ഇന്നത്തെ നക്ഷത്രഫലം: ശരീരക്ഷതം മുതൽ ധനനഷ്ടം വരെ- മേടം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല!
Horoscope Today, August 20, 2026: മേടം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ശരീരക്ഷതം മുതൽ ധനനഷ്ടം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. കാര്യതടസ്സം, അപകടഭീതി, മനഃപ്രയാസം എന്നിവയും ഉണ്ടായേക്കാം. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക. സായാഹ്നത്തോടെ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. അതേമസയം മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും, ആഗ്രഹങ്ങൾ നടക്കാം. കാര്യവിജയം, അംഗീകാരം, സുഹൃദ് സമാഗമം, മത്സരവിജയം എന്നിവയ്ക്കും സാധ്യത കാണുന്നു.

Daily Horoscope August 20 Malayalam
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
മേടം രാശിക്കാർക്ക് ഇന്ന് അത്ര നല്ല ദിവസമല്ല. ശരീരക്ഷതം മുതൽ ധനനഷ്ടം വരെ ഉണ്ടാകാൻ സാധ്യതയുണ്ട്. കാര്യതടസ്സം, അപകടഭീതി, മനഃപ്രയാസം എന്നിവയും ഉണ്ടായേക്കാം. പണമിടപാടുകളിൽ ജാഗ്രത പാലിക്കുക. സായാഹ്നത്തോടെ അനാവശ്യ ചെലവുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)
പൊതുവിൽ മനസ്സിന് സന്തോഷവും സമാധാനവും നൽകുന്ന ദിവസമായിരിക്കും ഇന്ന്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത. വിട്ടുവീഴ്ചാ മനോഭാവം കാത്തുസൂക്ഷിക്കുന്നത് കുടുംബത്തിൽ സമാധാനം നിലനിർത്താൻ സഹായിക്കും. പരീക്ഷാവിജയം, പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങളുടെ വിജയം എന്നിവയും പ്രതീക്ഷിക്കാം.
ALSO READ: മഴയുണ്ട്, പക്ഷേ പേമാരി അല്ല; തീരദേശങ്ങളിൽ ‘റെഡ് അലർട്ട്’; ഇന്നത്തെ കാലാവസ്ഥ
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. സൗഹൃദ സംഭാഷണങ്ങൾക്കും പുതിയ കാര്യങ്ങൾ പഠിക്കാനും അനുയോജ്യമായ ദിവസമാണ്. കാര്യവിജയം, അംഗീകാരം, സുഹൃദ് സമാഗമം എന്നിവയ്ക്ക് സാധ്യത. വാക്കുതർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. ആഗ്രഹങ്ങൾ നടക്കാം, മത്സരവിജയം, ആദായം എന്നിവയും കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
പൊതുവിൽ അത്ര നല്ല ദിവസമായിരിക്കില്ല. കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത. കൂടിക്കാഴ്ചകൾ തടസ്സപ്പെടാം. പ്രധാന സാമ്പത്തിക തീരുമാനങ്ങളിൽ ശ്രദ്ധ പുലർത്തുക. ധനതടസ്സം, മനഃപ്രയാസം എന്നിവയും കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)
ചിങ്ങം രാശിക്കാർക്കും ഇന്ന് പൊതുവിൽ നല്ല ദിവസമല്ല. കാര്യദോഷം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കുന്നത് മനസ്സിന് സന്തോഷം നൽകും. അഭിപ്രായവ്യത്യാസത്തിന് സാധ്യതയുള്ളതിനാൽ സംസാരങ്ങളിൽ മിതത്വം പാലിക്കുക.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)
ശാന്തമായി കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട ദിവസമാണ്. കാര്യവിജയം, സ്ഥാനലാഭം, നിയമവിജയം ഇവ കാണുന്നു. വരുമാനം വർദ്ധിപ്പിക്കാനുള്ള പുതിയ വഴികൾ മുന്നിൽ തെളിയും. വാഗ്വാദങ്ങളിൽപ്പെടാതെ സ്വകാര്യതയ്ക്കും വിശ്രമത്തിനും സമയം കണ്ടെത്തുക. ആഗ്രഹങ്ങൾ നടക്കാനും സാധ്യത.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)
ഇന്ന് വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാൻ സാധ്യത. സാമ്പത്തിക തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നത് നന്നായിരിക്കും. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം എന്നിവ നേരിടാനും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
ഔദ്യോഗിക രംഗത്ത് മികച്ച അവസരങ്ങൾ വന്നെത്തും. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം ഇവ കാണുന്നു. വികാരങ്ങൾക്ക് അടിപ്പെടാതെ തീരുമാനങ്ങൾ എടുക്കുക. സർക്കാരിൽ നിന്നും അധികാര സ്ഥാനങ്ങളിൽ നിന്നും അനുകൂല തീരുമാനങ്ങൾ വന്നു ചേരാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)
കാര്യതടസ്സം, സ്വസ്ഥതക്കുറവ് എന്നിവ നേരിട്ടേക്കാം. അനാവശ്യമായ തർക്ക വിഷയങ്ങളിൽ ഇടപെടാതിരിക്കുക. ധനനഷ്ടം, ചെലവ്, യാത്രാതടസ്സം, മനഃപ്രയാസം എന്നിവയ്ക്കും സാധ്യതയുള്ളതിനാൽ സൂക്ഷമതയോടെ ഇന്ന് മുന്നോട്ട് പോകുക.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)
പൊതുവിൽ ഇന്ന് വിജയങ്ങളുടെ ദിവസമായിരിക്കും. കാര്യവിജയം, മത്സരവിജയം, നിയമവിജയം എന്നിവയ്ക്ക് സാധ്യത കാണുന്നു. തൊഴിലന്വേഷണങ്ങളും വിജയിക്കാം. സഹപ്രവർത്തകരുമായും സുഹൃത്തുക്കളുമായും നീയന്ത്രണത്തോടെയും ക്ഷമയോടെയും പെരുമാറുന്നത് അനാവശ്യ തെറ്റിദ്ധാരണകൾ ഒഴിവാക്കും. അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം എന്നിവയും ഉണ്ടായേക്കാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
ഇന്ന് മോശമല്ലാത്ത ദിവസമായിരിക്കും. കാര്യവിജയം, ബന്ധുസമാഗമം എന്നിവയ്ക്ക് സാധ്യതയുണ്ട്. നിയമവിജയം ഉണ്ടായേക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. പൂർണ്ണ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്തുതീർക്കാനും ഉചിതമായ വിശ്രമം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കുക.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)
ശരീരസുഖക്കുറവ്, പ്രത്യേകിച്ച് ഉദരവൈഷമ്യം ഇന്ന് അനുഭവപ്പെട്ടേക്കാം. കാര്യതടസ്സം, മനഃപ്രയാസം എന്നിവയ്ക്കും സാധ്യതയുണ്ട്. ചില കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ആത്മീയ കാര്യങ്ങളിലും പഠന സംബന്ധമായ വിഷയങ്ങളിലും താല്പര്യം കൂടും.
ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.
English Summary
As per astrology, here are the Malayalam horoscope predictions for all 12 zodiac signs on August 20, 2026. It provides insights into various aspects of life like career, health, relationships, finances, etc. Today is not a good day for Aries. There is a possibility of physical harm to financial loss.