നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടാറുണ്ടോ? തണുപ്പുകാലത്ത് സൂക്ഷിക്കണം | Winter chest pain: Symptoms and risks of acute coronary syndrome Malayalam news - Malayalam Tv9

നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടാറുണ്ടോ? തണുപ്പുകാലത്ത് സൂക്ഷിക്കണം

Published: 

02 Nov 2026 | 10:16 PM

Winter Heart Health: ശൈത്യകാലത്ത് ചിലര്‍ക്ക് നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടാറുണ്ട്. എന്നാല്‍ മിക്കപ്പോഴും നമ്മള്‍ ഇത് അവഗണിക്കുകയാകും പതിവ്. എന്നാൽ ചില അവസരങ്ങളിൽ നെഞ്ചിലുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ 'അക്യൂട്ട് കൊറോണറി സിൻഡ്രോം' എന്ന ഗുരുതരമായ അവസ്ഥയുടെ മുന്നറിയിപ്പ് ലക്ഷണമാകാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം.

1 / 5
ശൈത്യകാലത്ത് ചിലര്‍ക്ക് നെഞ്ചില്‍ പിരിമുറുക്കം അനുഭവപ്പെടാറുണ്ട്. എന്നാല്‍ മിക്കപ്പോഴും നമ്മള്‍ ഇത് അവഗണിക്കുകയാകും പതിവ്. എന്നാൽ ചില അവസരങ്ങളിൽ നെഞ്ചിലുണ്ടാകുന്ന ഇത്തരം അസ്വസ്ഥതകൾ 'അക്യൂട്ട് കൊറോണറി സിൻഡ്രോം' എന്ന ഗുരുതരമായ അവസ്ഥയുടെ മുന്നറിയിപ്പ് ലക്ഷണമാകാം.  ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് തടസപ്പെടുകയോ കുറയുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അടിയന്തര മെഡിക്കല്‍ അവസ്ഥയാണിത് (Image Credit Source: Getty Images).

2 / 5
കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഇത് ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാം. ഇതിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും അറിയേണ്ടത് പ്രധാനമാണ്. തണുപ്പുകാലത്ത് ഇതിനുള്ള സാധ്യത കൂടുതലാണ്. മുതിർന്നവർ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, അമിതവണ്ണം, ഹൃദ്രോഗമുള്ളവർ എന്നിവരിൽ അപകടസാധ്യത കൂടുതല്‍.

3 / 5
നെഞ്ചില്‍ പിരിമുറുക്കം തോന്നുക, ഭാരം അനുഭവപ്പെടുക തുടങ്ങിയവ ലക്ഷണങ്ങളാണ്. കുറച്ചു മിനിറ്റുകളോളം നീണ്ടുനിൽക്കുന്നതോ അല്ലെങ്കിൽ ഇടയ്ക്കിടെ തിരിച്ചുവരുന്നതോ ആയ വേദന, അസ്വസ്ഥത, ശ്വാസതടസ്സം തുടങ്ങിയവയും ലക്ഷണങ്ങളാണ്. ഓക്കാനവും ഛർദ്ദിയും, തലകറക്കവും ബോധക്ഷയം പോലെയുള്ള അവസ്ഥയും തുടങ്ങിയവയും അവഗണിക്കരുത്. ഈ ലക്ഷണങ്ങള്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുടേതുമാകാം.

4 / 5
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം. പുകവലി, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, അമിത കൊളസ്ട്രോൾ, അമിതവണ്ണം, വ്യായാമമില്ലായ്മ, ഹൃദ്രോഗത്തിന്റെ പാരമ്പര്യം എന്നിവ രോഗസാധ്യത വര്‍ധിപ്പിക്കുന്നു. ശൈത്യകാലത്ത് തണുപ്പിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കു, പുകവലി ഉപേക്ഷിക്കുക തുടങ്ങിയവ മുന്‍കരുതല്‍ മാര്‍ഗങ്ങളാണ്. ഹൃദയാരോഗ്യത്തിന് അനുയോജ്യമായ ഭക്ഷണം കഴിക്കുക.

5 / 5
നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുക, സുരക്ഷിതമായി വ്യായാമം ചെയ്യുക. എത്രയും വേഗം ചികിത്സ തേടുന്നതാണ് പ്രധാനം. നിരാകരണം: ഈ ലേഖനം പ്രൊഫഷണല്‍ വൈദ്യോപദേശത്തിന് പകരമല്ല. സംശയങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

Loading...
Unable to load recommendations.
Follow Us
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
ബീറ്റ്‌റൂട്ട് എല്ലാവർക്കും നല്ലതാണോ? ഇവർ സൂക്ഷിക്കണം
7000mAh ബാറ്ററി, വില 10999; കാർബൺ റെബൽ ലോഞ്ച് ചെയ്തു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം