AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhanya Mary Varghese: ജൂനിയർ ആർട്ടിസ്റ്റായി തുടക്കം, തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം; ആരാണ് നടി ധന്യ മേരി വർഗീസ്

Who is Dhanya Mary Varghese: ധന്യ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ബിഗ്ബോസിലൂടെയാണ്. ബിഗ്‌ബോസ് മലയാളത്തിന്റെ സീസൺ നാലിലെ മത്സരാർഥിയായിരുന്നു ഇവർ.

Nandha Das
Nandha Das | Updated On: 29 Nov 2024 | 07:24 PM
ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് ധന്യ മേരി വർഗീസിന്റേത്. ഫ്ലാറ്റ് തട്ടിപ്പു കേസില്‍ ധന്യയുടെ ഒന്നര കോടി രൂപ വരുന്ന സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ (ഇഡി) കണ്ടുകെട്ടിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെയാണ്, ധന്യയുടെ പേര് ചർച്ചകളിൽ നിറഞ്ഞത്. മലയാള സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിച്ചുവരുന്ന നടിയാണ് ധന്യ. ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച ധന്യ, 'സ്വപ്നം കൊണ്ട് തുലാഭാരം' എന്ന ചിത്രത്തിലെ 'തൊട്ടുവിളിച്ചാലോ...' എന്ന ഗാനത്തിൽ ബാക്ക്ഗ്രൗണ്ട് ഡാൻസറായാണ് സിനിമയിൽ എത്തുന്നത്. (Image Credits: Dhanya Mary Varghese)

1 / 5
1985-ൽ മൂവാറ്റുപുഴയിലെ കൂത്താട്ടുകുളത്ത് വർഗീസ്-ഷീബ ദമ്പതികൾക്ക് ജനിച്ച ധന്യ അഭിനയത്തിന് മുൻപ് മോഡലിംഗ് ചെയ്തിരുന്നു. അതിലൂടെ, പരസ്യങ്ങളിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചു. തുടർന്ന്, 2006-ൽ 'തിരുടി' എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. അതിനുശേഷം ചില ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് 'തലപ്പാവ്' എന്ന ചിത്രത്തിലൂടെയാണ്. സിനിമകൾക്ക് പുറമെ നിരവധി ആൽബങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. (Image Credits: Dhanya Mary Varghese)

2 / 5
സിനിമയിൽ കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും ധന്യ സീരിയലുകളിലൂടെ പ്രേക്ഷക മനസ് കീഴടക്കി. ദൈവത്തിന്റെ സ്വന്തം ദേവൂട്ടി, സീത കല്യാണം എന്നീ സീരിയലുകളിൽ താരം പ്രധാന വേഷങ്ങളിലെത്തി. അതുപോലെ, ധന്യയുടെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരുന്നു ബിഗ്ബോസ്. ബിഗ്‌ബോസ് മലയാളത്തിന്റെ സീസൺ നാലിലെ മത്സരാർഥിയായിരുന്നു ധന്യ. (Image Credits: Dhanya Mary Varghese)

3 / 5
കൂടാതെ, അവതരണത്തിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. 'വനിതാ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2009', 'ഐഡിയ സ്റ്റാർ സിംഗർ 2010', എന്നീ പരിപാടികളുടെ അവതാരകയായി എത്തിയത് ധന്യ ആയിരുന്നു. (Image Credits: Dhanya Mary Varghese)

4 / 5
2012-ലാണ് ധന്യ വിവാഹിതയാകുന്നത്. കൈരളി ചാനലിലെ താരോത്സവം പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട ജോൺ ജേക്കബാണ് ഭർത്താവ്. 2013-ൽ ദമ്പതികൾക്ക് ജൊഹാൻ എന്ന മകൻ ജനിച്ചു. വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത ധന്യ 2020-ൽ 'അമ്മക്കൊരുമ്മ' എന്ന ചിത്രത്തിലൂടെ തന്റെ തിരിച്ചുവരവ് അറിയിച്ചു. (Image Credits: Dhanya Mary Varghese)

5 / 5