AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

25.20 കോടി രൂപയുടെ താരം; ഗ്രീനിനെ കൊല്‍ക്കത്ത ഒഴിവാക്കുമോ? സാധ്യതകള്‍ പ്രവചിച്ച് പൂജാര

IPL 2027 Retention : വിവിധ ഫ്രാഞ്ചൈസികൾ ഒഴിവാക്കാൻ സാധ്യതയുള്ള പ്രമുഖ താരങ്ങളെക്കുറിച്ച് മുന്‍താരം ചേതേശ്വര്‍ പൂജാര അഭിപ്രായം പങ്കുവെച്ചു. ഐപിഎല്‍ 2026 താരലേലത്തില്‍ 25.20 കോടി രൂപയ്ക്ക് സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

25.20 കോടി രൂപയുടെ താരം; ഗ്രീനിനെ കൊല്‍ക്കത്ത ഒഴിവാക്കുമോ? സാധ്യതകള്‍ പ്രവചിച്ച് പൂജാര
Cheteshwar PujaraImage Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Nov 2026 | 10:07 PM

ഐപിഎല്‍ 2027-ന് മുന്നോടിയായി താരങ്ങളെ നിലനിര്‍ത്തുന്നതിന് അനുവദിച്ച സമയപരിധി നവംബര്‍ 17-ന് അവസാനിക്കും. ചില ഫ്രാഞ്ചെസികള്‍ ഇതിനകം ട്രേഡ് പൂര്‍ത്തിയാക്കി. മറ്റ് ചില ഫ്രാഞ്ചെസികള്‍ ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണം, ആരെയൊക്കെ ഒഴിവാക്കണമെന്ന് സംബന്ധിച്ച് തീരുമാനമെടുത്ത് വരികയാണ്. ഇതുസംബന്ധിച്ചുള്ള അന്തിമ വിവരങ്ങള്‍ ഒരാഴ്ചയ്ക്കകം പുറത്തുവരും. വിവിധ ഫ്രാഞ്ചൈസികൾ ഒഴിവാക്കാൻ സാധ്യതയുള്ള പ്രമുഖ താരങ്ങളെക്കുറിച്ച് മുന്‍താരം ചേതേശ്വര്‍ പൂജാര അഭിപ്രായം പങ്കുവെച്ചു. ഐപിഎല്‍ 2026 താരലേലത്തില്‍ 25.20 കോടി രൂപയ്ക്ക് സ്വന്തമാക്കിയ കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയേക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ ഗ്രീനിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കൊല്‍ക്കത്തയ്ക്ക് വേണമെങ്കില്‍ ഗ്രീനിനെ താരലേലത്തിലൂടെ വീണ്ടും സ്വന്തമാക്കാനാകുമെന്ന് പൂജാര അഭിപ്രായപ്പെട്ടു. മാറ്റ് ഹെൻറി അല്ലെങ്കിൽ മാത്യു ഷോർട്ട് എന്നിവരിൽ ഒരാളെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍സിബി ആരെയും ഒഴിവാക്കില്ല?

നിലവിലെ ചാമ്പ്യന്മാരായതിനാൽ, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഒരു താരത്തെപ്പോലും ഒഴിവാക്കാൻ സാധ്യതയില്ലെന്നാണ് പൂജാരയുടെ അഭിപ്രായം. മുംബൈ ഇന്ത്യൻസ് ഹാർദിക് പാണ്ഡ്യയെ ഒഴിവാക്കിയേക്കാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പാണ്ഡ്യയെ പഞ്ചാബ് കിങ്‌സിലേക്ക് ട്രേഡ് ചെയ്യുമെന്ന് സൂചനകള്‍ പുറത്തുവരുന്നുണ്ട്. പകരം അര്‍ഷ്ദീപ് സിങ് മുംബൈയിലെത്തും.

രാഹുൽ തെവാത്തിയ അല്ലെങ്കിൽ ഷാരൂഖ് ഖാൻ എന്നിവരിൽ ഒരാളെ ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കിയേക്കാമെന്നാണ് പൂജാരയുടെ നിരീക്ഷണം. കഴിഞ്ഞ സീസണില്‍ ഇരുവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല.

Also Read: ACC Rising Stars Asia Cup: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ രജത് പാട്ടീദാര്‍ കളിക്കില്ല; ഇന്ത്യയ്ക്ക് പുതിയ വൈസ് ക്യാപ്റ്റന്‍

സേവ്യർ ബാർറ്റ്‌ലെറ്റ് അല്ലെങ്കിൽ ലോക്കി ഫെർഗൂസൻ എന്നിവരിൽ ഒരാളെ പഞ്ചാബ് കിങ്‌സ് ഒഴിവാക്കാന്‍ സാധ്യതയുണ്ടെന്നും പൂജാര പറയുന്നു. ജയദേവ് ഉനദ്കട്ട് അല്ലെങ്കിൽ ഹർഷൽ പട്ടേൽ എന്നിവരിൽ ഒരാളെയാകാം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കുന്നത്.

പൃഥ്വി ഷാ, കരുൺ നായർ എന്നിവരിൽ ഒരാളെ ഒരു താരത്തെ ഡല്‍ഹി ക്യാപിറ്റേഴ്‌സും, 21 കോടി രൂപയുടെ താരം നിക്കോളാസ് പൂരനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും ഒഴിവാക്കിയേക്കാം. പൂരനെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ആയുഷ് ബദോനിയെ ലഖ്‌നൗ ഒഴിവാക്കാനാണ് സാധ്യത. രാജസ്ഥാൻ റോയൽസ് ആരെ ഒഴിവാക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇന്ത്യൻ താരങ്ങളിൽ ഒരാളെ അവർ ഒഴിവാക്കാനാണ് സാധ്യതയെന്നും ചേതേശ്വര്‍ പൂജാര പറഞ്ഞു.

English Summary

The IPL 2027 retention deadline is set for November 17. Cheteshwar Pujara shared his predictions on major potential player releases across all franchises. Key names discussed include Cameron Green, Hardik Pandya, and Nicholas Pooran.

Follow Us