AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Astrology Tips: സ്വന്തമായൊരു വീടാണോ ആഗ്രഹിക്കുന്നത്? വഴിയുണ്ട്!

Astrology Tips for own house: ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പാർപ്പിടം. സ്വന്തമായി ഭൂമിയുണ്ടെങ്കിലും, അല്ലെങ്കിൽ വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും പലർക്കും വീട് പണിയാൻ കഴിഞ്ഞേക്കില്ല....

Astrology Tips: സ്വന്തമായൊരു വീടാണോ ആഗ്രഹിക്കുന്നത്? വഴിയുണ്ട്!
Astrology Tips
Ashli C
Ashli C | Published: 20 Feb 2026 | 11:59 AM

സ്വന്തമായി ഒരു വീട് എന്ന കാര്യം ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പലരുടെയും എക്കാലവും മനസ്സിൽ കൊണ്ടു നടക്കുന്ന ഒരു വലിയ മോഹമായിരിക്കും അത്. എന്നാൽ സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവരെ സംബന്ധിച്ച് ഈ മോഹം വളരെ പെട്ടെന്ന് സാധ്യമാക്കുവാൻ സാധിക്കും. എന്നാൽ മറ്റു ചിലരെ സംബന്ധിച്ച് സ്വന്തമായി ഒരു വീട് പണിയുക എന്നത് വലിയ സ്വപ്നം പോലെ തന്നെ വലിയ ഒരു ബുദ്ധിമുട്ട് നിറഞ്ഞ കാര്യം കൂടി ആയിരിക്കും.

പ്രധാനമായും സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സംബന്ധിച്ച് ഇതൊരു ബാലികേറാമല തന്നെ. മറ്റു ചിർക്കാകട്ടെ വീട് പണി ആരംഭിച്ച് അത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതായും പണിയിൽ തടസ്സം നേരിടേണ്ടതായി വരും. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് പാർപ്പിടം. സ്വന്തമായി ഭൂമിയുണ്ടെങ്കിലും, അല്ലെങ്കിൽ വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്നുണ്ടെങ്കിലും പലർക്കും വീട് പണിയാൻ കഴിഞ്ഞേക്കില്ല.

അത്തരം തടസ്സങ്ങൾ നീക്കി സ്വന്തമായി ഒരു വീട് പണിയാനുള്ള ചില ആത്മീയ വഴികളെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. ഭൂമിദേവിയെയും വരാഹമൂർത്തിയെയും ആരാധിക്കുക. ഭൂമി സംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും സ്വന്തമായി ഭൂമി വാങ്ങിക്കുവാനും ഭൂമി ദേവിയെ ആരാധിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ പുതിയ ഭൂമി വാങ്ങാനും മഹാവിഷ്ണുവിന്റെ അവതാരമായ വരാഹ മൂർത്തിയെയും ആരാധിക്കണം. ഇതിനൊപ്പം പഞ്ചഭൂത ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ഭഗവാൻ ശിവനെ ആരാധിക്കുകയും വേണം.ഭൂമി (മണ്ണ്) പഞ്ചഭൂതങ്ങളിൽ ഒന്നാണ്.

മണ്ണിന്റെ അധിപനായ ശിവനെ ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്.വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് സന്ദർശിക്കേണ്ട വളരെ പ്രധാനപ്പെട്ട സ്ഥലമാണ് തിരുപ്പുകലൂർ. ഇവിടുത്തെ ക്ഷേത്രത്തിൽ ഭക്തർ അവരുടെ വീടിന്റെ പ്ലാൻ അല്ലെങ്കിൽ ഇഷ്ടിക ഉപയോഗിച്ച് ആരാധിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ, വീട് നിർമ്മാണ പ്രക്രിയയിലെ തടസ്സങ്ങൾ നീങ്ങുമെന്നും, ഗ്രഹവ്യവസ്ഥയിൽ പ്രവേശിക്കാനുള്ള യോഗം ഉടൻ ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഇതിനൊപ്പം എല്ലാ ദേവീദേവന്മാരോട് മനസ്സുരുകി നിങ്ങളുടെ ആഗ്രഹം പറയുകയും അതിനായി പ്രയത്നിക്കുകയും ചെയ്യുക.

Follow Us