AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Welfare Pension: ക്ഷേമ പെന്‍ഷന്‍ വിതരണം രണ്ട് ദിവസത്തിനകം; കുടിശികയും ചേര്‍ത്ത് ലഭിക്കും

Kerala Welfare Pension Date: പെന്‍ഷനൊപ്പം ഗഡു കുടിശിക കൂടി വിതരണം ചെയ്‌തേക്കും. ക്ഷേമ പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച കമ്പനിക്ക് 23,000 കോടി രൂപയോളമാണ് സര്‍ക്കാര്‍ നല്‍കാനുള്ളതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

shiji-mk
Shiji M K | Published: 17 Aug 2025 12:28 PM
ക്ഷേമ പെന്‍ഷന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്ന് വിവരം. ഓഗസ്റ്റ് 19ന് സര്‍ക്കാര്‍ 2000 കോടി രൂപ കടമെടുക്കും. അതിന് പിന്നാലെ 20 മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ ആരംഭിക്കുമെന്നാണ് വിവരം. റിസര്‍വ് ബാങ്കിന്റെ ഇ കുബേര്‍ പ്ലാറ്റ്‌ഫോം വഴി ജൂലൈ 1 ന് കടമെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. (Image Credits: Getty Images)

1 / 5
ഈ പെന്‍ഷനൊപ്പം ഗഡു കുടിശിക കൂടി വിതരണം ചെയ്‌തേക്കും. ക്ഷേമ പെന്‍ഷന്‍ നല്‍കാനായി രൂപീകരിച്ച കമ്പനിക്ക് 23,000 കോടി രൂപയോളമാണ് സര്‍ക്കാര്‍ നല്‍കാനുള്ളതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

2 / 5
വീട്ടില്‍ പെന്‍ഷന്‍ എത്തിച്ച് നല്‍കുന്നയാളുകള്‍ക്ക് 6 മാസത്തെ പണം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

3 / 5
62 ലക്ഷത്തോളം ആളുകളാണ് കേരളത്തില്‍ 1,600 രൂപ പെന്‍ഷന്‍ വാങ്ങിക്കുന്നത്. 26 ലക്ഷത്തിലേറെ ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി നേരിട്ട് വീട്ടിലെത്തിക്കും.

4 / 5
8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കുന്നത്. ഓണത്തിന് മുമ്പ് ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ പണമെത്തിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

5 / 5