AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

96′-ൽ ജാനുവാകാൻ ജ്യോതികയെ പരിഗണിച്ചിരുന്നോ? വർഷങ്ങൾക്ക് ശേഷം സത്യം തുറന്നുപറഞ്ഞ് സംവിധായകൻ!

Prem Kumar Opens Up About Casting Trisha Opposite Vijay Sethupathi in 96: വിജയ് സേതുപതിയും തൃഷയും പ്രധാന വേഷങ്ങളിലെത്തിയ '96' എന്ന സിനിമയിലെ ജാനു എന്ന കഥാപാത്രത്തിനായി ആദ്യം ജ്യോതികയെ സമീപിച്ചിരുന്നുവെന്ന വാർത്തകൾ തീർത്തും തെറ്റാണെന്ന് വ്യക്തമാക്കി സംവിധായകൻ സി. പ്രേംകുമാർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണങ്ങൾക്ക് സംവിധായകൻ മറുപടി പറഞ്ഞത്.

Sumeesh T Unneen
Sumeesh T Unneen | Published: 10 Oct 2026 | 06:13 PM
തൻ്റെ മനസ്സിൽ ജാനു എന്ന കഥാപാത്രത്തിനായുള്ള ആദ്യത്തെ ചോയ്സ് തൃഷ തന്നെയായിരുന്നുവെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒക്ടോബർ ഒൻപതിന് ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തിയതിയിരുന്നു. ഇതിന് പിന്നാലെയാണ്. സംവിധായകൻ്റെ തുറന്നുപറച്ചിൽ. തുടക്കത്തിൽ മറ്റ് സിനിമകളുടെ തിരക്കുകൾ കാരണം തൃഷയുടെ ഡേറ്റ് ലഭിക്കുന്നതിൽ ചില തടസ്സങ്ങൾ നേരിട്ടിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.(Image Credit source: Social Media Screengrab)

1 / 5
വിജയ് സേതുപതിയുടെ ഡേറ്റ് കയ്യിലുണ്ടായിരുന്നതിനാൽ മറ്റാരെയെങ്കിലും ആ വേഷത്തിലേക്ക് പരിഗണിക്കാൻ പല ഭാഗത്തുനിന്നും വലിയ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ പിന്നീട് തൃഷയുടെ ഷെഡ്യൂളിൽ മാറ്റം ഉണ്ടായതോടെ വിജയ് സേതുപതിയുടെ ഡേറ്റുമായി കൃത്യമായി ഒത്തുവന്നു. പിന്നീട് മനസ്സിൽ ആഗ്രഹിച്ചതുപോലെ തന്നെ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കുകയായിരുന്നു എന്ന് സംവിധായകൻ പറഞ്ഞു.

2 / 5
കഥാപാത്രങ്ങളെ കൂടുതൽ വ്യക്തമായി മനസ്സിൽ കാണാൻ അഭിനേതാക്കളെ മനസ്സിൽ കണ്ടുകൊണ്ടാണ് താൻ എപ്പോഴും തിരക്കഥ എഴുതാറുള്ളത്. '96' എഴുതുമ്പോഴും വിജയ് സേതുപതിയെയും തൃഷയെയും തന്നെയാണ് മനസ്സിൽ കണ്ടിരുന്നത്. ഇരുവർക്കും കഥ വളരെ ഇഷ്ടപ്പെടുകയും സിനിമ ചെയ്യാൻ തയ്യാറാവുകയും ചെയ്തുവെന്ന് സംവിധായകൻ വ്യക്തമാക്കി.

3 / 5
സ്കൂൾ പ്രണയവും നഷ്ടപ്രണയത്തിൻ്റെ നൊസ്റ്റാൾജിയയും മനോഹരമായി പറഞ്ഞ ചിത്രം പ്രേക്ഷകരെ ആഴത്തിൽ സ്പർശിച്ചു. സ്വന്തം ജീവിതമല്ല മറിച്ച് തൻ്റെ ചില അടുത്ത സുഹൃത്തുക്കളുടെ അനുഭവങ്ങളാണ് ഈ പ്രണയകഥ എഴുതാൻ പ്രധാനമായും പ്രചോദനമായത്. സുഹൃത്തിൻ്റെ തീവ്രമായ പ്രണയം തനിക്ക് നന്നായി മനസ്സിലാക്കാൻ സാധിച്ചിരുന്നു എന്നും അദ്ദേഹം പറയുന്നു.

4 / 5
സഹോദരിമാരും അമ്മായിമാരും നിറഞ്ഞ ഒരു വലിയ കുടുംബത്തിലാണ് താൻ വളർന്നത്. പിതാവ് വിദേശത്തായിരുന്നതിനാൽ വീട്ടിലെ സ്ത്രീകളാണ് തന്നെ കാര്യങ്ങൾ പഠിപ്പിച്ചതും വളർത്തിയതും. ആ സ്ത്രീകളുടെ വലിയ സ്വാധീനമാണ് സ്ത്രീമനസ്സ് തിരിച്ചറിയാനും ജാനു എന്ന കഥാപാത്രത്തെ വൈകാരികമായി പൂർണ്ണതയോടെ സൃഷ്ടിക്കാനും തന്നെ സഹായിച്ചത് എന്നും പ്രേംകുമാർ വ്യക്തമാക്കി.

5 / 5
Follow Us