Ishan Kishan: കാര്യവട്ടത്ത് ഇഷാന്‍ കിഷന്‍ കളിക്കുമോ? വ്യക്തമാക്കി പരിശീലകന്‍
Ishan Kishan likely to play in the fifth T20I: അഞ്ചാം ടി20യില്‍ ഇഷാന്‍ കിഷന്‍ കളിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടകാണ് സൂചന നല്‍കിയത്.

കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20യില്‍ ഇഷാന്‍ കിഷന്‍ കളിച്ചേക്കുമെന്ന് സൂചന. ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടകാണ് സൂചന നല്‍കിയത്. ഇഷാന്‍ അഞ്ചാം ടി20യില്‍ കളിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു (Image Credits: PTI).

അവസരം കിട്ടുമ്പോഴെല്ലാം ഇഷാൻ കിഷൻ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ചിലപ്പോൾ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻമാർക്ക് അവസരങ്ങൾ ലഭിക്കാറില്ല. എന്നാൽ ഇഷാൻ കളിച്ചപ്പോഴെല്ലാം അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും സിതാന്‍ഷു കൊട്ടക് പറഞ്ഞു (Image Credits: PTI).

പവർ പ്ലേയിൽ അദ്ദേഹം മികച്ച രീതിയില്‍ കളിച്ചു. പവർ പ്ലേയിൽ അതുപോലെ കളിക്കുന്ന താരങ്ങളെയാണ് വേണ്ടത്. അഞ്ചാം ടി20യില്‍ അദ്ദേഹം കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സിതാന്‍ഷു കൊട്ടക് പറഞ്ഞു (Image Credits: PTI).

ഫിസിയോ പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഫിസിയോ തീരുമാനമെടുക്കും. കളിക്കാനാണ് സാധ്യതയെന്ന് തനിക്ക് തോന്നുന്നുവെന്നും ബാറ്റിങ് പരിശീലകന്‍ പറഞ്ഞു (Image Credits: PTI).

മികച്ച ഫോമിലാണ് ഇഷാന്‍ കിഷന്‍. തിലക് വര്‍മയുടെ അസാന്നിധ്യത്തിലാണ് ഇഷാന്‍ പ്ലേയിങ് ഇലവനിലെത്തിയത്. സഞ്ജു സാംസണ്‍ നാളെയും മോശം പ്രകടനം പുറത്തെടുത്താല്‍ ടി20 ലോകകപ്പില്‍ ഇഷാന്‍ കിഷന്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകാനും സാധ്യതയുണ്ട് (Image Credits: PTI).