AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: സിലിണ്ടർ പെട്ടെന്ന് കാലിയാകുന്നുവോ? ഗ്യാസ് ലാഭിക്കാൻ അറിഞ്ഞിരിക്കേണ്ട വഴികൾ

How to Make Your LPG Cylinder Last Longer: വീടുകളിൽ പാചക വാതകം പെട്ടെന്ന് തീർന്നുപോകാൻ പ്രധാന കാരണം നമ്മൾ അടുക്കളയിൽ വരുത്തുന്ന ചില ചെറിയ ചെറിയ അബദ്ധങ്ങളാണ്. ഇവ തിരുത്തിയാൽ ഗ്യാസ് സിലിണ്ടറിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും ഗ്യാസ് ലാഭിക്കാനും സാധിക്കും. ആ തെറ്റുകളും അവയ്ക്കുള്ള പരിഹാരങ്ങളും അറിഞ്ഞാലോ...

Kitchen Tips: സിലിണ്ടർ പെട്ടെന്ന് കാലിയാകുന്നുവോ? ഗ്യാസ് ലാഭിക്കാൻ അറിഞ്ഞിരിക്കേണ്ട വഴികൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 08 Nov 2026 | 09:06 PM

തിരക്കിട്ട് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പെട്ടെന്ന് തീർന്നുപോകുന്നത് എല്ലാവരെയും അലട്ടുന്ന പ്രധാനപ്രശ്നമാണ്. വീടുകളിൽ പാചക വാതകം പെട്ടെന്ന് തീർന്നുപോകാൻ പ്രധാന കാരണം നമ്മൾ അടുക്കളയിൽ വരുത്തുന്ന ചില ചെറിയ ചെറിയ അബദ്ധങ്ങളാണ്. ഇവ തിരുത്തിയാൽ ഗ്യാസ് സിലിണ്ടറിന്റെ ആയുസ്സ് വർദ്ധിപ്പിക്കാനും ഗ്യാസ് ലാഭിക്കാനും സാധിക്കും. ആ തെറ്റുകളും അവയ്ക്കുള്ള പരിഹാരങ്ങളും അറിഞ്ഞാലോ…

ആവശ്യമില്ലാതെ തീ കൂട്ടി വെക്കരുത്

പാത്രം വെച്ചയുടൻ സ്റ്റൗവിന്റെ തീ പൂർണ്ണമായി കൂട്ടി വെക്കുക എന്നത് പലരുടെയും ഒരു ശീലമാണ്. തീ കൂടുതൽ വെച്ചാൽ ഭക്ഷണം വേഗം വെന്തു കിട്ടുമെന്നത് തെറ്റായ ധാരണയാണ്. സ്റ്റൗവിലെ തീ പാത്രത്തിന്റെ അടിഭാഗത്തിനപ്പുറത്തേക്ക് പുറത്തേക്ക് കത്തുകയാണെങ്കിൽ, ചൂട് പാത്രത്തിലേക്ക് പകരുന്നതിന് പകരം പാഴായിപ്പോവുകയാണ് ചെയ്യുന്നത്. അതിനാൽ, പാത്രത്തിന്റെ വലിപ്പത്തിനനുസരിച്ച് തീ ക്രമീകരിക്കുക. തിളച്ചതിനു ശേഷമോ പച്ചക്കറികൾ വെന്തു വരുമ്പോഴോ തീ കുറച്ചു വെക്കാൻ ശ്രദ്ധിക്കുക.

പാത്രങ്ങൾ മൂടിവെച്ച് പാകം ചെയ്യാം

പലപ്പോഴും പച്ചക്കറികളോ കറികളോ വെക്കുമ്പോൾ പാത്രം മൂടിവെക്കാതെ തുറന്നുവെച്ച് പാകം ചെയ്യുന്നവരുണ്ട്. ഇത് ചൂടും ആവിയും പുറത്തേക്ക് പോകാൻ ഇടയാക്കുകയും ഭക്ഷണം വേവാൻ കൂടുതൽ സമയം എടുക്കുകയും ചെയ്യും. പാകം ചെയ്യുമ്പോൾ പാത്രത്തിന് അനുയോജ്യമായ മൂടി ഉപയോഗിക്കുക. ഇത് ഉള്ളിലെ ചൂട് നിലനിർത്താനും വളരെ വേഗത്തിൽ ഭക്ഷണം പാകമാകാനും സഹായിക്കും. ഇടയ്ക്കിടെ മൂടി തുറന്ന് നോക്കുന്നത് ഒഴിവാക്കുക.

ALSO READ: ഓടുമ്പോൾ ശ്വാസമെടുക്കേണ്ടത് മൂക്കിലൂടെയോ അതോ വായിലൂടെയോ? ശാസ്ത്രം പറയുന്നത് ഇതാണ് !

പാചകം തുടങ്ങുന്നതിന് മുമ്പ് പച്ചക്കറികൾ അരിഞ്ഞു വെക്കാം

ചിലർ സ്റ്റൗ കത്തിച്ചുവെച്ച ശേഷമായിരിക്കും പച്ചക്കറികൾ കഴുകുന്നതും അരിയുന്നതും മസാലകൾ എടുത്തു വെക്കുന്നതുമെല്ലാം. ഇങ്ങനെ ചെയ്യുമ്പോൾ പച്ചക്കറികൾ തയ്യാറാകുന്നതുവരെ ഗ്യാസ് വെറുതെ പാഴായിപ്പോകുന്നു. അടുപ്പത്തേക്ക് പാത്രം വെക്കുന്നതിന് മുമ്പ് തന്നെ ആവശ്യമായ എല്ലാ സാധനങ്ങളും അരിഞ്ഞു വെക്കുകയും പാകത്തിന് തയ്യാറാക്കി വെക്കുകയും ചെയ്യുക. എല്ലാ തയ്യാറെടുപ്പുകൾക്കും ശേഷം മാത്രം ഗ്യാസ് ഓൺ ചെയ്യുക.

ഗ്യാസ് കൂടുതൽ കാലം നിൽക്കാനുള്ള വഴികൾ

  1. ചെറിയ പാത്രങ്ങൾ വെക്കാൻ വലിയ ബർണറുകൾ ഉപയോഗിക്കുന്നത് ഗ്യാസ് പാഴാക്കും. പാത്രത്തിന്റെ വലിപ്പത്തിന് അനുയോജ്യമായ ബർണർ തന്നെ തിരഞ്ഞെടുക്കുക.
  2. ബർണറുകളിലെ ദ്വാരങ്ങളിൽ അഴുക്കോ കപ്പലോ അടിഞ്ഞുകൂടിയാൽ നീല നിറത്തിലുള്ള തീയ്ക്ക് പകരം മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള തീ കത്തുകയും ഗ്യാസ് നഷ്ടപ്പെടുകയും ചെയ്യും. ഇവ ഇടയ്ക്കിടെ വൃത്തിയാക്കുക.
  3. പയറു വർഗ്ഗങ്ങളും കട്ടി കൂടിയ പച്ചക്കറികളും വേവിക്കാൻ പ്രഷർ കുക്കർ ഉപയോഗിക്കുന്നത് സമയവും ഗ്യാസും ഒരുപോലെ ലാഭിക്കാൻ സഹായിക്കും.
  4. പരിപ്പ്, കടല, അരി തുടങ്ങിയവ പാകം ചെയ്യുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർത്തു വെക്കുന്നത് വേവിച്ചു കിട്ടാനുള്ള സമയം വളരെ കുറയ്ക്കും.

English Summary:

Common cooking mistakes that can lead to faster consumption of LPG and offers simple ways to make a gas cylinder last longer. Leaving food uncovered while cooking, using excessively high flames, and using incorrectly sized utensils can result in unnecessary gas wastage.

Follow Us