Side Effects of Pimple Popping: മുഖക്കുരു പൊട്ടിക്കാറുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
What Happens When You Pop Pimples: ഹോര്‍മോണ്‍ വ്യതിയാനം, കാലാവസ്ഥ, ഭക്ഷണം മുതൽ മാനസിക സമ്മര്‍ദ്ദം മൂലം വരെ മുഖക്കുരു വരാം. ഇതിൽ ഏത് കാരണം കൊണ്ടുവന്ന മുഖക്കുരുവാണെങ്കിലും അത് പൊട്ടിച്ചു കളയുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കും.

മുഖക്കുരു പല കാരണങ്ങള്‍ കൊണ്ടും വരാം. ഹോര്‍മോണ്‍ വ്യതിയാനം, കാലാവസ്ഥ, ഭക്ഷണം മുതൽ മാനസിക സമ്മര്‍ദ്ദം വരെ ഇതിന് ഇടയാക്കാറുണ്ട്. എന്തുതരം മുഖക്കുരുവാണെങ്കിലും അത് പലരും പൊട്ടിച്ചുകളയാറുണ്ട്. (Image Credits: Pexels)

കട്ടിയായി ആണി പോലെ വരുന്ന മുഖക്കുരുവാണെങ്കിൽ പതിയെ ഇളക്കിയെടുത്ത് കളയാം. കാരണം അത്തരം മുഖക്കുരു മൂന്നോ നാലോ ദിവസങ്ങൾ കഴിയുമ്പോഴേക്കും കട്ടിയായി പുറത്തേക്ക് തെറിച്ച് നില്‍ക്കും. ഇത് എളുപ്പത്തിൽ ഇളക്കിയെടുക്കാനും കഴിയും. (Image Credits: Pexels)

എന്നാൽ, പളുങ്ക് പോലുള്ള മുഖക്കുരുവാണെങ്കില്‍ അത് പൊട്ടിച്ച് കളയുന്നത് പല ചർമ്മ പ്രശ്നങ്ങൾക്കും കാരണമാകും. അതിൽ ചിലപ്പോൾ പഴുപ്പ് നിറഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ, ഇത്തരം മുഖക്കുരു പൊട്ടിച്ചുകളയുന്നത് ബാക്ടീരിയല്‍- ഫംഗല്‍ അണുബാധയ്ക്ക് കാരണമായേക്കും. (Image Credits: Pexels)

ഇതുപോലെ പൊട്ടിച്ചുകളയുന്ന കുരു വീണ്ടുമുണ്ടാകാനുള്ള സാധ്യത ഉണ്ട്. അതുപോലെ തന്നെ, സ്ഥിരമായി മുഖക്കുരു പൊട്ടിച്ചുകളയുമ്പോൾ അവിടെ 'സിസ്റ്റ്' (ചെറിയ മുഴ) രൂപപ്പെടാനുള്ള സാധ്യതയും ഉണ്ട്. ഇത് പിന്നീട് ചികിത്സയില്ലാതെ മാറില്ലെന്ന അവസ്ഥയിലേക്ക് എത്തിക്കും. (Image Credits: Pexels)

നിങ്ങള്‍ മുഖക്കുരു പൊട്ടിച്ച് കളയുമ്പോള്‍ ആ ഭാഗത്ത് എന്നെന്നേക്കുമായി തന്നെ ചെറിയ കറുത്ത പാടുകള്‍ ഉണ്ടാകുന്നു. അത് കൊണ്ടുതന്നെ, മുഖക്കുരു പൊട്ടിച്ചുകളയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. (Image Credits: Pexels)