AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: മൗനം രക്ഷിക്കും! ജീവിതത്തിൽ എപ്പോഴൊക്കെ മിണ്ടാതിരിക്കണം?

Chanakya Niti Life Lessons: ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ചാണക്യൻ. അനാവശ്യമായി സംസാരിക്കുന്നത് പലപ്പോഴും അബദ്ധങ്ങൾക്കും ബന്ധങ്ങൾ തകരുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചാണക്യനീതി പ്രകാരം ജീവിതത്തിൽ മൗനം പാലിക്കേണ്ട പ്രധാന അവസരങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ...

Chanakya Niti: മൗനം രക്ഷിക്കും! ജീവിതത്തിൽ എപ്പോഴൊക്കെ മിണ്ടാതിരിക്കണം?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 20 Sep 2026 | 08:29 PM

ജീവിതത്തിൽ എല്ലാ കാര്യങ്ങൾക്കും ചോദ്യങ്ങൾക്കും ഉടനടി മറുപടി നൽകേണ്ടതുണ്ടോ? ഒട്ടുമിക്ക ആളുകളും ചിന്തിക്കുന്നത് എല്ലാത്തിനും കൃത്യമായി പ്രതികരിച്ചില്ലെങ്കിൽ തങ്ങൾ ദുർബലരാകുമെന്നാണ്. എന്നാൽ ആചാര്യ ചാണക്യന്റെ തത്ത്വങ്ങൾ അനുസരിച്ച്, ചില പ്രത്യേക സാഹചര്യങ്ങളിൽ മിണ്ടാതിരിക്കുക അഥവാ മൗനം പാലിക്കുക എന്നതാണ് ഏറ്റവും വലിയ ശക്തിയും ബുദ്ധിശക്തിയും.

ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ആചാര്യനായ ചാണക്യൻ. അനാവശ്യമായി സംസാരിക്കുന്നത് പലപ്പോഴും അബദ്ധങ്ങൾക്കും ബന്ധങ്ങൾ തകരുന്നതിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ചാണക്യനീതി പ്രകാരം ജീവിതത്തിൽ മൗനം പാലിക്കേണ്ട പ്രധാന അവസരങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ…

അനാവശ്യ തർക്കങ്ങളിൽ

കാര്യമില്ലാത്ത കാര്യങ്ങളെച്ചൊല്ലി മറ്റുള്ളവർ നിങ്ങളുമായി തർക്കത്തിൽ ഏർപ്പെടുമ്പോൾ അവിടെ മൗനം പാലിക്കണമെന്ന് ചാണക്യ നീതിയിൽ പറയുന്നു. അത്തരം തർക്കങ്ങളിൽ മറുപടി നൽകുന്നത് സമയം കളയുന്നതിന് പുറമെ വലിയ വഴക്കുകളിലേക്ക് നയിക്കുകയും ചെയ്യും. ഇവിടെ നിങ്ങളുടെ നിശബ്ദതയാണ് ഏറ്റവും ശക്തമായ പ്രതികരണം.

ALSO READ: ഈ രണ്ട് കാര്യങ്ങൾക്ക് ക്ഷമ ചോദിക്കുന്നതിൽ തെറ്റില്ല!

കടുത്ത ദേഷ്യത്തിലായിരിക്കുമ്പോൾ

ദേഷ്യം വരുമ്പോൾ മനുഷ്യന് വിവേകവും ചിന്താശേഷിയും നഷ്ടപ്പെടുന്നു. ഈ സമയത്ത് പറയുന്ന വാക്കുകൾ പിന്നീട് വലിയ പശ്ചാത്താപത്തിന് ഇടയാക്കും. ദേഷ്യമുള്ളപ്പോൾ ഒരക്ഷരം പോലും മിണ്ടാതിരിക്കുന്നത് അനാവശ്യ പ്രശ്നങ്ങളിൽ നിന്നും വലിയ അബദ്ധങ്ങളിൽ നിന്നും നിങ്ങളെ രക്ഷിക്കുമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു.

അറിവില്ലാത്ത കാര്യങ്ങളിൽ

ഒരു വിഷയത്തെക്കുറിച്ച് പൂർണ്ണമായ വിവരങ്ങളോ സത്യമോ അറിയില്ലെങ്കിൽ അഭിപ്രായം പറയാതിരിക്കുന്നതാണ് ബുദ്ധിയെന്ന് ചാണക്യൻ പറയുന്നു. ശരിയായ വിവരമില്ലാതെ സംസാരിക്കുന്നത് മറ്റുള്ളവർക്ക് മുന്നിൽ നിങ്ങളെ പരിഹാസ്യനാക്കും. ഇത്തരം അവസരങ്ങളിൽ സംസാരിക്കുന്നതിനേക്കാൾ കാര്യങ്ങൾ കേട്ടു മനസ്സിലാക്കാൻ മൗനം പാലിക്കുക.

ഭാവി ലക്ഷ്യങ്ങളെയും പദ്ധതികളെയും കുറിച്ച്

നിങ്ങളുടെ വലിയ ലക്ഷ്യങ്ങളും ഭാവി പദ്ധതികളും പൂർത്തിയാകുന്നതിന് മുമ്പ് എല്ലാവരോടും വെളിപ്പെടുത്തരുത്. അനാവശ്യമായി പദ്ധതികൾ പറഞ്ഞുനടക്കുന്നത് അസൂയാലുക്കളായ ആളുകൾ അതിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ കാരണമാകും. ലക്ഷ്യം നേടുന്നത് വരെ മൗനമായി പരിശ്രമിക്കേണ്ടതാണ്.

വിഷമത്തിലോ ദുഃഖത്തിലോ ആയിരിക്കുമ്പോൾ

ദു:ഖത്തിൽ കഴിയുന്ന ഒരാളെ കാണുമ്പോൾ അനാവശ്യ ഉപദേശങ്ങളോ നീളമുള്ള പ്രസംഗങ്ങളോ നൽകേണ്ടതില്ല. പലപ്പോഴും വാക്കുകളേക്കാൾ അവർക്ക് ആശ്വാസം നൽകുന്നത് നിങ്ങളുടെ നിശബ്ദമായ സാന്നിധ്യമാണ്. അവരുടെ വിഷമങ്ങൾ ശാന്തമായി കേട്ടിരിക്കുകയും ആശ്വാസമാകുകയും ചെയ്യുക എന്ന് ചാണക്യ നീതിയിൽ പറയുന്നു.

English Summary:

Chanakya’s principles suggest that silence can sometimes be a sign of greater strength, wisdom, and self-control. Knowing when to remain silent, rather than reacting impulsively, can help a person avoid unnecessary conflicts and make wiser decisions.

Follow Us