പിച്ച് വിട്ട് മാക്സ്‌വെൽ; ആരാണ് 'ബിഗ് ഷോ'യുടെ ഹൃദയം കവർന്ന വിനി രാമൻ? | Who Is Vini Raman: All You Need to Know About Glenn Maxwell’s Wife as He Retires Malayalam news - Malayalam Tv9

പിച്ച് വിട്ട് മാക്സ്‌വെൽ; ആരാണ് ‘ബിഗ് ഷോ’യുടെ ഹൃദയം കവർന്ന വിനി രാമൻ?

Published: 

03 Nov 2026 | 12:42 PM

All You Need to Know About Glenn Maxwell’s Wife Vini Raman: വിനി രാമനാണ് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഭാര്യ. ഇന്ത്യന്‍ വംശജയായ വിനിയുടെ മാതാപിതാക്കള്‍ തമിഴ്‌നാട്ടുകാരാണ്. വിനിയുടെ മാതാപിതാക്കളായ വെങ്കിട് രാമനും വിജയലക്ഷ്മി രാമനും വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ്.

1 / 5
രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് ഓസീസ് ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. ക്രിക്കറ്റിലെ 'ബിഗ് ഷോ'യുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ, അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതവും ചര്‍ച്ചയാവുകയാണ്. ഇന്ത്യന്‍ വംശജയാണ് അദ്ദേഹത്തിന്റെ ഭാര്യ. പേര് വിനി രാമന്‍. ആരാണ് വിനി രാമൻ? (Image Credit Source: instagram.com/vini.raman).

2 / 5
1993 മാർച്ച് 3-ന് മെൽബണിലാണ് വിനിയുടെ ജനനം. തമിഴ്‌നാട് സ്വദേശികളാണ് വിനിയുടെ മാതാപിതാക്കള്‍. വിനിയുടെ മാതാപിതാക്കളായ വെങ്കിട് രാമനും വിജയലക്ഷ്മി രാമനും വർഷങ്ങൾക്ക് മുമ്പ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയവരാണ്. ആരോഗ്യരംഗത്താണ് വിനി കരിയര്‍ ഫോക്കസ് ചെയ്തത്.

3 / 5
വിനി ഒരു ഫാർമസിസ്റ്റായി തന്റെ കരിയർ കെട്ടിപ്പടുത്തു. വിക്ടോറിയയിലെ മെന്റോൺ ഗേൾസ് സെക്കൻഡറി കോളേജിലായിരുന്നു വിനിയുടെ വിദ്യാഭ്യാസമെന്ന് ഇടിനൗ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഓസ്‌ട്രേലിയയിലെ മുൻനിര സർവ്വകലാശാലകളിലൊന്നായ മൊണാഷ് യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ സയൻസിൽ ബിരുദം നേടി. തുടർന്നാണ് അവർ ഫാർമസ്യൂട്ടിക്കൽ മേഖലയിലേക്ക് പ്രവേശിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

4 / 5
മാക്‌സ്‌വെല്ലിന്റെയും വിനിയുടെയും സൗഹൃദം ആരംഭിക്കുന്നത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. വര്‍ഷങ്ങളോളം ഇരുവരും തങ്ങളുടെ പ്രണയബന്ധം രഹസ്യമായി സൂക്ഷിച്ചു. 2017 ഓഗസ്റ്റിലാണ് മാക്സ്‌വെൽ വിനിക്കൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തുകൊണ്ട് തങ്ങളുടെ ബന്ധം പരസ്യമാക്കിയത്.

5 / 5
2022 മാര്‍ച്ച് 27-ന് ഇരുവരും വിവാഹിതരായി. പരമ്പരാഗത തമിഴ് ബ്രാഹ്മണ ചടങ്ങുകളും, മാക്സ്‌വെല്ലിന്റെ പശ്ചാത്തലത്തെ പ്രതിഫലിപ്പിക്കുന്ന ക്രിസ്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകളും  വിവാഹത്തിൽ ഉണ്ടായിരുന്നു. 2023 സെപ്റ്റംബർ 11-ന്, മാക്സ്‌വെല്ലിനും വിനിക്കും ലോഗൻ മാവറിക് മാക്സ്‌വെൽ എന്ന ആൺകുഞ്ഞ് ജനിച്ചു. സ്വകാര്യ ജീവിതത്തിലെ ചിത്രങ്ങള് വിനി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്.

Loading...
Unable to load recommendations.
Follow Us
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം