എന്നെ വിട്രാ... മാറെടാ! മദ്യപിച്ച് ലക്കില്ലാതെ നടുറോഡിൽ ഉരുണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നായകൻ | Who is serial actor Sidharth prabhu acted in uppum mulakum thatteem mutteem serial who created an accident at road life story and biography Malayalam news - Malayalam Tv9

Serial actor siddharth: എന്നെ വിട്രാ… മാറെടാ! മദ്യപിച്ച് ലക്കില്ലാതെ നടുറോഡിൽ ഉരുണ്ട് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നായകൻ

Published: 

25 Dec 2025 | 11:45 AM

Serial actor siddharth: മിനിസ്ക്രീനിലൂടെ പരിചിതനായ കുട്ടി താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സീരിയലിലെ കണ്ണൻ എന്ന സിദ്ധാർത്ഥാണ് ഇപ്പോൾ ....

1 / 5മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ സിദ്ധാർത്ഥ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടിയും മുട്ടിയും എന്ന സീരിയലിലൂടെയാണ് സിദ്ധാർഥ് പ്രേക്ഷകർക്കിടയിലേക്ക് കടന്നുവരുന്നത്. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാർ പരമേശ്വരൻ എന്നിങ്ങനെ നിരവധി താരങ്ങൾ ഒത്തിണങ്ങിയ സീരിയലിന് ആരാധകർ ഏറെയാണ്.(PHOTO: INSTAGRAM)

മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ സിദ്ധാർത്ഥ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടിയും മുട്ടിയും എന്ന സീരിയലിലൂടെയാണ് സിദ്ധാർഥ് പ്രേക്ഷകർക്കിടയിലേക്ക് കടന്നുവരുന്നത്. കെപിഎസി ലളിത, മഞ്ജുപിള്ള, ജയകുമാർ പരമേശ്വരൻ എന്നിങ്ങനെ നിരവധി താരങ്ങൾ ഒത്തിണങ്ങിയ സീരിയലിന് ആരാധകർ ഏറെയാണ്.(PHOTO: INSTAGRAM)

2 / 5

അങ്ങനെ പ്രേക്ഷകർക്ക് മിനിസ്ക്രീനിലൂടെ പരിചിതനായ കുട്ടി താരത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സീരിയലിലെ കണ്ണൻ എന്ന സിദ്ധാർത്ഥാണ് ഇപ്പോൾ മദ്യപിച്ച് ലക്കില്ലാതെ നടുറോട്ടിൽ കിടന്ന് ഉരുളുന്ന വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തട്ടിയും മുട്ടിയും മാത്രമല്ല, ഉപ്പും മുളകും സീരിയലിലൂടെയും താരം ഇപ്പോൾ സുപരിചിതനാണ്. (PHOTO: INSTAGRAM)

3 / 5

എന്നാൽ ഇപ്പോൾ മദ്യപിച്ച് വാഹനമോടിച്ച് സിദ്ധാർത്ഥ് ഒരു വഴിയാത്രക്കാരനെ ഇടിച്ചിട്ട വാർത്തയാണ് രാവിലെ തൊട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൂടാതെ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരെയും പോലീസുകാരെയും താരം ആക്രമിച്ചു. അതിക്രമം തുടരുന്നതിനിടെ ബോധമില്ലാതെ സിദ്ധാർത്ഥ് എന്തൊക്കെയോ വിളിച്ചു പറയുന്നുമുണ്ട്... (PHOTO: INSTAGRAM)

4 / 5

എന്നെ വിടടാ ഞാനും ഒരു തെറ്റും ചെയ്തിട്ടില്ല.. എങ്കിൽ പോലീസിനെ വിളി പോലീസിനെ വിളി... മാറിനിൽക്കടാ പോടാ... ഇങ്ങനെയൊക്കെ താരം വിളിച്ചു പറയുന്നുണ്ട്. തന്റെ പന്ത്രണ്ടാം വയസ്സു മുതൽ സീരിയലിൽ എത്തിയതാണ് നടൻ. കൂടാതെ മറ്റ് സീരിയലിലും നായകനായി എത്തിയിട്ടുണ്ട്. 1999 സെപ്റ്റംബർ 23ന് കൊച്ചിയിലാണ് താരത്തിന്റെ ജനനം. 26 വയസ്സാണ് താരത്തിന്റെ പ്രായം. (PHOTO: INSTAGRAM)

5 / 5

തന്റെ സ്കൂൾ പഠനകാലം എല്ലാം കോട്ടയത്ത് തന്നെയായിരുന്നു. ഉപരിപഠനം പൂർത്തിയാക്കിയത് ബാംഗ്ലൂരിൽ ആയിരുന്നു. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയുടെ പരിചിതനായ അഖിലയുടെയും പ്രഭുവിന്റെയും മകനാണ് സിദ്ധാർത്ഥ്. തട്ടിയും മുട്ടിയും സീരിയലിൽ താരത്തിന്റെ ചേച്ചിയായി അഭിനയിക്കുന്ന മീനാക്ഷി തന്നെയാണ് ജീവിതത്തിലും താരത്തിന്റെ സഹോദരി.(PHOTO: INSTAGRAM)

അവോക്കാഡോ ഓയിൽ ഇത്ര വലിയ സംഭവമോ?
വീടിന് മുമ്പിൽ തെങ്ങ് ഉണ്ടെങ്കിൽ ദോഷമോ?
തേന്‍ ചൂടാക്കിയാല്‍ പ്രശ്‌നമോ?
ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
അയ്യേ, ഇതു കണ്ടോ; ഹോട്ടലിലെ ന്യൂഡില്‍സ് ആദ്യം എലിക്ക്, പിന്നെ മനുഷ്യന്; വിജയവാഡയിലെ ദൃശ്യങ്ങള്‍
പ്രാര്‍ത്ഥനാ നിര്‍ഭരം! ക്രിസ്മസ് ദിനത്തില്‍ പള്ളികളിലെത്തിയ ഭക്തര്‍
ഭാഗ്യത്തിന് രക്ഷപ്പെട്ടു ! കോതമംഗലത്ത് ആനക്കൂട്ടത്തില്‍ നിന്നു വനപാലകര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍