AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: ധനനഷ്ടമല്ല, ഇന്ന് നേട്ടവും അംഗീകാരവും! നക്ഷത്രഫലം

Daily Horoscope September 11, 2026: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളോ നഷ്ടങ്ങളോ.... ചില രാശിക്കാർക്ക് നേരിയ നഷ്ടങ്ങൾ നേരിടാൻ സാധ്യതയുണ്ടെങ്കിൽ മറ്റ് ചിലരെ അംഗീകാരവും നേട്ടങ്ങളും തേടിയെത്തും. മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. ഇന്നത്തെ നക്ഷത്രഫലം വായിച്ചറിയാം...

Horoscope Today: ധനനഷ്ടമല്ല, ഇന്ന് നേട്ടവും അംഗീകാരവും! നക്ഷത്രഫലം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 11 Sep 2026 | 07:00 AM

ഇന്ന് സെപ്റ്റംബർ 11, വെള്ളിയാഴ്ച, ചെയ്തുതീർക്കാൻ ഒട്ടനവധി ജോലികളും ഉത്തരവാദിത്തങ്ങളും ഉള്ള മറ്റൊരു ദിവസം. ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് എന്താണ്? നേട്ടങ്ങളോ നഷ്ടങ്ങളോ…. ചില രാശിക്കാർക്ക് നേരിയ നഷ്ടങ്ങൾ നേരിടാൻ സാധ്യതയുണ്ടെങ്കിൽ മറ്റ് ചിലരെ അംഗീകാരവും നേട്ടങ്ങളും തേടിയെത്തും. ഇന്നത്തെ നക്ഷത്രഫലം വായിച്ചറിയാം…

ഇന്നത്തെ രാശിഫലം

മേടം

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമല്ല. കാര്യതടസ്സം, ഇച്ഛാഭംഗം, അപകടഭീതി, അഭിമാനക്ഷതംഎന്നിവയ്ക്ക് സാധ്യത. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

ഇടവം

ഇടവം രാശിക്കാർക്കും ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, അലച്ചിൽ, ധനനഷ്ടം, യാത്രാപരാജയം എന്നിവ കാണുന്നു. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ പുലർത്തുക.

മിഥുനം

മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, യാത്രാവിജയം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ഇന്ന് കാര്യപരാജയത്തിനും നഷ്ടത്തിനും സാധ്യത. മാനസിക സംഘർഷങ്ങൾ കുടുംബത്തിൽ കലഹത്തിൽ സാധ്യത. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ പുലർത്തുക.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അംഗീകാരവും നേട്ടവും തേടിയെത്തും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും കാണുന്നു.

ALSO READ: കളിമണ്ണോ ലോഹമോ? വീട്ടിൽ പൂജിക്കാൻ ഏത് ഗണേശ വിഗ്രഹമാണ് നല്ലത്

കന്നി

കന്നി രാശിക്കാരും ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തേണം. കാര്യതടസ്സം, കലഹം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത.

തുലാം

തുലാം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്കും ഇന്ന് നേട്ടങ്ങളും അംഗീകാരവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കാര്യവിജയം, ശത്രുക്ഷയം, ഉത്സാഹം, പ്രവർത്തനവിജയം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത.

ധനു

ധനു രാശിക്കാർക്കും കാര്യപരാജം, ധനതടസ്സം എന്നിവ നേരിടേണ്ടി വന്നേക്കും. ആരോഗ്യകാര്യങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

മകരം

മകരം രാശിക്കാരും ഓരോ തീരുമാനവും നന്നായി ആലോചിച്ച ശേഷം മാത്രമേ എടുക്കാവൂ. കാര്യപരാജയം, മാനസിക സംഘർഷങ്ങൾക്ക് സാധ്യത.

കുംഭം

കുംഭം രാശിക്കാർക്ക് ഇന്നത്തെ ദിവസം അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവയ്ക്ക് സാധ്യത.

മീനം

മീനം രാശിക്കാർക്ക് ഇന്ന് അംഗീകാരവും നേട്ടങ്ങളും വന്നെത്തിയേക്കും. കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം, സന്തോഷം എന്നിവ കാണുന്നു.

ENGLISH SUMMARY

September 11, Daily Horoscope Today. Some zodiac signs experience unexpected developments across key areas such as health, wealth, career, marital life, and family.

Follow Us