Karkidaka Bath Treatment: കർക്കിടക കുളി എപ്പോൾ ചെയ്യണം, എങ്ങനെ ചെയ്യണം? യഥാർത്ഥ രീതി ഇതാ
Karkidaka Kuli Or Ayurvedic Bath Treatment: വീടുകളിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ചികിത്സയാണ് കർക്കിടക കുളി. യഥാർത്ഥത്തിൽ ഇത് ചെയ്യുന്നതുകൊണ്ട് നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളും, അത് ചെയ്യേണ്ട കൃത്യമായ സമയവും, യഥാർത്ഥ രീതിയും വിശദമായി മനസ്സിലാക്കാം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി, രക്തചംക്രമണം വർദ്ധിപ്പിക്കാനും പേശീവേദനകൾ മാറ്റാനും കർക്കിടക കുളി വളരെയേറെ സഹായിക്കുന്നു.

കർക്കിടക മാസത്തിലെ കാലവർഷക്കെടുതിയും തണുപ്പുമെല്ലാം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും വാത-പിത്ത-കഫ ദോഷങ്ങളെ വ്യതിയാനപ്പെടുത്തുകയും ചെയ്യുന്ന സമയമാണ്. അതുകൊണ്ട് തന്നെയാകണം പണ്ടുമുതൽക്കെ ഈ സമയത്ത് ശരീരത്തിന് ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാൻ പഴമക്കാരും ആയുർവേദവും വിവിധ ചികിത്സകൾ നിർദ്ദേശിക്കാറുണ്ട്. അതിലൊന്നാണ് കർക്കിടക കുളി അഥവ മരുന്നുകൾ ചേർത്തുള്ള കുളി. (Image Credit Source: Getty Images)

വീടുകളിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ചികിത്സയാണ് കർക്കിടക കുളി. യഥാർത്ഥത്തിൽ ഇത് ചെയ്യുന്നതുകൊണ്ട് നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളും, അത് ചെയ്യേണ്ട കൃത്യമായ സമയവും, യഥാർത്ഥ രീതിയും വിശദമായി മനസ്സിലാക്കാം. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളി, രക്തചംക്രമണം വർദ്ധിപ്പിക്കാനും പേശീവേദനകൾ മാറ്റാനും കർക്കിടക കുളി വളരെയേറെ സഹായിക്കുന്നു. എന്നാൽ ഇത് വെറുമൊരു സാധാരണ കുളിയല്ല, ചില പ്രത്യേക ഔഷധക്കൂട്ടുകളും കൃത്യമായ രീതിയിലും വേണം ചെയ്യാൻ.

കർക്കിടക കുളിക്ക് ചില നാടുകളിൽ എണ്ണ്തേച്ചുള്ള കുളിയെന്നും പറയാറുണ്ട്. കർക്കടകത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന സുഖചികിത്സയാണിത്. രക്തയോട്ടത്തിലുണ്ടാകുന്ന കുറവ്, പേശികൾക്കും എല്ലുകൾക്കും സംഭവിക്കുന്ന രൂപമാറ്റങ്ങൾ, സ്‌ഥാനഭ്രംശങ്ങൾ, നാഡികൾക്കുണ്ടാകുന്ന തളർച്ച, ശരീരക്ഷീണം തുടങ്ങിയവ ഇതിലൂടെ ഒരുപരിധിവരെ പരിഹരിക്കാം. ശരീരപ്രകൃതി മനസ്സിലാക്കി വേണം ഏതു എണ്ണയാണ് ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാൻ. ഇതിന് ആയുർവേദ വിദഗ്‌ധന്റെ സഹായം തേടുന്നത് നല്ലതാണ്.

സാധാരണയായി ധാന്വന്തരം തൈലമോ, വെളിച്ചെണ്ണയോ ഉപയോഗിച്ചാണ് കുളിക്കുന്നത്. ശരീരത്തിൻ്റെ ഭാഗങ്ങളിൽ നന്നായി എണ്ണതേച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കാം. ശരീരം ചൂടുവെള്ളത്തിലും തല തണുത്ത വെള്ളത്തിലുമാണ് ഈ കുളിയിൽ കഴുകേണ്ടത്. രാത്രി തണുത്ത വെള്ളത്തിൽ കുളിക്കുന്നത് പൂർണമായും ഒഴിവാക്കുന്നതാണ് നല്ലത്. ദേഹത്തെ എണ്ണമെഴുക്ക് നീക്കാൻ പയറുപൊടി ഉപയോഗിച്ചാൽ സ്കിന്നിനും നല്ലതാണ്.

കർക്കിടക മാസം തുടങ്ങി ആദ്യത്തെ 7 ദിവസങ്ങൾ, 14 ദിവസങ്ങൾ അല്ലെങ്കിൽ 21 ദിവസങ്ങൾ എന്നിങ്ങനെ തുടർച്ചയായി ചെയ്യുന്നത് വഴി പൂർണ്ണഫലം ലഭിക്കും. ചിലർ തിളപ്പിക്കുന്ന വെള്ളത്തിൽ ചില ഔഷധ ഇലകൾ ചേർക്കാറുണ്ട്. പ്ലാവില, പുളിയില, വേപ്പില, വാതംകൊല്ലി (വാദാരസന), പേരയില, ആടലോടകം, മുക്കുറ്റി, ചെറുള, കരിനൊച്ചി എന്നിവ. ഇവയിൽ നിങ്ങൾക്ക് ലഭ്യമാകുന്നവ ഏതാണോ അവ കൂടി ചേർത്ത് വെള്ളം തിളപ്പിച്ച് അതിൽ കുളിക്കുന്നത് വളരെ നല്ലതാണ്.