Virat Kohli: ടെസ്റ്റിലേക്ക് തിരിച്ചെത്തുമോ? തുറന്നുപറഞ്ഞ് വിരാട് കോഹ്ലി
Virat Kohli clarifies: വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് വ്യക്തത വരുത്തി കോഹ്ലി രംഗത്തെത്തി. വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കില്ലെന്ന സൂചനയാണ് കോഹ്ലി നല്‍കിയത്

ഒരിടവേളയ്ക്ക് ശേഷം ഏകദിനത്തില്‍ വീണ്ടും ഫോമിലെത്തിയിരിക്കുകയാണ് വിരാട് കോഹ്ലി. റാഞ്ചി ഏകദിനത്തില്‍ നേടിയ സെഞ്ചുറിയിലൂടെ 'ഒന്നും അവസാനിച്ചിട്ടില്ല' എന്ന് കോഹ്ലി തെളിയിച്ചിരിക്കുകയാണ്. ടെസ്റ്റ്, ടി20 ഫോര്‍മാറ്റുകളില്‍ നിന്നു ഇതിനകം വിരമിച്ച കോഹ്ലി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത് (Image Credits: PTI)

എന്നാല്‍ ഏകദിനത്തില്‍ നേടിയ സെഞ്ചുറിയോടെ താരം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുമോയെന്ന ചോദ്യമുയര്‍ന്നു. വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐ കോഹ്ലിയോട് ആവശ്യപ്പെട്ടതായി അഭ്യൂഹവുമുയര്‍ന്നു. എന്നാല്‍ ഇതിന് സ്ഥിരീകരണമില്ല (Image Credits: PTI)

എന്നാല്‍ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് വ്യക്തത വരുത്തി കോഹ്ലി രംഗത്തെത്തി. വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കില്ലെന്ന സൂചനയാണ് കോഹ്ലി നല്‍കിയത്. റാഞ്ചി ഏകദിനത്തിനു ശേഷം ഹര്‍ഷ ഭോഗ്ലെയോട് സംസാരിച്ചപ്പോഴാണ് കോഹ്ലിയുടെ പ്രതികരണം (Image Credits: PTI)

താങ്കള്‍ ഇപ്പോള്‍ ഒരു ഫോര്‍മാറ്റില്‍ മാത്രമാണല്ലോ കളിക്കുന്നതെന്നും, അത് അങ്ങനെ തന്നെ തുടരുമോയെന്നുമായിരുന്നു ഭോഗ്ലെയുടെ ചോദ്യം. അത് അങ്ങനെ തന്നെ തുടരും. ഒരു ഫോര്‍മാറ്റിലാകും കളിക്കുകയെന്നായിരുന്നു കോഹ്ലിയുടെ മറുപടി (Image Credits: PTI)

റാഞ്ചിയില്‍ 120 പന്തില്‍ 135 റണ്‍സാണ് കോഹ്ലി നേടിയത്. 11 ഫോറും ഏഴ് സിക്‌സറും പായിച്ചു. കോഹ്ലിയായിരുന്നു കളിയിലെ താരം (Image Credits: PTI)