ഒരു മത്സരത്തില്‍ പോലും കളിച്ചില്ല; ധോണിക്ക് പകരക്കാരനുമില്ല; ചെന്നൈയ്ക്ക് സംഭവിച്ചത് വലിയ പിഴവ്‌ | Why CSK failed in IPL 2026: The costly mistake of not replacing MS Dhoni tactically Malayalam news - Malayalam Tv9

MS Dhoni: ഒരു മത്സരത്തില്‍ പോലും കളിച്ചില്ല; ധോണിക്ക് പകരക്കാരനുമില്ല; ചെന്നൈയ്ക്ക് സംഭവിച്ചത് വലിയ പിഴവ്‌

Published: 

22 May 2026 | 02:26 PM

CSK Out of IPL 2026 Playoffs : എംഎസ് ധോണിക്ക് ഈ ഐപിഎല്‍ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. എന്നിട്ടും ധോണിയെ മാനേജ്‌മെന്റ് കൈകാര്യം ചെയ്ത രീതിക്കെതിരെ ചോദ്യമുയരുന്നുണ്ട്. അവസാന രണ്ട് മത്സരങ്ങളിലെങ്കിലും ധോണിയെ കാണാനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

1 / 5
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ നിര്‍ണായക മത്സരത്തിലും തോറ്റതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ 2026-ല്‍ നിന്ന് പുറത്തായി. താരങ്ങളുടെ പരിക്കും, വ്യക്തമായ പ്ലാനിങും ഇല്ലാത്തതാണ് തിരിച്ചടിയായത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. എന്നിട്ടും ധോണിയെ മാനേജ്‌മെന്റ് കൈകാര്യം ചെയ്ത രീതിക്കെതിരെ ചോദ്യമുയരുന്നുണ്ട്  (Image Credit Source: PTI).

2 / 5
ഈ സീസണിൽ ഒരു മത്സരത്തിൽ പോലും ധോണി കളിച്ചിരുന്നില്ല. അവസാന രണ്ട് മത്സരങ്ങളിലെങ്കിലും ധോണിയെ കാണാനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹം അൺഫിറ്റ് ആണെന്നാണ് ടീം മാനേജ്‌മെന്റ് പറഞ്ഞത്. ധോണി ടീമിലേക്ക് തിരിച്ചെത്താനുള്ള സാധ്യത വളരെ കുറവാണെന്ന കാര്യം മാനേജ്‌മെന്റിന് കൃത്യമായി അറിയാമായിരുന്നു.

3 / 5
ധോണി കളിക്കില്ലെന്ന് വ്യക്തമായിരുന്നിട്ടും, അദ്ദേഹത്തിന് പകരമായി മറ്റൊരു കളിക്കാരനെ ടീമിലെടുക്കാൻ സിഎസ്‌കെ തയ്യാറായില്ല. ഈ തീരുമാനം തിരിച്ചടിയായെന്ന് വേണം കരുതാന്‍. സീസണിലെ ആദ്യ മത്സരത്തിന് മുമ്പാണ് താരത്തിന് പരിക്കേറ്റത്. പിന്നീട് പരിക്കില്‍ നിന്ന് മുക്തനാവുകയും, പരിശീലനത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തു.

4 / 5
എന്നാല്‍ കായികക്ഷമത പൂര്‍ണമായി വീണ്ടെടുക്കാനായില്ല. ഇതിനിടെ തള്ളവിരലിന് പരിക്കേറ്റതോടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് മുമ്പ് ധോണി സ്വദേശമായ റാഞ്ചിയിലേക്ക് മടങ്ങി. ടീം പ്ലേ ഓഫില്‍ പ്രവേശിച്ചാല്‍ മാത്രം ധോണി തിരിച്ചെത്തുമെന്നായിരുന്നു മൈക്കല്‍ ഹസി പറഞ്ഞു. എന്തായാലും ഗുജറാത്തിനോട് തോറ്റതോടെ ചെന്നൈ പുറത്തായി.

5 / 5
ധോണി അടുത്ത സീസണില്‍ കളിക്കുമോയെന്നും വ്യക്തമല്ല. താരം ഐപിഎല്ലില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ സാധ്യതയേറെയാണ്. ധോണി മാത്രമല്ല, ഖലീല്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, ആയുഷ് മാത്രെ തുടങ്ങിയ താരങ്ങളും പരിക്കിന്റെ പിടിയിലായിരുന്നു. ഇതും ചെന്നൈയ്ക്ക് തിരിച്ചടിയായി.

Follow Us
വാട്ടര്‍ ബോട്ടില്‍ വാങ്ങുമ്പോള്‍ എന്തൊക്ക ശ്രദ്ധിക്കണം?
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
മഴക്കാലമല്ലേ... കുടിക്കുന്ന വെള്ളം എത്ര മിനിറ്റ് തിളപ്പിക്കണം
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്