നവംബർ അവസാനം ചതുർഗ്രഹയോഗം! ധനു ഉൾപ്പെടെ രാശിക്കാർക്ക് ധനനേട്ടം, കരിയറിൽ പുരോഗതി, നല്ല ദാമ്പത്യം
നവംബർ 30ന് ഒരു അത്ഭുതകരമായ യോഗം രൂപപ്പെടാൻ പോകുന്നു. കാരണം ഈ ദിവസം ചന്ദ്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഈ പ്രവേശനം നടക്കുമ്പോൾ ആ രാശി ഇതിനോടകം തന്നെ ഉള്ള വ്യാഴം ചൊവ്വ ചെയ്തു എന്നിവരുമായി ചേർന്ന് ഒരു ചതുർഗ്രഹയോഗം രൂപപ്പെടും.നവംബർ 30ന് ചിങ്ങത്തിൽ ഉണ്ടാകുന്ന ചതുർഗ്രഹയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം നേടുവാൻ സാധിക്കുക എന്ന് നോക്കാം.....

Chaturgrahi Yoga On November 30
ജ്യോതിഷപ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത ഇടവേളയിൽ അതിന്റെ രാശി മാറ്റുക മാത്രമല്ല മറ്റു ഗ്രഹങ്ങളുമായി ഇടയ്ക്കിടെ സംയോജിച്ച് പല രാജയോഗങ്ങളും രൂപപ്പെടുത്തും. ഈ രീതിയിൽ രൂപപ്പെടുന്ന യോഗങ്ങളുടെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ഏതെങ്കിലും വിധത്തിൽ അനുഭവപ്പെടും. അത്തരത്തിൽ നവംബർ 30ന് ഒരു അത്ഭുതകരമായ യോഗം രൂപപ്പെടാൻ പോകുന്നു. കാരണം ഈ ദിവസം ചന്ദ്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കും. ഈ പ്രവേശനം നടക്കുമ്പോൾ ആ രാശി ഇതിനോടകം തന്നെ ഉള്ള വ്യാഴം ചൊവ്വ ചെയ്തു എന്നിവരുമായി ചേർന്ന് ഒരു ചതുർഗ്രഹയോഗം രൂപപ്പെടും.
ചിങ്ങത്തിൽ ഉണ്ടാകുന്ന ചതുർഗ്രഹയോഗത്തിന്റെ സ്വാധീനം എല്ലാ രാശികളിലും കാണപ്പെടുമെങ്കിലും ഈ യോഗം മൂലം പ്രധാനമായും മൂന്ന് രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയും നല്ല പുരോഗതിയും ജോലിയിലും ബിസിനസിലും നല്ല വളർച്ച ഉണ്ടാവുകയും ചെയ്യും. നവംബർ 30ന് ചിങ്ങത്തിൽ ഉണ്ടാകുന്ന ചതുർഗ്രഹയോഗം ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം നേടുവാൻ സാധിക്കുക എന്ന് നോക്കാം.
ALSO READ:ചിങ്ങത്തിൽ ത്രിഗ്രഹയോഗം; തുലാം ഉൾപ്പെടെ രാശികൾക്ക് ആത്മവിശ്വാസം വർദ്ധിക്കും സമ്പത്ത് കുമിഞ്ഞു കൂടും
മേടം
മേടം രാശിക്കാരുടെ അഞ്ചാം ഭാവത്തിൽ ചതുർഗ്രഹയോഗം ഉണ്ടാകും. ഇത് മൂലം ഈ രാശിക്കാരുടെ ദീർഘകാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കപ്പെടും. സാമ്പത്തിക തീരുമാനങ്ങൾ നല്ല ഫലങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ നടത്തുന്ന നിക്ഷേപങ്ങൾ ഭാവിയിൽ നല്ല ലാഭം നൽകും. എന്നിരുന്നാലും നിങ്ങൾ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുകയും ശ്രദ്ധാപൂർവ്വം ചിന്തിക്കുകയും ചെയ്താൽ നിങ്ങൾക്ക് മോശം പ്രത്യാഘാതങ്ങളും നഷ്ടങ്ങളും ഇല്ലാതാക്കാൻ സാധിക്കും. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ നിങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് അപ്രതീക്ഷിതമായി നല്ല ലാഭം ഉണ്ടാകും കടബാധ്യതകളിൽ നിന്നും മുക്തി നേടാൻ സാധിക്കും. പുതിയ വീടും വാഹനവും വാങ്ങാനുള്ള അവസരങ്ങൾ ലഭിക്കും. യാത്രകൾ വഴി നല്ല സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും.
ചിങ്ങം
ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിൽ ചതുർഗ്രഹയോഗം രൂപപ്പെടും. ഇത് ഈ രാശിക്കാരുടെ ആത്മവിശ്വാസവും നേതൃപാടവും മെച്ചപ്പെടുത്തും. ചില പ്രധാന ജോലികൾ ചെയ്യാൻ അവർക്ക് അവസരങ്ങൾ ലഭിക്കും. മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റത്തിനോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കുവാൻ സാധ്യത. ചിലർക്ക് പുതിയ സുഹൃത്തുക്കളെ ലഭിക്കും. ഈ സുഹൃത്തുക്കൾ ഭാവിയിൽ നിങ്ങൾക്ക് ഉപയോഗപ്രദമായേക്കാം. വരുമാനത്തിൽ നല്ല പുരോഗതി ഉണ്ടാകാനുള്ള സാധ്യത കാണുന്നു. പുതിയ വീഡിയോ വാഹനമോ വാങ്ങാനുള്ള അവസരങ്ങൾ നിങ്ങളെ തേടിയെത്തും. മൊത്തത്തിൽ ജീവിതത്തിൽ സമ്പത്തും സമൃദ്ധിയും വർദ്ധിക്കും.
ധനു
ധനു രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ചതുർഗ്രഹ യോഗം രൂപപ്പെടുന്നത്. ഇതു മൂലം ഈ രാശിക്കാരുടെ ജോലികൾ വിജയകരമായി പൂർത്തീകരിക്കപ്പെടും.. ജോലിസ്ഥലത്ത് ഉന്നത അധികാരികളിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ പ്രതിഫലം ഈ കാലയളവിൽ ലഭിക്കും പുതിയ ഉത്തരവാദിത്തങ്ങളും സ്ഥാനക്കയറ്റമോ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവർക്ക് നല്ല ജോലി ലഭിക്കാനുള്ള സാധ്യത കാണുന്നു. ചിലർക്ക് വിദേശത്തേക്ക് പോകാനുള്ള അവസരങ്ങൾ ലഭിച്ചേക്കാം. ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിചയസമ്പന്നനായ ആളുകളിൽ നിന്നും മാർഗ്ഗനിർദ്ദേശം ലഭിച്ചേക്കാം. കുടുംബജീവിതവും സന്തോഷകരമായിരിക്കും.
ENGLISH SUMMARY
A remarkable planetary alignment is set to form on November 30th, as the Moon enters the zodiac sign of Leo . Upon this entry, the Moon will join Jupiter and Mars—who are already present in that sign—to create a Chaturgraha Yoga. While the influence of this four-planet alignment in Leo will be felt across all zodiac signs, it will specifically benefit three particular signs, leading to an improvement in their financial situation, as well as significant growth in their careers and businesses.