AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

9000mAh ബാറ്ററി, 12GB റാം, 256GB സ്റ്റോറേജ് സിംഗിൾ വേരിയന്റ്; വൺപ്ലസ് ടർബോ 6Vs ലോഞ്ച് ചെയ്തു

OnePlus Turbo 6Vs launched: വൺപ്ലസ് ടർബോ 6Vs ​ലോഞ്ച് ചെയ്തു. 9,000mAh ബാറ്ററിയാണ് ഈ വൺപ്ലസ് ടർബോ ഫോണിന്റെ മറ്റൊരു ആകർഷണം. ഇത് 80W വയർഡ് ചാർജിംഗിനെയും 27W റിവേഴ്സ് വയർഡ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. പൊടി- ജല പ്രതിരോധത്തിനായി P66, IP68, IP69, IP69K റേറ്റിംഗുകളും ഇതിനുണ്ട്.

Prasanth Kumar
Prasanth Kumar | Published: 03 Nov 2026 | 01:59 PM
വൺപ്ലസ് തങ്ങളുടെ ടർബോ സീരീസിലേക്ക് വൺപ്ലസ് ടർബോ 6Vs ​എന്ന മോഡൽ ലോഞ്ച് ചെയ്തു. ​ചൈനീസ് വിപണിയിലാണ് ഈ വൺപ്ലസ് ടർബോ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. നേരത്തെ വൺപ്ലസ് ടർബോ 6V എന്നൊരു മോഡൽ പുറത്തിറക്കിയിരുന്നു, അ‌തിൽനിന്ന് കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് പുതിയ വൺപ്ലസ് ടർബോ 6Vs അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. (Image credit: OnePlus)

1 / 5
സ്നാപ്ഡ്രാഗൺ 7s ജെൻ 4 ചിപ്‌സെറ്റ് കരുത്തിലാണ് വൺപ്ലസ് 6Vs എത്തിയിരിക്കുന്നത്. ഇതോടൊപ്പം 12GB LPDDR4X റാമും 256GB UFS 3.1 സ്റ്റോറേജും ഉണ്ട്. 6.78 ഇഞ്ച് 1.5K AMOLED സ്ക്രീൻ, 144Hz റിഫ്രഷ് റേറ്റ, പരമാവധി 1,800 നിറ്റ്‌സ് (nits) ബ്രൈറ്റ്‌നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

2 / 5
 ക്യാമറകളുടെ കാര്യമെടുത്താൽ, OIS പിന്തുണയോടെ 50MP പ്രൈമറി റിയർ ക്യാമറയും 2MP മോണോക്രോം സെൻസറും ഇതിലുണ്ട്. സെൽഫിക്കും വീഡിയോ  കോളുകൾക്കുമായി 16MP ഫ്രണ്ട് ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ColorOS 16-ൽ ആണ് പ്രവർത്തനം. സുരക്ഷയ്ക്കായി ഇൻ ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനർ ആണ് നൽകിയിരിക്കുന്നത്.

3 / 5
  9,000mAh ബാറ്ററിയാണ് ഈ വൺപ്ലസ് ടർബോ ഫോണിന്റെ മറ്റൊരു ആകർഷണം. ഇത് 80W വയർഡ് ചാർജിംഗിനെയും 27W റിവേഴ്സ് വയർഡ് ചാർജിംഗിനെയും പിന്തുണയ്ക്കുന്നു. പൊടി- ജല പ്രതിരോധത്തിനായി P66, IP68, IP69, IP69K റേറ്റിംഗുകളും ഇതിനുണ്ട്. NFC, Wi-Fi 6, IR ബ്ലാസ്റ്റർ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

4 / 5
 വില: 12GB + 256GB സിംഗിൾ വേരിയന്റിൽ മാത്രമാണ് വൺപ്ലസ് ടർബോ 6Vs അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിന് 3,699 ചൈനീസ് യുവാൻ (ഏകദേശം 53,000 രൂപ) ആണ് വില. 'ഓറഞ്ച് ഹാർട്ട്', 'നോവ വൈറ്റ്' എന്നീ കളർ ഓപ്ഷനുകളിൽ ആണ് ഇത് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്.

5 / 5
Follow Us