വനിതാ ലോകകപ്പിൽ ഇന്ത്യ - പാകിസ്താൻ പോരാട്ടം; ഹൈ വോൾട്ടേജ് മത്സരം ശ്രീലങ്കയിൽ | Womens ODI World Cup India To Face Pakistan On Septermber 5 R Premadasa Stadium In Srilanka To Host The Match Malayalam news - Malayalam Tv9

Womens ODI World Cup 2025: വനിതാ ലോകകപ്പിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം; ഹൈ വോൾട്ടേജ് മത്സരം ശ്രീലങ്കയിൽ

Published: 

04 Oct 2025 13:42 PM

India - Pakistan Match In ODI World Cup: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ - പാകിസ്താൻ മത്സരം. ഈ മാസം അഞ്ചിന് ശ്രീലങ്കയിൽ വച്ചാണ് മത്സരം.

1 / 5വനിതാ ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നു. ഈ മാസം അഞ്ചിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈ വോൾട്ടേജ് മത്സരം. ശ്രീലങ്കയെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് മത്സരം ആരംഭിക്കും.

വനിതാ ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും തമ്മിൽ ഏറ്റുമുട്ടുന്നു. ഈ മാസം അഞ്ചിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈ വോൾട്ടേജ് മത്സരം. ശ്രീലങ്കയെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിക്ക് മത്സരം ആരംഭിക്കും.

2 / 5

ആദ്യ മത്സരത്തിൽ സഹ ആതിഥേയരായ ശ്രീലങ്കയെ തകർത്ത് മികച്ച ഫോമിലാണ് ഇന്ത്യൻ ടീം. സ്മൃതി മന്ദനയും ഹർമൻപ്രീതും അടങ്ങുന്ന പ്രധാന താരങ്ങൾ നിരാശപ്പെടുത്തിയെങ്കിലും മധ്യനിരയും വാലറ്റവും ചേർന്ന് മികച്ച സ്കോറിലെത്തിച്ചത് ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ്.

3 / 5

ശ്രീലങ്കക്കെതിരെ എട്ടാം നമ്പരിലിറങ്ങിയ അമൻജോത് കൗർ ആണ് ടോപ്പ് സ്കോറർ ആയത്. 9ആം നമ്പർ വരെ നീളുന്ന ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ബൗളിംഗ് നിരയ്ക്ക് പൊതുവേ അത്ര കരുത്തില്ല. ഇത് ബാറ്റിംഗ് പ്രകടനങ്ങളിലൂടെ മറികടക്കാനാവുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.

4 / 5

ക്രാന്തി ഗൗഡിനെ മാത്രം സ്പെഷ്യലിസ്റ്റ് പേസറാക്കിയാണ് ഇന്ത്യ ആദ്യ കളി ഇറങ്ങിയത്. ഇത് തുടർന്നാൽ വീണ്ടും രേണുക സിംഗ് പുറത്തിരിക്കും. ദീപ്തി ശർമ്മ, സ്നേഹ് റാണ, ശ്രീ ചരണി എന്നീ സ്പിൻ ഓപ്ഷനുകളും അമൻജോത് കൗറിൽ പേസ് ഓപ്ഷനുമാണ് ഇന്ത്യക്കുള്ളത്.

5 / 5

കഴിഞ്ഞ കളി പ്രതിക റാവൽ പാർട്ട് ടൈം സ്പിൻ എറിഞ്ഞിരുന്നു. താരം ഒരു വിക്കറ്റും വീഴ്ത്തി. ഹർമൻപ്രീത് കൗറിലും ഇന്ത്യക്ക് പാർട്ട് ടൈം സ്പിൻ ഓപ്ഷനുണ്ട്. അതുകൊണ്ട് തന്നെ ഇതേ ടീമിനെത്തന്നെ ഇന്ത്യ പാകിസ്താനെതിരെ കളത്തിലിറക്കാനാണ് സാധ്യതകൾ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും