Today’s Horoscope: ഇരുചക്രവാഹനയാത്രികര്‍ ജാഗ്രത പാലിക്കണം; ശത്രുശല്യത്തിനും സാധ്യത; ഇന്ന് ഈ നാളുകാര്‍ സൂക്ഷിക്കണം
Today’s Horoscope and Astrology Predictions, August 31 : പത്രമാധ്യമങ്ങളിലൂടെയും വിവിധ ഓൺലൈൻ പോർട്ടലുകളിലൂടെയും പലരും വായിച്ചുനോക്കുന്ന ഒന്നാണ് രാശിഫലം. വരാനിരിക്കുന്ന ഒരു പുതിയ ദിവസത്തെക്കുറിച്ച് കൊച്ചു കൊച്ചു പ്രതീക്ഷകളും പ്രതീക്ഷാനിർഭരമായ ചിന്തകളും പകരാൻ ഇത്തരം രാശിഫല പ്രവചനങ്ങൾ സഹായിച്ചേക്കാം.

Malayalam Horoscope Today August 31
ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ പത്രമാധ്യമങ്ങളിലൂടെയും വിവിധ ഓൺലൈൻ പോർട്ടലുകളിലൂടെയും പലരും താല്പര്യത്തോടെ എടുത്തു വായിച്ചുനോക്കുന്ന ഒന്നാണ് രാശിഫലം. മനുഷ്യ മനസ്സുകളിൽ എപ്പോഴും അടങ്ങാത്ത ഉത്കണ്ഠകളും ഭാവിയെക്കുറിച്ചുള്ള ഭയങ്ങളും നിഴലിക്കാറുണ്ട്. അത്തരമൊരു സാഹചര്യത്തിൽ, വരാനിരിക്കുന്ന ഒരു പുതിയ ദിവസത്തെക്കുറിച്ച് കൊച്ചു കൊച്ചു പ്രതീക്ഷകളും പ്രതീക്ഷാനിർഭരമായ ചിന്തകളും പകരാൻ ഇത്തരം രാശിഫല പ്രവചനങ്ങൾ സഹായിച്ചേക്കാം. എന്നാൽ ചില സമയങ്ങളിൽ ചില ആളുകൾക്ക് തികച്ചും നിരാശയും അതോടൊപ്പം സങ്കടവും ഉണ്ടാക്കുന്ന രീതിയിലുള്ള ഫലങ്ങളാകും ഇതിലിലൂടെ വായിച്ചറിയാൻ സാധിക്കുന്നത്. ഇത്തരം പ്രവചനങ്ങൾ എന്തുതന്നെയായാലും, പൂർണ്ണമായ ആത്മവിശ്വാസത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും ജീവിതത്തെ സമീപിക്കുകയാണ് പ്രധാനം. ഇനി ഇന്നത്തെ (ഓഗസ്റ്റ് 31) രാശിഫലം നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
ഇന്ന് അനുകൂലദിവസമായേക്കാം. കാര്യവിജയം, സമാധാനം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ സഫലമായേക്കാം.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2)
ഇന്ന് വെല്ലുവിളികള്‍ നേരിട്ടേക്കാം. കാര്യതടസം, മത്സരപരാജയം, ആരോഗ്യപ്രശ്‌നങ്ങള്‍, മനഃപ്രയാസം ഇവയ്ക്ക് സാധ്യത. അമിതചെലവിന് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യപരാജയം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രികര്‍ ജാഗ്രത പാലിക്കണം. വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം
കര്‍ക്കടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യവിജയം, ബിസിനസില്‍ നേട്ടം, നിയമവിഷയങ്ങളില്‍ വിജയം, ഉല്ലാസയാത്രായോഗം ഇവ കാണുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സല്‍ക്കാരയോഗം, സുഹൃദ്-ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. തൊഴിലന്വേഷണങ്ങള്‍ വിജയിച്ചേക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യപരാജയം, ശത്രുശല്യം, അപകടഭീതി ഇവ കാണുന്നു. ഇരുചക്രവാഹനയാത്രികര്‍ ജാഗ്രത പാലിക്കണം
Also Read: Sri Krishna Jayanthi 2026: ശ്രീകൃഷ്ണജയന്തി ദിനത്തിൽ ജപിക്കേണ്ട മന്ത്രങ്ങൾ
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വേദനാജനകമായ അനുഭവങ്ങള്‍ വന്നുചേരാം. നിയമപ്രശ്‌നങ്ങളില്‍ പരാജയങ്ങള്‍ നേരിട്ടേക്കാം. ബിസിനസില്‍ നഷ്ടമുണ്ടായേക്കാം. അമിതചെലവിന് സാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിലിടങ്ങളില്‍ അനുകൂല സ്ഥലമാറ്റമോ, സ്ഥാനക്കയറ്റമോ ഉണ്ടായേക്കാം. പരിശ്രമങ്ങള്‍ വിജയം കാണും
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യവിജയം, സമാധാനം, ആരോഗ്യം, സാമ്പത്തിക നേട്ടങ്ങള്‍ ഇവ കാണുന്നു.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കാര്യതടസം, മത്സരപരാജയം, ആരോഗ്യപ്രശ്‌നം, അസ്വസ്ഥ, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവയ്ക്ക് സാധ്യത
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക നേട്ടങ്ങള്‍, ആരോഗ്യം ഇവയ്ക്ക് സാധ്യത. ആഗ്രഹങ്ങള്‍ സഫലമായേക്കാം. തൊഴിലന്വേഷണം വിജയിച്ചേക്കാം
മീനം (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക തടസങ്ങള്‍, അനാരോഗ്യം, അസ്വസ്ഥത, അമിതചെലവ് ഇവ കാണുന്നു.
നിരാകരണം
ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.
English Summary
Daily horoscopes often offer hope to people dealing with everyday anxieties. However, receiving negative predictions can sometimes cause sadness or distress. Maintaining self-confidence remains the key to facing any situation. Ultimately, a positive mindset matters much more than planetary positions.