AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs BAN W: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍; സെമിയില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചു

India Defeats Bangladesh by 40 Runs: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലിലെത്തി. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 149 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റിന് 20 എന്ന നിലയില്‍ അവസാനിച്ചു.

IND vs BAN W: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍; സെമിയില്‍ ബംഗ്ലാദേശിനെ തോല്‍പിച്ചു
India W beat Bangladesh W by 40 runsImage Credit source: Indian Cricket Team Facebook
Jayadevan AM
Jayadevan AM | Updated On: 10 Sep 2026 | 11:28 PM

വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലിലെത്തി. സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 40 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 149 റണ്‍സെടുത്തു. ബംഗ്ലാദേശിന്റെ പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റിന് 20 എന്ന നിലയില്‍ അവസാനിച്ചു. നാളെ നടക്കുന്ന ശ്രീലങ്ക-പാകിസ്ഥാന്‍ രണ്ടാം സെമിയിലെ വിജയികളെ ഇന്ത്യ ഫൈനലില്‍ നേരിടും. സെപ്തംബര്‍ 13-നാണ് ഫൈനല്‍. അര്‍ധ സെഞ്ചുറി നേടിയ ഷഫാലി വര്‍മ ബാറ്റിങിലും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മ ബൗളിങിലും മികച്ച പ്രകടനം പുറത്തെടുത്തു.

ടോസ് നേടിയ ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ ഓപ്പണര്‍ സ്മൃതി മന്ദാനയെ ഇന്ത്യയ്ക്ക് നഷ്ടമായി. അഞ്ച് പന്തില്‍ രണ്ട് റണ്‍സെടുത്ത സ്മൃതിയെ സുല്‍ത്താന ഖാത്തൂണ്‍ വീഴ്ത്തി. വണ്‍ ഡൗണായെത്തിയ പ്രതിക റാവല്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും അധികനേരം ക്രീസില്‍ തുടരാനായില്ല.

24 പന്തില്‍ 20 റണ്‍സെടുത്ത പ്രതികയെ റബേയ ഖാത്തൂണ്‍ ഔട്ടാക്കി. ഒരറ്റത്ത് ഷഫാലി വര്‍മ ഉറച്ചുനിന്നത് ഇന്ത്യയ്ക്ക് ആശ്വാസമായി. 40 പന്തില്‍ 64 റണ്‍സെടുത്ത ഷഫാലി മാത്രമാണ് ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. റിച്ച ഘോഷ്-16 പന്തില്‍ 21, ദീപ്തി ശര്‍മ-ആറു പന്തില്‍ 13, ഭാരതി ഫുല്‍മാലി-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

Also Read: India vs Bangladesh Women’s Asia Cup Live Score: സെമി ഫൈനലില്‍ ബംഗ്ലാദേശിനെ തകര്‍ത്തു; ഇന്ത്യ ഫൈനലില്‍

28 പന്തില്‍ 24 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനു വേണ്ടി സുല്‍ത്താന ഖാത്തൂണ്‍ രണ്ട് വിക്കറ്റും, മറൂഫ അക്തര്‍, നാഹിദ അക്തര്‍, റബേയ ഖാത്തൂണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ബംഗ്ലാദേശിന്റെ ചേസിങ്‌

ബംഗ്ലാദേശ് നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും 30 കടക്കാനായില്ല. പുറത്താകാതെ 18 പന്തില്‍ 22 റണ്‍സെടുത്ത ഷൊര്‍ണ അക്തറാണ് ടോപ് സ്‌കോറര്‍. ദിലാര അക്തര്‍-26 പന്തില്‍ 21, ജുവൈരിയ ഫെര്‍ദൂസ്-18 പന്തില്‍ 14, ശോഭന മൊസ്റ്റാരി-24 പന്തില്‍ 18, നിഗര്‍ സുല്‍ത്താന-17 പന്തില്‍ 19, ഷര്‍മിന്‍ അക്തര്‍-രണ്ട് പന്തില്‍ ഒന്ന്, ഫഹിമ ഖാത്തൂണ്‍-14 പന്തില്‍ 14, റബേയ ഖാത്തൂണ്‍-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബംഗ്ലാദേശ് ബാറ്റര്‍മാരുടെ സംഭാവന.

നാലോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് ദീപ്തി ശര്‍മ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. രണ്ടോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നന്ദനി ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. ശ്രീ ചരണിയും, പ്രേമ റാവത്തും ഓരോ വിക്കറ്റുകള്‍ വീതം പങ്കിട്ടു.

English Summary

India Women entered the Women’s Asia Cup 2026 final after defeating Bangladesh by 40 runs in the semi-final. Batting first, India scored 149/6 in 20 overs, driven by Shafali Verma’s blistering 64 off 40 balls. In reply, Bangladesh were restricted to 109/7 in 20 overs, with Deepti Sharma starring with 3 wickets for 26 runs. India will face the winner of the Sri Lanka vs Pakistan semi-final in the final on September 13.

Follow Us