Yashasvi Jaiswal: ‘എനിക്കും ക്യാപ്റ്റനാകണം’; തന്റെ അഭിലാഷം വെളിപ്പെടുത്തി യശ്വസി ജയ്‌സ്വാള്‍; ലക്ഷ്യം റോയല്‍സോ?
Yashasvi Jaiswal says he wants to be a captain: ക്യാപ്റ്റനാകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. രാജ് ഷമാനി അവതരിപ്പിച്ച ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ജയ്‌സ്വാള്‍ ആഗ്രഹം വെളിപ്പെടുത്തിയത്

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ നിറസാന്നിധ്യമല്ലെങ്കിലും, റെഡ് ബോള്‍ ക്രിക്കറ്റില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ച താരമാണ് യശ്വസി ജയ്‌സ്വാള്‍. 23-ാം വയസില്‍ ലോക ക്രിക്കറ്റിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ജയ്‌സ്വാളിന് സാധിച്ചു (Image Credits: PTI)

ഇപ്പോഴിതാ, തനിക്ക് ക്യാപ്റ്റനാകണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. രാജ് ഷമാനി അവതരിപ്പിച്ച ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ജയ്‌സ്വാള്‍ ആഗ്രഹം വെളിപ്പെടുത്തിയത് (Image Credits: PTI)

''ഇപ്പോള്‍ ഫിറ്റ്‌നസിലാണ് ശ്രദ്ധ. കൂടുതല്‍ ഫിറ്റ്‌നസ് നേടാനും, കഴിവുകള്‍ മെച്ചപ്പെടുത്താനുമാണ് ശ്രമം. ലീഡറാകാന്‍ സ്വയം പരിശീലിക്കേണ്ടതുണ്ട്. ഒരു ദിവസം ക്യാപ്റ്റനാകണം''-ജയ്‌സ്വാള്‍ പറഞ്ഞു (Image Credits: PTI)

ഭാവിയില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ജയ്‌സ്വാളിന് അവസരം ലഭിച്ചേക്കാം. എന്നാല്‍ അടുത്തകാലത്തെങ്ങും അതിന് അവസരമുണ്ടാകില്ല. 26കാരനായ ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് ക്യാപ്റ്റനാക്കിയുള്ള ഭാവി പദ്ധതികളിലാണ് ബിസിസിഐ ശ്രദ്ധ ചെലുത്തുന്നത് (Image Credits: PTI)

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാകാണ് ജയ്‌സ്വാളിന് സാധിച്ചേക്കും. നിലവിലെ ക്യാപ്റ്റനായ സഞ്ജു സാംസണ്‍ ഫ്രാഞ്ചെസി വിട്ടേക്കുമെന്നാണ് അഭ്യൂഹം. ഇതില്‍ സ്ഥിരീകരണമില്ല. സഞ്ജു റോയല്‍സ് വിട്ടാല്‍ മാനേജ്‌മെന്റ് ജയ്‌സ്വാളിനെ ക്യാപ്റ്റനാക്കിയേക്കാം (Image Credits: PTI)