AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nail Peeling: നഖം ഒടിഞ്ഞു പോകുന്നത് എന്തുകൊണ്ട്? കാരണവും പരിഹാരവും അറിയാം

Nail Peeling Reason And Prevention: ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഡിറ്റർജന്റുകൾ, നെയിൽ പോളിഷ് റിമൂവറുകൾ തുടങ്ങിയ രാസവസ്തുക്കളുമായി ദിവസേന സമ്പർക്കം പുലർത്തുന്നത് നഖങ്ങളുടെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുന്നു. പോഷകാഹാരത്തിൻ്റെ കുറവ് മൂലവും നഖങ്ങൾ പൊട്ടിപോകാനും മറ്റ് പരിക്കുകൾക്കും കാരണമാകും.

neethu-vijayan
Neethu Vijayan | Published: 22 Oct 2025 12:30 PM
പലരും നേരിടുന്ന പ്രശ്നമാണ് നഖം ഒടുഞ്ഞുപോകുന്നത്. ഇടയ്ക്കിടെ നഖം ഒടിയുന്നതിൻ്റെ കാരണത്തെപ്പറ്റി നിങ്ങൾ എപ്പോഴെങ്കിൽ അന്വേഷിച്ചിട്ടുണ്ടോ? നിസാരമായി കാണുന്ന ഇവ പലപ്പോഴും ആരോഗ്യപരമായ മോശം അവസ്ഥയെ സൂചിപ്പിക്കുന്നു. വീട്ടുജോലികളിൽ ഏർപ്പെടുന്നത് മുതൽ നഖം കടിക്കുന്നത് വരെ ഇതിന് പിന്നിലെ കാരണങ്ങളാണ്. എന്നാൽ ഇവയെ എങ്ങനെ തടയാമെന്ന് നോക്കാം. (Image Credits: Getty Images)

1 / 5
ക്ലീനിംഗ് ഉൽപ്പന്നങ്ങൾ, ഡിറ്റർജന്റുകൾ, നെയിൽ പോളിഷ് റിമൂവറുകൾ തുടങ്ങിയ രാസവസ്തുക്കളുമായി ദിവസേന സമ്പർക്കം പുലർത്തുന്നത് നഖങ്ങളുടെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുത്തുന്നു. ഇടയ്ക്കിടെ കൈ കഴുകുക, പാത്രം കഴുകുക തുടങ്ങി അമിതമായി വെള്ളവുമായി ഇടപഴകുമ്പോൾ നഖം മൃദുവാകുകയും അവ അടർന്നുപോകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. (Image Credits: Getty Images)

2 / 5
നഖങ്ങളുടെ ആരോഗ്യത്തിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പോഷകാഹാരത്തിൻ്റെ കുറവ് മൂലവും നഖങ്ങൾ പൊട്ടിപോകാനും മറ്റ് പരിക്കുകൾക്കും കാരണമാകും. ഇരുമ്പിന്റെ കുറവാണ് നഖങ്ങൾ പൊട്ടുന്നതിന് പ്രധാന കാരണം. സിങ്ക്, ബയോട്ടിൻ, പ്രോട്ടീൻ, വിറ്റാമിൻ എ, സി എന്നിവയുൾപ്പെടെയുള്ള മറ്റ് പോഷകങ്ങളും പ്രധാനമാണ്. അതിനാൽ ഇവയടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. (Image Credits: Getty Images)

3 / 5
എന്നാൽ ഇടയ്ക്കിടെ നഖം അടർന്നുപോകുന്നത് ചില ആരോ​ഗ്യ പ്രശ്നങ്ങളുടെ ലക്ഷണവുമാകാം. തൈറോയ്ഡ്, വിളർച്ച, സോറിയാസിസ് തുടങ്ങിയ അസുഖങ്ങളുടെ ലക്ഷണമാകാനും സാധ്യത ഏറെയാണ്. പിന്നെ നഖം കടിക്കുന്നതും നഖം ഉപയോ​ഗിച്ച് എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുന്നതും അവയുടെ ശക്തിയെ ഇല്ലാതാക്കുന്നു. ജെൽ അല്ലെങ്കിൽ അക്രിലിക് നഖങ്ങൾ ‌ഉപയോഗിക്കുന്നതും, അവ തെറ്റായി നീക്കം ചെയ്യുന്നതും സ്വാഭാവിക നഖങ്ങളെ ദുർബലപ്പെടുത്തുന്നു. (Image Credits: Getty Images)

4 / 5
മോയ്സ്ചറൈസറുകളും ഹാൻഡ് ക്രീമുകളും ഉപയോ​ഗിക്കുന്നത് നഖങ്ങളുടെ ചുറ്റുമുള്ള ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ഇത് നഖത്തിൻ്റെ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. പാർലറുകളിൽ പോയി മാനിക്യുർ പോലുള്ള നഖത്തിന് കേടുപാടുകൾ വരുത്തുന്ന പരിചരണം പൂർണമായും ഒഴിവാക്കുക. ഇലക്കറികൾ, മുട്ട, പരിപ്പ്, വിത്തുകൾ തുടങ്ങിയവ സ്ഥിരമായി കഴിക്കുന്നതും നഖത്തിൻ്റെ ആരോ​ഗ്യത്തെ കാക്കുന്നു. (Image Credits: Getty Images)

5 / 5