AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: കാര്യതടസവും അപകടവും പിന്നാലെ; നേട്ടങ്ങൾ ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം

Daily Horoscope Today, October 5: ഇന്ന് നിങ്ങൾക്ക് അനുകൂലമാണോ? ചിലർക്ക് ഗുണകരവും സൗഭാഗ്യങ്ങളും നിറഞ്ഞതാകാം. എന്നാൽ ദുർഭാഗ്യങ്ങളും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരുന്നവരും ഉണ്ട്.

Today’s Horoscope: കാര്യതടസവും അപകടവും പിന്നാലെ; നേട്ടങ്ങൾ ഇവർക്ക്; ഇന്നത്തെ നക്ഷത്രഫലം
Horoscope Image Credit source: GettyImages
Nithya Vinu
Nithya Vinu | Updated On: 05 Oct 2025 | 06:31 AM

ഇന്ന് ഒക്ടോബർ അഞ്ച്, ഞായറാഴ്ച. ചെയ്തുതീർക്കാൻ നിരവധി ഉത്തരവാദിത്തങ്ങളുള്ള മറ്റൊരു ദിവസം. എന്നാൽ ഇന്ന് നിങ്ങൾക്ക് അനുകൂലമാണോ? ചിലർക്ക് ഗുണകരവും സൗഭാഗ്യങ്ങളും നിറഞ്ഞതാകാം. എന്നാൽ ദുർഭാഗ്യങ്ങളും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വരുന്നവരും ഉണ്ട്. ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം അറിയാം….

മേടം
മേടം രാശിക്കാർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. അം​ഗീകാരം, കാര്യവിജയം, മത്സര വിജയം എന്നിവ ഉണ്ടാകും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. വായ്പാശ്രമങ്ങൾ വിജയിച്ചേക്കും. വിദ്യാർത്ഥികൾക്ക് അനുകൂല ദിവസം.

ഇടവം

ഇടവം രാശിക്കാരെ കാത്ത് അം​ഗീകാരവും കാര്യവിജയവും ഉണ്ടാകും. തടസങ്ങൾ മാറികിട്ടും, നിയമവിജയം, മത്സരവിജയം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾക്ക് സാധ്യത.

മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങളുടെ ദിവസമായിരിക്കും. കാര്യപരാജയം, കുടുംബത്തിൽ പ്രശ്നങ്ങൾ, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്ക് സാധ്യത. യാത്രതടസം, അപ്രതീക്ഷിത ചെലവുകൾ എന്നിവ വന്നു ചേരാം.

കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് നഷ്ടങ്ങളും അപകടഭീതിയും കാണുന്നു. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.ഇരുചക്രവാഹന യാത്രകളിൽ സൂക്ഷിക്കുക. കുടുംബത്തിൽ പ്രശ്നങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും സാധ്യത.

ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. അം​ഗീകാരം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. ആ​ഗ്രഹങ്ങൾ സഫലീകരിക്കും. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. മത്സരപരീക്ഷകളിൽ വിജയിച്ചേക്കാം.

കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം വിജയത്തിന്റേതാകും. തൊഴിലന്വേഷണങ്ങൾ വിജയിക്കും. അം​ഗീകാരം, കാര്യവിജയം, മത്സരവിജയം, സാമ്പത്തിക ലാഭം എന്നിവയ്ക്ക് സാധ്യത. ബിസിനസ് സംബന്ധമായ ചർ‍ച്ചകൾ വിജയിക്കും.

തുലാം
തുലാം രാശിക്കാർക്ക് ഇന്ന് പ്രതികൂല ദിവസമാണ്. കാര്യതടസം, യാത്രാപരാജയം, മാനസിക സംഘർഷങ്ങൾ എന്നിവ നേരിടേണ്ടി വരും, ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് കാര്യപരാജയം, സാമ്പത്തിക നഷ്ടങ്ങൾ എന്നിവയ്ക്ക് സാധ്യത. കോപം നിയന്ത്രിക്കുക. ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കുടുംബത്തിൽ സംഘർഷത്തിന് സാധ്യത.

ധനു
ധനു രാശിക്കാർക്ക് ഇന്ന് സാമ്പത്തികമായി മെച്ചമുണ്ടാകും. നിയമവിജയം, കാര്യവിജയം, സ്ഥാനക്കയറ്റം, അം​ഗീകാരം എന്നിവ ഉണ്ടാകും. ആരോ​​ഗ്യസ്ഥിതി മെച്ചമായിരിക്കും. യാത്രവിജയം കാണുന്നു.

മകരം
മകരം രാശിക്കാർക്ക് ഇന്ന് പ്രതികൂലങ്ങളും തടസങ്ങളും നേരിടേണ്ടി വന്നേക്കാം. കാര്യപരാജയം, അഭിമാന ക്ഷതം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യത ഉള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. കോപം നിയന്ത്രിക്കുക.

കുംഭം
കുംഭം രാശിക്കാർക്ക് ​ഇന്ന് സന്തോഷത്തിന്റെയും നേട്ടങ്ങളുടെയും ദിവസമാണ്. കാര്യവിജയം, നിയമവിജയം എന്നിവ കാണുന്നു. ആരോ​ഗ്യസ്ഥിതി മെച്ചമായിരിക്കും. സാമ്പത്തിക ലാഭവും അം​ഗീകാരവും ലഭിക്കും.

മീനം
മീനം രാശിക്കാർക്ക് കാര്യതടസം, അലച്ചിൽ, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത, ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. പ്രശ്നങ്ങൾക്കും മാനസിക സംഘർഷങ്ങൾക്കും സാധ്യത.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ്‌ ഇവിടെ നൽകിയിരിക്കുന്നത്‌. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല)

Follow Us