും ഉഴുന്നുവട വീട്ടിൽ തന്നെ തയ്യാറാക്കാം.(Image Credit Source: Getty Images)

1 / 5
തനി നാടൻ ചായക്കടകളിലെ ഉഴുന്നുവടയുടെ ആ പ്രത്യേക ക്രിസ്പിനസ്സിന് പിന്നിലെ പ്രധാന രഹസ്യം അരിപ്പൊടി അല്ലെങ്കിൽ റവ ആണെന്ന് പലർക്കും അറിയില്ല. ഉഴുന്ന് മാവിലുള്ള അധിക ഈർപ്പം വലിച്ചെടുക്കാനും, വട എണ്ണ കുടിക്കാതെ പുറമേ നല്ല ഗോൾഡൻ ബ്രൗൺ നിറത്തിൽ മൊരിഞ്ഞുകിട്ടാനും ഈ രണ്ട് ചേരുവകളും വളരെയധികം സഹായിക്കുന്നു.

2 / 5
ചേരുവകൾ: ഉഴുന്ന്: 1 കപ്പ് 3-4 മണിക്കൂർ കുതിർത്തത്, അരിപ്പൊടി അല്ലെങ്കിൽ റവ: 2 ടേബിൾ സ്പൂൺ, ഇഞ്ചി: ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്, പച്ചമുളക്: 2 എണ്ണം വട്ടത്തിൽ അരിഞ്ഞത്, സവാള: 3-4 എണ്ണം പൊടിയായി അരിഞ്ഞത്, കുരുമുളക്: അര ടീസ്പൂൺ ചതച്ചത് അല്ലെങ്കിൽ മുഴുവനോടെ, കറിവേപ്പില: ആവശ്യത്തിന് അരിഞ്ഞത്, ഉപ്പ്, എണ്ണ: ആവശ്യത്തിന് എന്നിവയാണ് ആവശ്യമായ ചേരുവകൾ.

3 / 5
തയ്യാറാക്കുന്ന വിധം: ആദ്യം തന്നെ മൂന്ന് മുതൽ നാല് മണിക്കൂർ വരെ കുതിർത്ത ഉഴുന്ന് വെള്ളം പൂർണ്ണമായും ഊറ്റിക്കളഞ്ഞ ശേഷം, ഇടയ്ക്ക് ഒന്നോ രണ്ടോ ടേബിൾ സ്പൂൺ തണുത്ത വെള്ളം മാത്രം ഒഴിച്ച് നല്ല മയത്തിൽ കട്ടിയായി അരച്ചെടുക്കുക. അരച്ചെടുത്ത മാവിലേക്ക് 2 ടേബിൾ സ്പൂൺ വറുത്ത അരിപ്പൊടി അല്ലെങ്കിൽ റവ, ഉപ്പ്, അരിഞ്ഞുവെച്ച ഇഞ്ചി, പച്ചമുളക്, ഉള്ളി, കുരുമുളക്, കറിവേപ്പില എന്നിവ ചേർക്കുക.

4 / 5
ശേഷം കൈ ഉപയോഗിച്ച് മാവ് 2-3 മിനിറ്റ് ഒരേ ദിശയിൽ മാവ് നന്നായി അടിച്ചുപതപ്പിക്കുക. ഇത് വട ഉള്ളിൽ നല്ല സോഫ്റ്റായി വരാൻ സഹായിക്കും. കൈപ്പത്തിയിൽ അല്പം വെള്ളം നനച്ച ശേഷം മാവ് ഉരുട്ടി നടുവിൽ ഒരു ദ്വാരമിട്ട് ചൂടായ എണ്ണയിലേക്ക് ഇടുക. ഇടത്തരം തീയിൽ  തിരിച്ചും മറിച്ചും ഇട്ട് നല്ല ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുത്തെടുക്കുക. നല്ല ക്രിസ്പി ഉഴുന്നുവട റെഡി.

5 / 5
Follow Us