Ghee In Coffee: കാപ്പിയിൽ നെയ്യ് ചേർക്കുന്നതിൻ്റെ രഹസ്യം എന്ത്; ഗുണമറിഞ്ഞാൽ ഞെട്ടും
Ghee In Coffee Benefis: കാപ്പിയിൽ അല്പം നെയ്യ് ചേർത്ത് കുടിച്ച് നോക്കിയാലോ. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അതിൻ്റെ ഗുണങ്ങൾ അതിലേറെയാണ്. മികച്ച ദഹനം മുതൽ മെച്ചപ്പെട്ട ഊർജ്ജം വരെ കാപ്പിയിൽ നെയ്യ് ചേർക്കുന്നതോടെ നിങ്ങൾക്ക് ലഭിക്കുന്നു.

രാവിലെ എഴുന്നേറ്റപാടെ കാപ്പിയോ ചായയോ അത് നിർബന്ധമാണ്. എന്നാൽ അതും ആരോഗ്യകരമായിരിക്കണം. കാപ്പിയിൽ അല്പം നെയ്യ് ചേർത്ത് കുടിച്ച് നോക്കിയാലോ. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അതിൻ്റെ ഗുണങ്ങൾ അതിലേറെയാണ്. മികച്ച ദഹനം മുതൽ മെച്ചപ്പെട്ട ഊർജ്ജം വരെ കാപ്പിയിൽ നെയ്യ് ചേർക്കുന്നതോടെ നിങ്ങൾക്ക് ലഭിക്കുന്നു. (Image Credits: Getty Images)

ഊർജ്ജ നില: നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ബ്യൂട്ടറേറ്റിന്റെ, സമ്പന്നമായ ഒരു ഉറവിടമാണ്. ശരീരത്തിൻ്റെ ഊർജ്ജത്തിന് ഇവ അത്യാവശ്യമാണ്. നെയ്യ് കാപ്പിയുമായി യോജിക്കുമ്പോൾ, കൂടുതൽ ഊർജ്ജം ലഭിക്കുന്നു. ജേണൽ ഓഫ് ന്യൂട്രീഷണൽ ബയോകെമിസ്ട്രിയിലെ ഒരു പഠനം അനുസരിച്ച്, ബ്യൂട്ടറേറ്റ് ഊർജ്ജം മെച്ചപ്പെടുത്തുന്നതിൽ ഒരു പങ്കു വഹിക്കുന്നുവെന്നും കാപ്പിയുമായി ചേരുമ്പോൾ അതിന്റെ ഗുണം ഇരട്ടിയാകുമെന്നും പറയുന്നു. (Image Credits: Getty Images)

ആരോഗ്യകരമായ ദഹനം: ദഹന ഗുണങ്ങൾക്ക് വളരെ നല്ലതാണ് നെയ്യ്. കാരണം അതിൽ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഫാറ്റി ആസിഡായ ബ്യൂട്ടൈറേറ്റ് ധാരാളം അടങ്ങിയിട്ടുണ്ട്. ബ്യൂട്ടൈറേറ്റ് കുടൽ പാളിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു, കൂടാതെ കൊഴുപ്പ് ലയിപ്പിക്കുന്ന വിറ്റാമിനുകളുടെ ആഗിരണത്തിനും സഹായിക്കുന്നു. കുടലിന് ഗുണകരമായ ബാക്ടീരിയകളുടെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും. (Image Credits: Getty Images)

ശരീരഭാരം നിയന്ത്രിക്കാൻ: നെയ്യൊഴിച്ച കാപ്പി കുടിക്കുന്നതിലൂടെ ഒരു പരിധിവരെ വിശപ്പ് നിയന്ത്രിക്കാൻ സാധിക്കുന്നു. ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ വിശപ്പ് നിയന്തിര്ച്ച്, ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ച് ഊർജ്ജം നൽകുന്ന കീറ്റോസിസിനെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒബിസിറ്റി റിവ്യൂസിലെ ഒരു പഠനമനുസരിച്ച്, നെയ്യ് കാപ്പിയിൽ കാണപ്പെടുന്ന മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടികൾ) ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു. (Image Credits: Getty Images)

നെയ്യൊഴിച്ച കാപ്പി പൊതുവെ മിക്ക ആളുകൾക്കും സുരക്ഷിതമായി കുടിക്കാവുന്ന ഒന്നാണ്. എന്നാൽ നിങ്ങൾക്ക് പാലുൽപ്പന്നങ്ങളോട് അലർജിയോ പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ ഉണ്ടെങ്കിൽ, ഒരു ഡോക്ടറെ സമീപിച്ച ശേഷം മാത്രം ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുക. നെയ്യ് കഴിക്കുമ്പോൾ അമിതമാകാൻ പാടില്ല. (Image Credits: Getty Images)