AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Malavya Rajyog: മിഥുനം, തുലാം… 5 രാശിക്കാർക്ക് ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും! മാളവ്യാ രാജയോഗത്തിന്റെ ശുഭ സംയോജനം കൊണ്ടുവരും സൗഭാഗ്യങ്ങൾ

Top 5 Lucky Zodiac Sign: ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നും പണം കൈവരും. കുടുംബത്തിൽ നിന്നും പിന്തുണ ഉണ്ടാകും.

Malavya Rajyog: മിഥുനം, തുലാം… 5 രാശിക്കാർക്ക് ലക്ഷ്മി ദേവി അനുഗ്രഹം ചൊരിയും! മാളവ്യാ രാജയോഗത്തിന്റെ ശുഭ സംയോജനം കൊണ്ടുവരും സൗഭാഗ്യങ്ങൾ
Malavya Rajayogam Image Credit source: special arrangement
Ashli C
Ashli C | Updated On: 07 Nov 2025 | 07:49 AM

ഇന്ന് നവംബർ 7 വെള്ളിയാഴ്ച. മാർഗ്ഗ ശീർഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ രണ്ടാം ദിവസമാണ്. ഇന്നത്തെ ദിവസത്തിന്റെ അധിപ ലക്ഷ്മി ദേവിയാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ ഇന്ന് പല അപൂർവ്വ യോഗങ്ങളും രൂപപ്പെടാൻ സാധ്യതയുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് മാളവ്യ രാജയോഗം. ഈ ശുഭയോഗം മിഥുനം തുലാം തുടങ്ങി അഞ്ചു രാശിക്കാരുടെ ജീവിതത്തിൽ അനുഗ്രഹങ്ങൾ കൊണ്ടുവരും. ആ രാശിക്കാർ ആരൊക്കെയാണെന്ന് നോക്കാം.

മിഥുനം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ഏറ്റെടുത്ത ജോലികൾ ഭംഗിയായി പൂർത്തിയാക്കാൻ സാധിക്കും. പിതാവിൽ നിന്നും മുതിർന്നവരിൽ നിന്നും പിന്തുണ ലഭിക്കും. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചതായി രിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും. മിഥുനം ആവശ്യക്കാർ വെള്ളിയാഴ്ച ഗായത്രി മന്ത്രം ജപിക്കുക.

കന്നി: വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും ഇന്ന് മികച്ച ദിവസം. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ സാധിക്കും. കുടുംബ ജീവിതവും നല്ലതായിരിക്കും. ഇന്ന് ശ്രീസൂക്തം ചൊല്ലുക.

ALSO READ: നവംബർ 11 മുതൽ ഭാ​ഗ്യദേവത ഈ 4 രാശിക്കാർക്കൊപ്പം; വ്യാഴം കർക്കടകത്തിൽ വക്രഗതിയിൽ

തുലാം: തുലാം രാശിക്കാർക്ക് സന്തോഷകരവും ഭാഗ്യവും ആയ ദിവസമാണ്. ജോലിസ്ഥലത്ത് ബഹുമാനം ലഭിക്കും. പ്രണയ ജീവിതം നല്ലതായിരിക്കും. അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. ഇന്നത്തെ ദിവസം ലക്ഷ്മിദേവിയെ ആരാധിക്കുക.

ധനു: ശുഭകരമായ ദിവസമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കും. അപ്രതീക്ഷിത സ്രോതസ്സുകളിൽ നിന്നും പണം കൈവരും. കുടുംബത്തിൽ നിന്നും പിന്തുണ ഉണ്ടാകും. ലക്ഷ്മിദേവിക്ക് ഗ്രാമ്പു അടങ്ങിയ വെറ്റില സമർപ്പിക്കുക.

മീനം: ബിസിനസ്സിൽ നേട്ടം ഉണ്ടാകും. ജോലിസ്ഥലത്ത് കഠിനാധ്വാനം ഫലം കാണും. മുടങ്ങി കിടക്കുന്ന പണം തിരികെ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ഇന്ന് ഗായത്രി മന്ത്രം ജപിക്കുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയിട്ടുള്ളതാണ്. Tv9 ഇവ സ്ഥിരീകരിക്കുന്നില്ല)