രാവിലെ ഇനി എന്നും ഇഡ്ഡലി കഴിച്ചോളൂ...; നിങ്ങൾക്കറിയാമോ ഈ ​ഗുണങ്ങൾ | What Happens Our Body When We Eat Idli For Breakfast Everyday, here is the hidden health benefits Malayalam news - Malayalam Tv9

Idli Health Benefits: രാവിലെ ഇനി എന്നും ഇഡ്ഡലി കഴിച്ചോളൂ…; നിങ്ങൾക്കറിയാമോ ഈ ​ഗുണങ്ങൾ

Published: 

22 Oct 2025 07:43 AM

Health Benefits Eat​ing Idli: ദിവസവും രാവിലെ ഇഡ്ഡലി കഴിക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത്? ഒരു പ്ലേറ്റ് ഇഡ്ഡലി കഴിക്കുന്നതിലൂടെ ദഹനം, ഊർജ്ജം, ഭാരം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെ എത്രത്തോളമാണ് ഇത് സ്വാധീനിക്കുന്നത് എന്നിങ്ങനെയുള്ള വിശദമായ വിവരങ്ങൾ പരിശോധിക്കാം.

1 / 6മലയാളികൾക്ക് ദോശയും ഇഡ്ഡലിയും മറിന്നിട്ട് ഒരു ദിവസമില്ല. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഇഡ്ഡലിയാണ്. എന്നാൽ ഇതിൻ്റെ ആരോ​ഗ്യ ​ഗുണത്തെപ്പറ്റി നിങ്ങൾക്ക് എത്രപേർക്ക് അറിയാം. വയറിനും ശരീരത്തിനും ഒരുപോലെ ​ഗുണമുള്ളവയാണ് ഇഡ്ഡലി. പുളിപ്പിച്ച മാവിൻ്റെ ​ഗുണങ്ങളും ആവിയിൽ വേവിക്കുന്നതിൻ്റെ ​ഗുണങ്ങളും പറഞ്ഞറിയിക്കാൻ സാധിക്കില്ല. (Image Credits: Getty Images)

മലയാളികൾക്ക് ദോശയും ഇഡ്ഡലിയും മറിന്നിട്ട് ഒരു ദിവസമില്ല. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപ്പെടുന്ന ഇഡ്ഡലിയാണ്. എന്നാൽ ഇതിൻ്റെ ആരോ​ഗ്യ ​ഗുണത്തെപ്പറ്റി നിങ്ങൾക്ക് എത്രപേർക്ക് അറിയാം. വയറിനും ശരീരത്തിനും ഒരുപോലെ ​ഗുണമുള്ളവയാണ് ഇഡ്ഡലി. പുളിപ്പിച്ച മാവിൻ്റെ ​ഗുണങ്ങളും ആവിയിൽ വേവിക്കുന്നതിൻ്റെ ​ഗുണങ്ങളും പറഞ്ഞറിയിക്കാൻ സാധിക്കില്ല. (Image Credits: Getty Images)

2 / 6

എന്നാൽ എല്ലാ ദിവസവും രാവിലെ ഇഡ്ഡലി കഴിക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് നമ്മുടെ ശരീരത്തിന് സംഭവിക്കുന്നത്? ഒരു പ്ലേറ്റ് ഇഡ്ഡലി കഴിക്കുന്നതിലൂടെ ദഹനം, ഊർജ്ജം, ഭാരം, മൊത്തത്തിലുള്ള ക്ഷേമം എന്നിവയെ എത്രത്തോളമാണ് ഇത് സ്വാധീനിക്കുന്നത് എന്നിങ്ങനെയുള്ള വിശദമായ വിവരങ്ങൾ പരിശോധിക്കാം. (Image Credits: Getty Images)

3 / 6

ദഹനം: പുളിപ്പിച്ച മാവിൽ നിന്ന് തയ്യാറാക്കുന്ന ഇഡ്ഡലി കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. എളുപ്പത്തിൽ ദഹിപ്പിക്കുന്നതായതിനാൽ, ആമാശയത്തിനും വളരെ നല്ലതാണ്. ഇത് അസിഡിറ്റി, വയറു വീർക്കൽ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതാക്കുന്നു. സാമ്പാറിനൊപ്പമാണെങ്കിൽ ബഹുകേമം. കാരണം പച്ചക്കറികളിലെ നാരുകളും ശരീരത്തിലെത്തുന്നു. (Image Credits: Getty Images)

4 / 6

ഹൃദയാരോഗ്യം: ഇഡ്ഡലി ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ, അതിൽ സ്വാഭാവികമായും കൊഴുപ്പ് കുറവും ഹൃദയത്തിന് ദോഷകരമാകുന്ന അധിക എണ്ണയും കാണപ്പെടുന്നില്ല. 2018-ൽ ജേണൽ ഓഫ് ന്യൂട്രീഷനിൽ നടത്തിയ ഒരു പഠനത്തിൽ, കൊഴുപ്പ് കൂടിയ പ്രഭാതഭക്ഷണത്തിന് പകരം കൊഴുപ്പ് കുറഞ്ഞവ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. (Image Credits: Getty Images)

5 / 6

ശരീരഭാരം നിയന്ത്രിക്കാൻ: ഒരു ഇഡ്ഡലിയിൽ ഏകദേശം 35 മുതൽ 50 വരെ കലോറി അടങ്ങിയിട്ടുണ്ട്, ഇത് കുറഞ്ഞ കലോറി ആവശ്യമുള്ളവർക്ക് ഏറ്റവും ഉചിതമാണ്. ദിവസം മുഴുവൻ കലോറി നിയന്ത്രണത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. നിങ്ങൾ ഇഡ്ഡലി സാമ്പാറുമായോ പ്രോട്ടീൻ കൂടുതലുള്ള ചട്ണിയുമായോ ചേർത്ത് കഴിക്കുമ്പോൾ, വിശപ്പ് നിയന്ത്രിക്കുകയും അമിതമായി ആഹാരം കഴിക്കുന്നത് തടയുകയും ചെയ്യും. (Image Credits: Getty Images)

6 / 6

കുടലിനും രോഗപ്രതിരോധത്തിനും: പുളിപ്പിച്ച ഭക്ഷണങ്ങൾ കുടലിന് ഗുണം ചെയ്യുന്നു. കുടലിന്റെ ആരോഗ്യം പ്രതിരോധശേഷിയെ നേരിട്ട് ബാധിക്കുന്നവയാണ്. ദഹിക്കാൻ ഇഡ്ഡലി എളുപ്പമാണ്, അതിനാൽ അവ കുടൽ ബാക്ടീരിയകൾക്ക് വളരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും മെച്ചപ്പെട്ട പോഷക ആഗിരണം വർദ്ധിപ്പിക്കാനും, രോ​ഗപ്രതിരോധ സംവിധാനത്തിനും കാരണമാകും. (Image Credits: Getty Images)

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം