AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Dileep vs Prithviraj: ദിലീപും പൃഥ്വിരാജും തമ്മിൽ എന്താണ് പ്രശ്നം? സജി നന്ത്യാട്ട് പറയുന്നത് ഇങ്ങനെ!

What Went Wrong Between Dileep and Prithviraj? Saji Nanthyattu Explains: പൃഥ്വിരാജിൻ്റെ വേഷം ദിലീപ് ചെയ്താനാകില്ല, ദിലീപ് ചെയ്യുന്ന കഥാപത്രങ്ങൾ പൃഥ്വിരാജിനും ചെയ്യാൻ കഴിയില്ല. ‘പച്ചക്കുതിര’യിലെ കഥാപാത്രമാകാൻ പൃഥ്വിരാജിന് സാധിക്കുമോ എന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. സിനിമാ മേഖലയിലെ ചില കുത്തിത്തിരിപ്പുകാർ ഒരുപക്ഷേ ഇരുവരെയും തമ്മിൽ തെറ്റിക്കാനുള്ള പണികൾ ഒപ്പിച്ചിട്ടുണ്ടാകാം.

Dileep vs Prithviraj: ദിലീപും പൃഥ്വിരാജും തമ്മിൽ എന്താണ് പ്രശ്നം? സജി നന്ത്യാട്ട് പറയുന്നത് ഇങ്ങനെ!
പൃഥ്വിരാജ്, സജി നന്ത്യാട്ട്, ദിലീപ്Image Credit source: Social Media
Sumeesh T Unneen
Sumeesh T Unneen | Published: 13 Nov 2026 | 01:09 PM

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി മാധ്യമങ്ങളിൽ അടക്കം നിരന്തരം സംസാരിച്ച ആളാണ് നിർമ്മാതാവ് സജി നന്ത്യാട്ട്. കേസിൽ ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉറപ്പായിരുന്നു എന്നത് സജി നന്ത്യാട്ട് ആവർത്തിച്ച് പറയാറുള്ള കാര്യമാന്. അതേസമയം തന്നെ പ്രിഥ്വിരാജിനും പിന്തുണയുമായി ഇദ്ദേഹം എത്താറുണ്ട്. പൃഥ്വിരാജിനെതിരെ മലയാള സിനിമയിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ പൃഥ്വിരാജും ദിലീപും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട് എന്നത് വളരെ കാലമായി സിനിമ മേഖലയിൽ സജീവമായി നിൽക്കുന്ന അഭ്യൂഹങ്ങളിൽ ഒന്നാണ്. അതിനെ കുറിച്ചുള്ള തൻ്റെ അഭിപ്രായം തുറന്നുപറയുകയാണ് ഇപ്പോൾ സജി നന്ത്യാട്ട്.

‘മൂവി വേൾഡ് മീഡിയ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവതാരകൻ്റെ ചോദ്യത്തിന് മപടിയായാണ് സജി നന്ത്യാട്ട് തൻ്റെ നിലപാട് വ്യക്തമാക്കിയത്. നടി ആക്രമിക്കപ്പെട്ട കേസിന് മുൻപ് തന്നെ പൃഥ്വിരാജും ദിലിപും തമ്മിൽ ഒരു ശീതസമരം ഉണ്ടായിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്നല്ലാതെ തനിക്ക് അക്കര്യത്തെ കുറിച്ച് കൂടുതൽ അറിവില്ല എന്നാണ് സജി നന്ത്യാട്ട് പറയുന്നത്. ദിലീപും പൃഥ്വിരാജും തമ്മിൽ അങ്ങനെ ഒരു വൈരാഗ്യമോ പ്രശ്നമോ ഉണ്ട് എന്ന് സ്ഥാപിക്കാൻ തയ്യാറല്ല. അത് വെറും ഊഹാപോഹമാണ് എന്നാണ് തൻ്റെ വിശ്വാസം എന്നും അദ്ദേഹം പറഞ്ഞൂ.

Also Read: Naslen: “സൈക്കോയാണെന്ന് മുഖത്ത് കാണിക്കുന്ന ഒരു സൈക്കോയെ അല്ല വേണ്ടിയിരുന്നത്”: നസ്ലൻ്റെ പ്രകടനത്തെ കുറിച്ച് ജിത്തു മാധവൻ

പൃഥ്വിരാജിൻ്റെ വേഷം ദിലീപ് ചെയ്താനാകില്ല, ദിലീപ് ചെയ്യുന്ന കഥാപത്രങ്ങൾ പൃഥ്വിരാജിനും ചെയ്യാൻ കഴിയില്ല. ‘പച്ചക്കുതിര’യിലെ കഥാപാത്രമാകാൻ പൃഥ്വിരാജിന് സാധിക്കുമോ എന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. സിനിമാ മേഖലയിലെ ചില കുത്തിത്തിരിപ്പുകാർ ഒരുപക്ഷേ ഇരുവരെയും തമ്മിൽ തെറ്റിക്കാനുള്ള പണികൾ ഒപ്പിച്ചിട്ടുണ്ടാകാം. അതിനപ്പുറം ഇരുവരും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി തനിക്ക് അറിവില്ല എന്നും സജി നന്ത്യാട്ട് പറയുന്നു.

പൃഥ്വിരാജിനെ ഒതുക്കാൻ സിനിമയിൽ പ്രത്യേക ലോബി

മലയാള സിനിമയിൽ നടൻ പൃഥ്വിരാജിനെതിരെ ഒരു പ്രത്യേക സംഘം ബോധപൂർവ്വം പ്രവർത്തിക്കുന്നുണ്ടെന്നും,അദ്ദേഹത്തിൻ്റെ പുതിയ ചിത്രങ്ങൾക്കെതിരെയുള്ള ‘റിവ്യൂ ബോംബിങ്ങിന്’ പിന്നിൽ ഇവരാണെന്നും നേരത്തെ ‘ദ് മോജോ’ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സജി നന്ത്യാട്ട് ആരോപിച്ചിരുന്നു. ‘ഖലീഫ’, ‘ഐ നോബഡി’ തുടങ്ങിയവ മികച്ച ചിത്രങ്ങളായിരുന്നിട്ടും അവയെ മനപ്പൂർവ്വം പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുവെന്നും. ചില ആളുകൾ കൃത്യമായ ലക്ഷ്യത്തോടെ റിവ്യൂവർമാരെ ഇളക്കിവിട്ടാണ് ഇത്തരം ആക്രമണങ്ങൾ സംഘടിപ്പിക്കുന്നത് എന്നും സജി നന്ത്യാട്ട് വെളിപ്പെടുത്തിയിരുന്നു.

English Summary

Producer Saji Nanthyattu dismissed rumours of a “cold war” between Dileep and Prithviraj as mere speculation, suggesting industry troublemakers created the rift. He also alleged a targeted lobby against Prithviraj.

Follow Us