L368 Movie: എന്തുകൊണ്ടാണ് ഇതുവരെ പുതിയ മോഹൻലാൽ ചിത്രത്തിന് പേരി;D;, കാരണം വെളിപ്പെടുത്തി അനൂപ് സത്യൻ | Why Has Mohanlal's L368 Not Been Titled Yet? Director Anoop Sathyan Reveals Malayalam news - Malayalam Tv9

L368 Movie: എന്തുകൊണ്ടാണ് ഇതുവരെ പുതിയ മോഹൻലാൽ ചിത്രത്തിന് പേരി;D;, കാരണം വെളിപ്പെടുത്തി അനൂപ് സത്യൻ

Updated On: 

31 Oct 2026 | 05:36 PM

Director Anoop Sathyan About His L368 Movie With Mohanlal: മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യം സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. അന്നുതന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ബിനു ജോർജ് അലക്സാണ്ടർ ആണ് സിനിമ സിനിമ നിർമ്മിക്കുന്നത്.

1 / 5
പൂജാ ദിവസം തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് ഇല്ലുസ്‌ട്രേഷനും അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. രണ്ട് ചെറിയ പെൺകുട്ടികൾക്ക് നടുവിലായി മോഹൻലാൽ ഇരിക്കുന്നതാണ് ചിത്രം.  എന്നാൽ ഈ പുതിയ സിനിമയ്ക്ക് ഇതുവരെ യഥാർത്ഥ ടൈറ്റിൽ നൽകിയിട്ടില്ല. ( Image Credit Source Social Media )

2 / 5
L 386  എന്നാണ് നിലവിൽ പ്രോജക്റ്റിന് പേര് നൽകിയിരിക്കുന്നത്. മോഹൻലാലിന്റെ 368 മത് ചിത്രമമെന്ന നിലയിലാണ് ഈ ടൈറ്റിൽ  കൊടുത്തിരിക്കുന്നത്. എന്തുകൊണ്ടാണ് സിനിമയ്ക്ക് ടൈറ്റിൽ നൽകാത്തത്  എന്ന് പൂജ വേദിയിൽ വച്ച്  അവതാരകനായ മിഥുൻ രമേശ്, അനൂപ് സത്യനോട് ചോദിച്ചിരുന്നു.

3 / 5
നിങ്ങൾ കുടുംബപരമായി സിനിമയ്ക്ക്  തുടക്കത്തിൽ പേര് ഇടാറില്ലേ എന്നായിരുന്നു ചോദ്യം.  ഇതിന് മറുപടിയായാണ് അനൂപ് സത്യൻ അതിനുള്ള കാരണം വെളിപ്പെടുത്തിയത്.  ഞങ്ങൾ അങ്ങനെയാണ്  സിനിമ തുടങ്ങുമ്പോൾ പേരിടാറില്ല എന്ന് തമാശ രൂപത്തിൽ അനൂപ് സത്യൻ പറഞ്ഞു തുടങ്ങി.

4 / 5
പരമാവധി സമയം കിട്ടിയാൽ  നല്ലൊരു പേരിലേക്ക് എത്താൻ കഴിയുമല്ലോ എന്നുള്ള ചിന്തയാണ് തുടക്കത്തിലെ സിനിമയ്ക്ക് ടൈറ്റിൽ നൽകാത്തതിന്റെ കാരണം. ചിലപ്പോൾ സിനിമ ചിത്രീകരണത്തിനിടയിൽ ആയിരിക്കും നല്ലൊരു പേര് വീണു കിട്ടുന്നത്.   അപ്പോൾ അതിനായി വെയിറ്റ് ചെയ്യുകയാണ് എന്നും അനൂപ് സത്യൻ പറഞ്ഞു.

5 / 5
ഫസ്റ്റ് ലുക്ക് ഇല്ലസ്ട്രേഷനിൽ മോഹൻലാലും കുട്ടികളും ഒരു  ആക്ഷൻ കാണിക്കുന്നുണ്ട്, അത് സൈൻ ലാംഗ്വേജിൽ  ഐ ലവ് യു എന്നാണ് ഉദ്ദേശിക്കുന്നത് എന്നും  പൂജാ വേദിയിൽ സംവിധായകൻ  പറഞ്ഞു. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അനൂപ് പുതിയ സിനിമയുമായി എത്തുന്നത് എന്ന പ്രത്യേകതയും   ഈ പ്രോജക്ടിന് ഉണ്ട്.

Loading...
Unable to load recommendations.
Follow Us
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?