Winter hair growth tips : നെല്ലിക്ക മതി! തണുപ്പുകാലത്തെ മുടികൊഴിച്ചിലിന് ഇതാ പരിഹാരം
Winter hair growth tips : പതിവായി ഒരു നെല്ലിക്ക കഴിക്കുന്നത് തന്നെ ശരീരത്തിൽ വലിയ മാറ്റങ്ങൾ കാരണം ആകുക. പ്രമേഹം അടക്കമുള്ള പല ജീവിതശൈലി രോഗങ്ങൾക്കും നെല്ലിക്ക പരിഹാരമാകാറുണ്ട്. അത്തരത്തിൽ നെല്ലിക്ക മുടി കൊഴിയുന്നത് തടയുന്നതിനും സഹായകരമാണ്...

തണുപ്പ് കാലം എത്തിയാൽ ശരീരത്തിലെ ഓരോ ഭാഗവും അതിനനുസരിച്ച് പ്രതിരോധിക്കും. മുടിയും ചർമ്മവും പ്രതിരോധശേഷിയെയും എല്ലാം ശൈത്യകാലത്ത് പ്രശ്നമാകും. ചർമ്മത്തിൽ ആണെങ്കിൽ ചർമ്മം വിണ്ടുകീറൽ. ചിലർക്ക് പൊട്ടി തൊലി പോയി അങ്ങനെയുള്ള പ്രശ്നങ്ങളെല്ലാം ഉണ്ടാകാറുണ്ട്. മുടിയാകട്ടെ തണുപ്പ് കാലം എത്തിക്കഴിഞ്ഞാൽ പതിവിലേറെ പൊഴിയുകയും ചെയ്യും. (PHOTO: TV9 Network)

മറ്റു ചിലർക്ക് ആണെങ്കിൽ തണുപ്പുകാലം ആരംഭിച്ചാൽ എപ്പോഴും ജലദോഷവും പനിയും ശ്വാസംമുട്ടലും ഒക്കെ ആയിരിക്കും. എങ്ങനെ നോക്കുമ്പോഴും തണുപ്പുകാലത്ത് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാത്തവർ വളരെ കുറവായിരിക്കും. അത്തരത്തിൽ തണുപ്പുകാലമായാൽ മുടികൊഴിച്ചിൽ അലട്ടുന്നവരാണ് നിങ്ങളെങ്കിൽ നെല്ലിക്ക മാത്രം വെച്ച് ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താം. എങ്ങനെയെന്ന് അറിയുവാൻ തുടർന്ന് വായിക്കൂ. ശരീരത്തിന് ആവശ്യമായ നിരവധി ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് നെല്ലിക്ക. (PHOTO: TV9 Network)

പതിവായി ഒരു നെല്ലിക്ക കഴിക്കുന്നത് തന്നെ ശരീരത്തിൽ വലിയ മാറ്റങ്ങൾ കാരണം ആകുക. പ്രമേഹം അടക്കമുള്ള പല ജീവിതശൈലി രോഗങ്ങൾക്കും നെല്ലിക്ക പരിഹാരമാകാറുണ്ട്. അത്തരത്തിൽ നെല്ലിക്ക മുടി കൊഴിയുന്നതിനും സഹായകരമാണ്. നെല്ലിക്ക ചേർത്ത് ഉണ്ടാക്കുന്ന എണ്ണ തലയിൽ പുരട്ടുന്നത് മുടികൊഴിച്ചിൽ കുറയ്ക്കുവാൻ സഹായിക്കും. ഇങ്ങനെ ആഴ്ചയിൽ രണ്ടു തവണ മാത്രം ചെയ്താൽ മതി. മിനിമം ഒരു മൂന്നു മണിക്കൂറെങ്കിലും ഇത് തലയിൽ തന്നെ സൂക്ഷിക്കുവാൻ ശ്രമിക്കുക. (PHOTO: TV9 Network)

ശേഷം ഒരു മൈൽഡ് ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മറ്റൊന്ന് നെല്ലിക്ക പൊടിയും യോഗർട്ടും തമ്മിലുള്ള ഒരു ഹെയർ മാസ്ക്കാണ്. അല്പം നെല്ലിക്ക പൊടിയെടുത്ത് യോഗത്തിൽ മിക്സ് ചെയ്തതിനു ശേഷം തലയിൽ പുരട്ടുക. ഇത് ഒരു 30 മിനിറ്റ് തലയിൽ വെച്ചതിനുശേഷം കഴുകി കളയുക. നെല്ലിക്ക ജ്യൂസ് കൊണ്ട് തല കഴുകുക. (PHOTO: TV9 Network)

അതായത് നെല്ലിക്കയുടെ നീര് അല്പം വെള്ളത്തിൽ നന്നായി കലർത്തി മിക്സ് ആക്കിയതിനു ശേഷം തലയിൽ തേച്ചു കൊടുക്കുക. ഇത് മുടിയുടെ പിഎച്ച് ലെവൽ വർദ്ധിപ്പിക്കാൻ സഹായിക്കും. നെല്ലിക്ക ചേർത്ത് എണ്ണ ഉണ്ടാക്കി അത് തലയിൽ തേക്കുന്നതും നല്ലതാണ്. നെല്ലിക്ക നന്നായി അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിക്കുക. (PHOTO: TV9 Network)

കരിഞ്ഞു പോകരുത് ഒരു പ്രത്യേക രീതിയിൽ അത് എണ്ണയിലേക്ക് ഇറങ്ങി വരുമ്പോൾ തീ ഓഫ് ചെയ്യുക. നന്നായി അരച്ചെടുത്ത ശേഷം വെളിച്ചെണ്ണയിൽ ഇട്ട് മൂപ്പിക്കുക കരിഞ്ഞു പോകരുത് ഒരു പ്രത്യേക രീതിയിൽ അത് എണ്ണയിലേക്ക് ഇറങ്ങി വരുമ്പോൾ തീ ഓഫ് ചെയ്യുക. അരിച്ചെടുത്ത് ആ എണ്ണ തലയിൽ തേക്കുക. കൂടാതെ പതിവായി ഒരു നെല്ലിക്ക രാവിലെ കഴിക്കുന്നതും തലമുടി പൊഴിയുന്നത് കുറയ്ക്കാൻ സഹായിക്കും. (PHOTO: TV9 Network)