AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്

Padayaatra Movie Latest Update : ഈ കഴിഞ്ഞ മാർച്ചിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ആറ് മാസമായി മറ്റഅ അപ്ഡേറ്റുകൾ ഒന്നുമില്ലാതിരുന്നപ്പോൾ സിനിമ ഉപേക്ഷിച്ചു എന്നുള്ള ചില അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഈ ട്രെയിലർ ലോഞ്ച് പുറത്ത് വിടുന്ന അപ്ഡേറ്റ അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.

Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
PadayaatraImage Credit source: Mammootty Facebook
Jenish Thomas
Jenish Thomas | Updated On: 11 Sep 2026 | 12:04 AM

മമ്മൂട്ടിയും-അടൂർ ഗോപാലകൃഷ്ണനും വീണ്ടും ഒന്നിച്ച പദയാത്ര സിനിമയുടെ ട്രെയിലർ ലോഞ്ച് തീയതി പുറത്ത് വിട്ടു. നാളെ സെപ്റ്റംബർ 12-ാം തീയതി ശനിയാഴ്ട രാത്രി ഇന്ത്യൻ സമയം 8.55ന് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വിടുമെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. മാർച്ചിൽ ചിത്രീകരണം പൂർത്തിയായ സിനിമയെ കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നമില്ലാതിരുന്നപ്പോഴാണ് ട്രെയിലർ ലോഞ്ചമായി അണിയറപ്രവർത്തകർ എത്തിയിരിക്കുന്നത്.

ഫൂട്ടേജ് നഷ്ടപ്പെട്ടുയെന്ന് കിംവദന്തി

കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് താരത്തിൻ്റെ പല സിനിമകളുടെയും അപ്ഡേറ്റ് വന്നിരുന്നു. എന്നാൽ ആറ് മാസങ്ങൾക്ക് മുമ്പ് ചിത്രീകരണം പൂർത്തിയാ അടൂർ ചിത്രത്തിൻ്റെ യാതൊരു വിവരവുമുണ്ടായില്ല. തുടർന്ന് പദയാത്ര സിനിമ ഉപേക്ഷിച്ചുയെന്നുള്ള ചില അഭ്യൂഹങ്ങൾ കേൾക്കാനിടയായത്. സിനിമയുടെ ഫുട്ടേജ് നഷ്ടപ്പെട്ട് പോയേക്കാമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അതേസമയം ചിത്രം ഒരു ചലച്ചിത്രമേളയിൽ സംപ്രേഷണം ചെയ്യാനായി ഒരുക്കിയതാകും അതുകൊണ്ടാണ് റിലീസ് വൈകുന്നതെന്ന് ചില പറഞ്ഞു.

ALSO READ : Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ആ ചോദ്യങ്ങൾക്കുള്ള ഒരു മറുപടിയാണ് മമ്മൂട്ടി ഇന്ന് തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചത്. മമ്മൂട്ടി കമ്പനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുക്കുന്ന എട്ടാമത്തെ ചിത്രമാണ് പദയാത്ര. 33 വർഷങ്ങൾക്കും ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പദയാത്രയ്ക്കുണ്ട്.

വെറും 40 ദിവസങ്ങൾ കൊണ്ട് ഒറ്റ ഷെഡ്യൂളിലാണ് മാർച്ചിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. 70-80 കാലങ്ങളിൽ സിനിമയിൽ അവതരിപ്പിക്കാൻ പോകുന്നതെന്നാണ് സൂചന. അടൂരും കെ വി മോഹൻകുമാറും ചേർന്നാണ് സിനിമയുടെ രചന നിർവഹിച്ചിട്ടുള്ളത്. ഗ്രേസ് ആൻ്റണി, ഇന്ദ്രൻസ്, വിജയരാഘവൻ,അലിയാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യെ ചെയ്യുന്നത്.

ഷെഹ്നാദ് ജലാൽ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രവീൺ പ്രഭാകരനാണ് എഡിറ്റർ. കല സംവിധാനം ഷാജി നടുവിൽ. കളങ്കാവലിന് സംഗീതം നൽകിയ മുജീബ് മജീദാണ് പദയാത്രയുടെ സംഗീത സംവിധായകൻൽ.

English Summary

Mammoootty-Adoor Gopalalkrishnan Reunite Padayaatra Movie Trailer Launch Date Announced. Movie Trailer Launch Is September 12th.

Follow Us