ഗുഡ് ജോബ് ഷവോമി! 18 പ്രോ മാക്സിലെ ക്യാമറകൾ തന്നെ, ബാറ്ററി, ഡിസ്പ്ലേ മാറ്റമുണ്ട്; ഷവോമി 18 പ്രോ എത്തി
Xiaomi 18 Pro launched: ഷവോമി തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിലേക്ക് ഷവോമി 18 പ്രോ മാക്സ് മോഡലിനൊപ്പം ഷവോമി 18 പ്രോ മോഡലും ചൈനയിൽ ലോഞ്ച് ചെയ്തു. അധികം വൈകാതെ ഇവ ഇന്ത്യയിലും എത്തും. ഡിസ്പ്ലേ, ബാറ്ററി ശേഷി, വലിപ്പം എന്നിങ്ങനെ ചില കാര്യങ്ങൾ ഒഴിച്ചുനിർത്തിയാൽ ക്യാമറ ഉൾപ്പെടെ ഷവോമി 18 പ്രോ മാക്സ് മോഡലിന് നൽകിയിരിക്കുന്ന അതേ പ്രാധാന്യം, ഷവോമി മികച്ച രീതിതിയിൽ ഈ പ്രോ മോഡലിനും നൽകിയിരിക്കുന്നു.

ഷവോമി തങ്ങളുടെ പ്രീമിയം സ്മാർട്ട്ഫോൺ നിരയിലേക്ക് ഷവോമി 18 പ്രോ മാക്സ് മോഡലിനൊപ്പം ഷവോമി 18 പ്രോ (Xiaomi 18 Pro) മോഡലും ചൈനയിൽ ലോഞ്ച് ചെയ്തു. ഡിസ്പ്ലേ, ബാറ്ററി ശേഷി, വലിപ്പം എന്നിങ്ങനെ ചില കാര്യങ്ങൾ ഒഴിച്ചുനിർത്തിയാൽ ക്യാമറ ഉൾപ്പെടെ ഷവോമി 18 പ്രോ മാക്സ് മോഡലിന് നൽകിയിരിക്കുന്ന അതേ പ്രാധാന്യം, ഷവോമി മികച്ച രീതിതിയിൽ ഈ പ്രോ മോഡലിനും നൽകിയിരിക്കുന്നു. (Image credit: Xiaomi China)

പ്രധാന ഫീച്ചറുകൾ: 6.4-ഇഞ്ച് M11 12-ബിറ്റ് OLED LTPO ഡിസ്‌പ്ലേ ആണ് 18 പ്രോ മോഡലിൽ ഉള്ളത്. 1-120Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 4000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, HDR10+, ഡോൾബി വിഷൻ ഡിസി ഡിമ്മിങ്, ഷവോമി ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ സഹിതമാണ് ഈ സ്ക്രീൻ എത്തിയിരിക്കുന്നത്. 2.7-ഇഞ്ച് 120Hz AMOLED മിനി റിയർ ഡിസ്‌പ്ലേയും ഇതിലുണ്ട്.

കരുത്ത്: ഒക്ടാകോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എക്സ്ട്രീം ജെൻ 6 2nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. പ്രോ മാക്സ് മോഡലിലും ഇതേ ചിപ്സെറ്റ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അഡ്രിനോ 850 GPU, 12GB / 16GB LPPDDR5x റാം, 256GB / 512GB / 1TB UFS 4.1 സ്റ്റോറേജ് എന്നിവയുമുണ്ട്.

ക്യാമറ: 200MP മെയിൻ ക്യാമറ (1/1.31″ Light Fusion 960 സെൻസർ, f/1.67 അപ്പേർച്ചർ, Hyper OIS, LED ഫ്ലാഷ്, ലെയ്ക്ക Summilux ലെൻസ്), 50MP Leica അൾട്രാ-വൈഡ് ആംഗിൾ ലെൻസ് (102° ഫീൽഡ് ഓഫ് വ്യൂ, f/2.4 അപ്പേർച്ചർ, 5cm മാക്രോ), 200MP 5X Infinity Leica പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ (f/2.4 അപ്പേർച്ചർ, 12cm ടെലിമാക്രോ, OIS, 8K വീഡിയോ റെക്കോർഡിംഗ്, 4K 120fps റെക്കോർഡിംഗ്) എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും 50MP ഫ്രണ്ട് ക്യാമറയും (f/2.2 അപ്പേർച്ചർ, 4K 60 fps വീഡിയോ റെക്കോർഡിംഗ്) ഇതിലുണ്ട്.

ബാറ്ററി ശേഷി: 7000mAh ബാറ്ററിയാണ് പ്രോ മോഡലിൽ ഉള്ളത്. 100W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 50W വയർലെസ് ചാർജിംഗ്, മാഗ്നറ്റിക് ചാർജിംഗ്, 27W വയർഡ് & വയർലെസ് റിവേഴ്സ് ചാർജിംഗ് എന്നിവയുടെ പിന്തുണയും ഈ ഷവോമി പ്രീമിയം മോഡലിന് ഉണ്ട്. 151.8×72×8.46mm ആണ് ഈ ഫോണിന്റെ വലിപ്പം, 203 ഗ്രാം ഭാരവുമുണ്ട്.

മറ്റ് ഫീച്ചറുകൾ: IP66/68/69 റേറ്റിങ്, ഷവോമി ഹൈപ്പർ ഒഎസ്4, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, Dual 4G VoLTE, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB Type-C ഓഡിയോ, Hi-Res ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, Dolby Atmos, 4-മൈക്രോഫോൺ അറേ എന്നിവയും ഇതിലുണ്ട്. കറുപ്പ്, വെള്ള, പർപ്പിൾ, പച്ച എന്നിവയാണ് കളർ ഓപ്ഷനുകൾ.

വില: ഷവോമി 18 പ്രോ 12GB+256GB – 5999 യുവാൻ (ഏകദേശം 85,720 രൂപ), 12GB+512GB – 6999 യുവാൻ (ഏകദേശം 1,00,010 രൂപ), 16GB+512GB – 7999 യുവാൻ (ഏകദേശം 1,14,299 രൂപ), 16GB+1TB – 8999 യുവാൻ (ഏകദേശം Rs. 1,28,590 രൂപ), 16GB+1TB ട്രാൻസ്‌പരന്റ് എഡിഷൻ – 9999 യുവാൻ (ഏകദേശം 1,42,875 രൂപ) എന്നിങ്ങനെയാണ് വില.