Dussehra 2025 Chandrathi yoga: വിജയദശമി നാളിൽ ചന്ദ്രാധി യോഗം; വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താൽ ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ

Vijayadashami 2025 chandrathi Yoga: ബുധൻ തുലാത്തിൽ സഞ്ചരിക്കുന്നതിനാൽ ബുധനും ചൊവ്വയും സംക്രമിച്ച് ബുധ മംഗള യോഗം രൂപം കൊള്ളും. ഇത് ചന്ദ്രാധി യോഗത്തിന്റെ സംയോജനത്തിന് കാരണമാകും. അതിനാൽ വിഷ്ണുവിന്റെ അനുഗ്രഹത്താൽ ഇന്നത്തെ ദിവസം അഞ്ചു രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും

Dussehra 2025 Chandrathi yoga: വിജയദശമി നാളിൽ ചന്ദ്രാധി യോഗം; വിഷ്ണു ഭഗവാന്റെ അനുഗ്രഹത്താൽ ഈ 5 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ

Dussehra

Published: 

01 Oct 2025 22:41 PM

ഇന്ന് വിജയദശമി. നവരാത്രിയുടെ ഒമ്പതാമത്തെ ദിവസം ആയ വിജയദശമി തിന്മയുടെ മേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ഉത്സവമായാണ് കണക്കാക്കുന്നത്. നവരാത്രിയുടെ 9 ദിവസങ്ങളിൽ ഏറ്റവും ശുഭകരമായ ഈ ദിവസത്തെ ദസറ എന്നും അറിയപ്പെടുന്നു. ഈ ശുഭദിനത്തിൽ ചന്ദ്രൻ രാവും പകലും മകരത്തിൽ സഞ്ചരിക്കും. മകരത്തിൽ സഞ്ചരിക്കുന്ന ചന്ദ്രന് ചൊവ്വയുടെ ശുഭദർശനം ലഭിക്കും.

അതുവഴി ധനയോഗം രൂപം കൊള്ളും. വിജയദശമി ദിനമായ ഇന്ന് ബുധൻ തുലാത്തിൽ സഞ്ചരിക്കുന്നതിനാൽ ബുധനും ചൊവ്വയും സംക്രമിച്ച് ബുധ മംഗള യോഗം രൂപം കൊള്ളും. ഇത് ചന്ദ്രാധി യോഗത്തിന്റെ സംയോജനത്തിന് കാരണമാകും. അതിനാൽ വിഷ്ണുവിന്റെ അനുഗ്രഹത്താൽ ഇന്നത്തെ ദിവസം അഞ്ചു രാശിക്കാരുടെ ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും. ഇടവം, കർക്കിടകം, കന്നി, ധനു, കുംഭം എന്നീ രാശികളിൽ ജനിച്ചവർക്കാണ് ഈ ദിവസം നേട്ടം ഉണ്ടാവുക.

ഇടവം രാശി

ഇടവം രാശിക്കാർക്ക് വിജയദശമി ദിനം വളരെ ശുഭകരമായിരിക്കും. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു കാര്യത്തിലും വിജയം കൈവരിക്കും. നിങ്ങളുടെ എക്കാലത്തെയും ഒരു വലിയ ആഗ്രഹം ഇന്നത്തെ ദിവസം പൂർത്തീകരിക്കാൻ സാധിക്കും. കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചെലവഴിക്കും. ദീർഘദൂര യാത്രയ്ക്ക് അവസരം ലഭിക്കും. നിങ്ങളുടെ ബിസിനസ്സിൽ നിന്നും നല്ല ലാഭം കൊയ്യാൻ സാധിക്കും.

കർക്കിടക രാശി

കർക്കിടക രാശിക്കാർക്ക് വിജയദശമി ദിനം അനുകൂലമാണെന്ന് കാണുന്നു. നിങ്ങളുടെ ചില വലിയ ആഗ്രഹങ്ങൾ ഇന്ന് സഫലമായേക്കാം. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും എല്ലാ കാര്യങ്ങളിലും പിന്തുണ ലഭിക്കും. നാളെ വീട്, ഭൂമി എന്നിവയുമായി ബന്ധപ്പെട്ട നിങ്ങൾ ഏർപ്പെടുന്ന ജോലിയിൽ വിജയം കൈവരിക്കാൻ സാധിക്കും. വിവാഹിതരാകാത്തവരെ സംബന്ധിച്ച് ഇന്ന് ചില നല്ല ബന്ധങ്ങൾ നിങ്ങൾക്ക് വരികയും അത് ഉറപ്പിക്കാനും സാധ്യതയുണ്ട്. അപ്രതീക്ഷിതമായ ചില ഉറവിടങ്ങളിൽ നിന്നും നിങ്ങൾക്ക് നല്ല പണം സമ്പാദിക്കാൻ സാധിക്കും.

കന്നി രാശി

കന്നി രാശിക്കാരുടെ ജീവിതത്തിൽ ഇന്ന് അപ്രതീക്ഷിതമായ നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അടുത്ത ബന്ധുവിൽ നിന്നും ഒരു സമ്മാനം ലഭിക്കാൻ സാധ്യത. ബിസിനസ് ചെയ്യുന്നവരെ സംബന്ധിച്ച് ഇന്ന് വലിയ ലാഭം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ആരോടെങ്കിലും എന്തെങ്കിലും തർക്കം നിലനിൽക്കുന്നുണ്ടെങ്കിൽ അത് മാറി അവരുമായി നല്ല ബന്ധം ഉണ്ടാകാൻ സാധ്യത കാണുന്നു. കലാമേഖലയുമായി ബന്ധപ്പെട്ട നിൽക്കുന്ന ആളുകൾക്ക് നാളെ പ്രത്യേക അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഇന്ന് വാഹനം വാങ്ങിക്കാൻ മികച്ച ദിവസമാണ്. അപ്രതീക്ഷിതമായ ഉറവിടങ്ങളിൽ നിന്നും നല്ല നേട്ടം ഉണ്ടാകാൻ സാധ്യത.

ധനുരാശി

ധനു രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. നിങ്ങൾ ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും. നിങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങളും അവസാനിക്കും. നാളെ വസ്തു വാങ്ങുന്നതിലൂടെയോ വിൽക്കുന്നതിലൂടെയോ നിങ്ങൾക്ക് ലാഭം ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ സ്നേഹവും ഐക്യവും നിലനിൽക്കും.

കുംഭ രാശി

കുംഭ രാശിക്കാർക്ക് വിജയദശമി ദിനത്തിൽ ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും നേട്ടം ഉണ്ടാകും. ബിസിനസുകാരെ സംബന്ധിച്ച് നാളെ അപ്രതീക്ഷിതമായ ലാഭമാണ് ഉണ്ടാവുക. നിങ്ങൾ ഇഷ്ടപ്പെടുന്ന ഏതെങ്കിലും ഒരു വ്യക്തിയെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്. നാളെ നിങ്ങൾക്ക് വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ആണ് ഉണ്ടാവുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ