AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Diwali 2026: ദീപാവലി ദിനത്തിൽ ബുദാദിത്യ രാജയോഗം! ഈ രാശികളുടെ രോഗങ്ങൾ അകലും, സമ്പാദ്യം ഇരട്ടിക്കും

Diwali 2026 Raja Yoga:മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഈ രാജയോഗത്തിന്റെ സ്വാധീനം കാണപ്പെടുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് ഈ രാജയോഗത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. പ്രത്യേകിച്ച് ജോലിയിലും ബിസിനസിലും പുരോഗതിയും മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകും...............

Diwali 2026: ദീപാവലി ദിനത്തിൽ ബുദാദിത്യ രാജയോഗം! ഈ രാശികളുടെ രോഗങ്ങൾ അകലും, സമ്പാദ്യം ഇരട്ടിക്കും
Budhaditya Raja Yoga on diwaliImage Credit source: Tv9 Network
Ashli C
Ashli C | Published: 05 Nov 2026 | 07:48 PM

ജ്യോതിഷപ്രകാരം 2026 ലെ ദീപാവലി വളരെ ശുഭകരമായിരിക്കും. കാരണം ഈ ദീപാവലി ദിനത്തിൽ പഞ്ചമഹാപുരുഷ രാജയോഗങ്ങളിൽ ഒന്നായ ബുദാദിത്യ രാജയോഗം രൂപം കൊള്ളുന്നു. ഗ്രഹങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്ന സൂര്യനും ഗ്രഹങ്ങളുടെ രാജകുമാരനായി കണക്കാക്കപ്പെടുന്ന ബുധനും ചേർന്നാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ജ്യോതിഷത്തിൽ ഈ രാജയോഗത്തിന് ബുദ്ധിശക്തി, ബഹുമാനം, തൊഴിൽ, സാമ്പത്തിക പുരോഗതി എന്നിവ നൽകാൻ സാധിക്കും.

മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഈ രാജയോഗത്തിന്റെ സ്വാധീനം കാണപ്പെടുന്നുണ്ടെങ്കിലും ചില രാശിക്കാർക്ക് ഈ രാജയോഗത്തിൽ നിന്ന് പ്രത്യേക നേട്ടങ്ങൾ ലഭിക്കും. പ്രത്യേകിച്ച് ജോലിയിലും ബിസിനസിലും പുരോഗതിയും മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കൽ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അവസരങ്ങൾ ഉണ്ടാകും. ദീപാവലി ദിനത്തിൽ രൂപംകൊള്ളുന്ന ബുദാദിത്യ രാജയോഗം മൂലം ഏതൊക്കെ രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങളും ഭാഗ്യവും ലഭിക്കുമെന്ന് നോക്കാം.

ALSO READ:ദീപാവലി നവംബർ 7നോ 8നോ? കൃത്യമായ തീയതി, മഹാലക്ഷ്മി പൂജ സമയം, വിളക്ക് തെളിയിക്കേണ്ടതിന്റെ നിയമങ്ങൾ എന്നിവ അറിയാം

വൃശ്ചികം

വൃശ്ചിക രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് ബുദാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഈ രാശിക്കാർക്ക് ഇത് വളരെ നല്ലതായിരിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളം ഉള്ള ജോലി ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രശംസ ലഭിക്കാനുള്ള സാധ്യത കാണുന്നു. കൂടാതെ വരുമാനത്തിൽ നല്ല വർദ്ധനവ് ഉണ്ടാകും. ബിസിനസുകാർക്ക് നല്ല ലാഭം ഉണ്ടാകും. നിങ്ങൾ എന്ത് നിക്ഷേപ തീരുമാനങ്ങൾ എടുത്താലും അത് എടുക്കുകയാണെങ്കിൽ ഗുണം ചെയ്യും.

മകരം

മകരം രാശിയുടെ പത്താം ഭാവത്തിലാണ് രാജയോഗം രൂപം കൊള്ളുന്നത്. ഇതുമൂലം ഈരാശക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ നല്ല മാറ്റങ്ങൾ കാണാൻ കഴിയും പുതിയ വരുമാന സ്രോതസ്സുകൾ ഉയർന്നു വരാനുള്ള സാധ്യതയുണ്ട് വളരെ കാലമായി മുടങ്ങിക്കിടന്ന പണം ലഭ്യമാകാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. ജോലിയിലെ നിങ്ങളുടെ പ്രകടനത്തെ എല്ലാവരും അഭിനന്ദിക്കും നിങ്ങളുടെ കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും ഏറ്റവും പ്രധാനമായി ജീവിതത്തിൽ പല നല്ല മാറ്റങ്ങളും കാണാൻ സാധിക്കും.

മിഥുനം

മിഥുനം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ബുദാദിത്യ രാജയോഗം രൂപം കൊള്ളുന്നത്. ഇതുമൂലം ഈ രാശിക്കാർക്ക് കരിയറിലും ബിസിനസ്സിലും പുരോഗതി കൈവരിക്കുന്നതിനുള്ള പുതിയ അവസരങ്ങൾ ലഭിക്കും. ജോലി മാറാൻ ചിന്തിക്കുന്നവർക്ക് ഈ കാലയളവിൽ നിങ്ങൾ ആഗ്രഹിച്ച ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ബുദ്ധിശക്തിയും തീരുമാനമെടുക്കാനുള്ള കഴിവ് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ അപ്രതീക്ഷിതമായ അളവിൽ ശക്തിപ്പെടുത്തും.

ENGLISH SUMMARY

According to astrology, Diwali in 2026 will be highly auspicious. This is because the ‘Budhaditya Rajayoga’—one of the ‘Pancha Mahapurusha Rajayogas’—will be formed on this day. This Rajayoga is created by the conjunction of the Sun, considered the ‘king’ of the planets, and Mercury, regarded as the ‘prince’ of the planets. In astrology, this Rajayoga is believed to bestow intellectual prowess, respect, professional success, and financial prosperity.

 

Follow Us