Vinayaka Chaturthi 2026: കളിമണ്ണോ ലോഹമോ? വീട്ടിൽ പൂജിക്കാൻ ഏത് ഗണേശ വിഗ്രഹമാണ് നല്ലത്
Vinayaka Chaturthi 2026:ഗണേഷ് ചതുർത്ഥിയോടനുബന്ധിച്ച് വീടുകളിലും പൊതു ഇടങ്ങളിൽ എല്ലാം ഭഗവാൻ ഗണേശന്റെ വിഗ്രഹങ്ങൾ സ്ഥാപിച്ച് പൂജ നടത്താറുണ്ട്.ഒരു വ്യക്തിക്ക് മാനസികവും ശാരീരികവുമായ ഉത്സാഹവും സന്തോഷവും ആത്മീയമായ സൗഖ്യവും നൽകുന്ന വിനായക ചതുർത്ഥിയിൽ നിരവധി പൂജകളും ആഘോഷങ്ങളും അനുഷ്ഠാനങ്ങളും നടത്തുന്നു.അത്തരത്തിൽ ഈ വർഷത്തെ വിനായക ചതുർത്ഥി കേരളത്തിൽ.......
ഭഗവാൻ ഗണപതിയുടെ ജന്മദിനമാണ് ഗണേശ ചതുർത്ഥി അഥവാ വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. നീണ്ട 10 ദിവസത്തെ ആഘോഷമാണ് ഗണേശ ചതുർത്ഥി. ഒന്നാമത്തെ ദിവസം വിഗ്രഹം പ്രതിഷ്ഠ ചെയ്തത് മുതൽ അവസാനം അത് നിമജ്ജനം ചെയ്യുന്നത് വരെയുള്ള ആഘോഷങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഒരു വ്യക്തിക്ക് മാനസികവും ശാരീരികവുമായ ഉത്സാഹവും സന്തോഷവും ആത്മീയമായ സൗഖ്യവും നൽകുന്ന വിനായക ചതുർത്ഥിയിൽ നിരവധി പൂജകളും ആഘോഷങ്ങളും അനുഷ്ഠാനങ്ങളും നടത്തുന്നു.
ഈ വർഷത്തെ വിനായക ചതുർത്ഥി എന്നാണ്?
ചിങ്ങമാസത്തിലെ ചിങ്ങച്ചതുർത്ഥി അഥവാ ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി തിഥിയിലാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. അത്തരത്തിൽ ഈ വർഷത്തെ വിനായക ചതുർത്ഥി കേരളത്തിൽ സെപ്റ്റംബർ 15 ചൊവ്വാഴ്ചയാണ്. ഇന്നേദിവസം വ്രതം അനുഷ്ഠിക്കുന്നതും ഗണപതി ക്ഷേത്രങ്ങളിൽ സന്ദർശിക്കുന്നതും ഗണപതി മന്ത്രങ്ങൾ ചൊല്ലുന്നതും വളരെ വിശിഷ്ടമായി കണക്കാക്കുന്നു.
ALSO READ:വിനായക ചതുർത്ഥി ആഘോഷങ്ങൾ; പത്ത് ദിവസത്തെ ചടങ്ങുകളും പ്രധാനപ്പെട്ട തീയതികളും അറിയാം
ഗണേഷ് ചതുർത്ഥിയോടനുബന്ധിച്ച് വീടുകളിലും പൊതു ഇടങ്ങളിൽ എല്ലാം ഭഗവാൻ ഗണേശന്റെ വിഗ്രഹങ്ങൾ സ്ഥാപിച്ച് പൂജ നടത്താറുണ്ട്. അപ്പോൾ എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് വീട്ടിൽ കളിമൺ വിഗ്രഹമാണോ അതുപോലെ ലോഹം കൊണ്ടുള്ള വിഗ്രഹം ആണോ ഏറ്റവും ഉചിതം എന്നത്. അതേക്കുറിച്ചാണ് ഇവിടെ പറയുന്നത്.
കളിമണ്ണോ ലോഹമോ?
പരമ്പരാഗതമായി ഗണേശ ചതുർത്തിക്ക് കളിമണ്ണ് കൊണ്ടുള്ള ഗണേശവിഗ്രഹമാണ് ആളുകൾ ഉപയോഗിക്കുന്നത്. കാരണം ഇത് പരിസ്ഥിതി സൗഹൃദമാണ് എന്നത് തന്നെയാണ്. നിമജ്ജന സമയത്ത് പൂർണമായും വെള്ളത്തിൽ ലയിക്കുന്നതിനാൽ കളിമണ്ണ് കൊണ്ടുള്ള ഗണപതി വിഗ്രഹമാണ് പൊതുവിൽ ഉപയോഗിക്കുന്നത്. എന്നാൽ വീട്ടിൽ നമ്മൾ സ്ഥിരമായി പൂജിക്കുവാൻ ആണ് വിഗ്രഹം വാങ്ങിക്കുന്നത് എങ്കിൽ അത് ലോഹം കൊണ്ടുള്ള വിഗ്രഹം ആകുന്നതും കൂടുതൽ അനുയോജ്യമാണ്. ദീപത്തോടുകൂടിയ ഗണേശ വിഗ്രഹം, അല്ലെങ്കിൽ ഗണപതി മാത്രമുള്ള വിഗ്രഹം എന്നിവ വീട്ടിലെ പൂജയ്ക്ക് ഉപയോഗിക്കാവുന്നതാണ്.
ഇനി അഥവാ വിഗ്രഹം നിങ്ങൾക്ക് പുഴയിലോ മറ്റു ജലാശയങ്ങളിലോ ഒഴുക്കുവാൻ സാധിച്ചിട്ടില്ലെങ്കിൽ വീട്ടിൽ ഒരു വലിയ ബക്കറ്റ് വെള്ളത്തിലും നിങ്ങൾക്ക് ഇത് പ്രതീകാത്മകമായി ചെയ്യാവുന്നതാണ്. ആ വെള്ളത്തിൽ അല്ലെങ്കിൽ ചേർന്ന കളിമണ്ണ് പിന്നീട് നിങ്ങൾക്ക് ചെടികളിലോ മറ്റോ ഉപയോഗിക്കാം.
ENGLISH SUMMARY
Vinayaka Chaturthi is celebrated on the Chaturthi (fourth day) of the Shukla Paksha (waxing phase of the moon) in the month of Bhadrapada (corresponding to the month of Chingam in the Malayalam calendar). This year, Vinayaka Chaturthi falls on Tuesday, September 15, in Kerala. Observing a fast, visiting Ganapathi temples, and chanting Ganapathi mantras on this day are considered highly auspicious.