‘മിയ ഭായി’യെ ഇന്ത്യ മറന്നോ? സിറാജിനെ ഒഴിവാക്കിയതിനെതിരെ ഗവാസ്‌കറും, ശാസ്ത്രിയും; ന്യായീകരിച്ച് മാനേജ്‌മെന്റ്
Gavaskar and Shastri Question Mohammed Siraj’s Omission: ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെതിരെ മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും, രവി ശാസ്ത്രിയും രംഗത്ത്. സിറാജിനെ ഒഴിവാക്കിയത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അവസാന ഏകദിനത്തിൽ കളിച്ചതിന് ശേഷം അദ്ദേഹത്തെ ടെസ്റ്റിലും കളിപ്പിക്കുമെന്നാണ് താന്‍ കരുതിയതെന്ന് ഗവാസ്കർ.

ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് പേസര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെതിരെ മുന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും, രവി ശാസ്ത്രിയും രംഗത്ത്. സിറാജിനെ ഒഴിവാക്കിയത് ഉള്‍ക്കൊള്ളാന്‍ പ്രയാസമാണെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അദ്ദേഹം ടെസ്റ്റ് സ്ക്വാഡിനൊപ്പം നേരത്തെ ചേരാതിരുന്നപ്പോൾ തന്നെ ചില സൂചനകൾ ഉണ്ടായിരുന്നു. അവസാന ഏകദിനത്തിൽ കളിച്ചതിന് ശേഷം അദ്ദേഹത്തെ ടെസ്റ്റിലും കളിപ്പിക്കുമെന്നാണ് താന്‍ കരുതിയതെന്ന് സോണി സ്പോർട്സിൽ സംസാരിക്കവെ ഗവാസ്കർ പറഞ്ഞു (Image Credit Source: PTI).

ഇതൊരു അപ്രതീക്ഷിത തീരുമാനമാണ്. അദ്ദേഹത്തിന്റെ ബൗളിംഗിൽ കുഴപ്പമൊന്നുമില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദ്ദേഹത്തിന് പകരം ടീമിലെടുത്തവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് മാത്രം പ്രതീക്ഷിക്കുന്നുവെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

അൻഷുൽ കാംബോജും പ്രസിദ്ധ് കൃഷ്ണയും ഒന്നോ രണ്ടോ വർഷം മുമ്പ് മാത്രമാണ് ടെസ്റ്റ് കളിക്കാൻ തുടങ്ങിയത്. പരിചയസമ്പന്നനായ ബൗളർമാരിലൊരാളായ മുഹമ്മദ് സിറാജ് ലഭ്യമായിരുന്നിട്ടും അദ്ദേഹത്തെ തിരഞ്ഞെടുത്തില്ലെന്ന് ഗവാസ്‌കര്‍ വിമര്‍ശിച്ചു. രവി ശാസ്ത്രിയും താരത്തെ ഒഴിവാക്കിയ തീരുമാനത്തെ വിമർശിച്ചു. എക്‌സിലൂടെയായിരുന്നു ശാസ്ത്രിയുടെ വിമര്‍ശനം.

"ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വേഗതയും മികവും സീം മൂവ്‌മെന്റുമായിരുന്നു മാനദണ്ഡമെങ്കിൽ, മണിക്കൂറിൽ 140 കിലോമീറ്റർ വേഗത കണ്ടെത്താൻ പ്രയാസമായിരുന്ന സാഹചര്യത്തിൽ ഒരാൾ ഈ ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു: മുഹമ്മദ് സിറാജ് എവിടെയായിരുന്നു? പരിചയസമ്പത്ത്, ആക്രമണോത്സുകത, പന്ത് ഉപയോഗിച്ച് കാര്യങ്ങൾ സാധ്യമാക്കാനുള്ള കഴിവ് - തീർച്ചയായും അതിനൊക്കെ എന്തെങ്കിലും വിലയുണ്ട്"-ശാസ്ത്രി കുറിച്ചു.

സിറാജിനെ ഒഴിവാക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കൊട്ടക് ന്യായീകരിച്ചു, ആദ്യ ദിവസം മാത്രമല്ല, മത്സരത്തിന്റെ അഞ്ച് ദിവസവും കണക്കിലെടുത്താണ് പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുത്തതെന്ന് കൊട്ടക് പറഞ്ഞു. മുഹമ്മദ് സിറാജിനെയും ഗുർനൂർ ബ്രാറിനെയും ഒഴിവാക്കിയത് നിർഭാഗ്യകരമായ തീരുമാനമാണെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ പ്രതികരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ഏത് ടീം കോമ്പിനേഷനുമായി മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.