AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Guruvayur Ekadashi: വൃശ്ചിക പുണ്യത്തിൽ ഗുരുവായൂർ, ഏകാദശി മഹോത്സവം ഇന്ന്

Guruvayur Ekadashi 2026, Darshan Timings: വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. ദശമി ദിവസമായ ഇന്നലെ പുലർച്ചെ മൂന്നിന് നിർമ്മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവൻ തുറന്നിരുന്നു. ഇന്ന് രാത്രിയും നട അടയ്ക്കില്ല. പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്ന് നടത്തപ്പെടും.

Guruvayur Ekadashi: വൃശ്ചിക പുണ്യത്തിൽ ഗുരുവായൂർ, ഏകാദശി മഹോത്സവം ഇന്ന്
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 21 Nov 2026 | 07:23 AM

ഗുരുവായൂർ: വൃശ്ചിക മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ഇന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി മഹോത്സവം ആഘോഷിക്കുന്നു. വ്രതശുദ്ധിയുടെ പുണ്യം തേടി പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തുന്നത്. കൂടാതെ, പുതിയ ഭരണസമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഇന്ന് നടത്തപ്പെടും.

നടതുറപ്പും ദർശനവും

ദശമി ദിവസമായ ഇന്നലെ പുലർച്ചെ മൂന്നിന് നിർമ്മാല്യത്തിനായി തുറന്ന ക്ഷേത്രനട രാത്രി മുഴുവൻ തുറന്നിരുന്നു. ഇന്ന് രാത്രിയും നട അടയ്ക്കില്ല. ദ്വാദശി ദിവസമായ നാളെ (നവംബർ 22) രാവിലെ എട്ടിന് നട അടച്ചാൽ വൈകീട്ട് 4.30-ന് മാത്രമേ വീണ്ടും തുറക്കൂ.

ഭക്തജനങ്ങളുടെ വൻ തിരക്ക് കണക്കിലെടുത്ത് വരി നിൽക്കുന്ന ഭക്തർക്കാണ് പ്രഥമ പരിഗണന. ഇന്ന് പുലർച്ചെ അഞ്ച് മുതൽ വൈകീട്ട് അഞ്ച് വരെ സ്പെഷ്യൽ ദർശനം ഉണ്ടായിരിക്കില്ല.  ഗീതാദിനം കൂടിയായ ഇന്ന് രാവിലെ  സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണവും ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ ആദ്ധ്യാത്മിക ഹാളിലാണ് സമ്പൂർണ്ണ ശ്രീമദ് ഭാഗവത പാരായണം നടക്കും.

ALSO READ: ഗുരുവായൂർ ഏകാദശി ദിനത്തിൽ ഭാഗ്യം കടാക്ഷിക്കുന്നത് ആരെയൊക്കെ? 12 രാശികളുടെ സമ്പൂർണ്ണ ഫലം

ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസാദ് ഊട്ട് അവസാനിക്കുന്നതായിരിക്കും. ഏകാദശി, ദ്വാദശി ത്രയോദശി ദിവസങ്ങളിൽ പ്രഭാത ഭക്ഷണവും രാത്രിയിലെ പ്രസാദവും ഉണ്ടായിരിക്കില്ല.  ദേവസ്വം വക ഉദയാസ്തമന പൂജകൾക്കു പുറമേ രാത്രിയിൽ സ്വർണ കോലത്തിൽ ഗുരുവായൂരപ്പന്റെ എഴുന്നള്ളിപ്പും വിളക്കാഘോഷവും നടക്കുന്നതായിരിക്കും. ഏകാദശിയോടനുബന്ധിച്ച് നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിനും ഇന്ന് സമാപനമാകും.

ദ്വാദശിപ്പണം

ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. രാവിലെ 6.30ന് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടത്തപ്പെട്ടു. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുണ്ടാകും. ഇന്ന് രാത്രി 12 മുതൽ രാവിലെ ഒമ്പതിന് ക്ഷേത്രനട അടക്കുന്നതുവരെ ഭക്തർക്ക് കൂത്തമ്പലത്തിൽ ദ്വാദശിപ്പണം സമർപ്പിക്കാം. ദ്വാദശി ദിവസം രാവിലെ എട്ട് വരെയാണ് ദർശനമുണ്ടാവുക.

സത്യപ്രതിജ്ഞ ഇന്ന്

ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട പി.എ. അഭിലാഷ്, പി. ശിവദാസൻ, സി.വി. ബാലചന്ദ്രൻ എന്നീ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ഇതുസംബന്ധിച്ച സർക്കാർ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. കുറൂരമ്മ ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മീഷണറുമായ ഡോ. എം.ജി. രാജമാണിക്കം ഐഎഎസ് പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.

English Summary:

Guruvayur Ekadashi, one of the most important religious festivals at the famous Guruvayur Sri Krishna Temple, is being celebrated on November 21, 2026. The festival falls on the Ekadashi day of the Shukla Paksha in the Malayalam month of Vrischikam.

Follow Us